ശൈലികൾ/ഹ
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | |||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
- ഹരിശ്ചന്ദ്രൻ
- സത്യം മാത്രം പറയുന്നവൻ എന്ന കീർത്തി.
- നീയാര് ഹരിശ്ചന്ദ്രനോ? (ഹർശ്ചന്ദ്രമഹാരാജാവോ?)
- ഹരിശ്രീ
- ബാലപാഠം
- എഴുപതാം വയസ്സിലും ഇന്റർനെറ്റിൽ ഹരിശ്രീ കുറീക്കുന്നവർ വിരളമല്ല.
- ഹാലിളക്കം
- വൈരാഗ്യവും കലിയും പ്രകടിപ്പിക്കുക
- ജോലിതെറിച്ചതിൽ പിന്നെ അവൻ നാട്ടിൽ ഹാലിളകി നടക്കുകയാണ്.
- ഹൃദയം തകരുക
- ഏറെ ദുഖിക്കുക
- കാമുകി കാലുമാറിയതോടെ അവന്റെ ഹൃദയം തകർന്നു.
- ഹൃദയം തുറക്കുക
- ഒന്നും മറച്ചുവെയ്ക്കാതെ പറയുക
- അവളെ ഒറ്റയ്ക്ക് കിട്ടിയ ആദ്യ അവസരം തന്നെ അവൻ ഹൃദയം തുറക്കാൻ ഉപയോഗിച്ചു.