• സ്വപ്നത്തിൽ പോലും
    • ഒരു പ്രതീക്ഷയുമില്ലാത്ത
    • പാസ്സാവുമെന്നു അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.
  • സ്വപ്നം കാണുക
    • ആഗ്രഹിക്കുക
    • അവളോടൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കാണാൻ പോലുമെനിക്ക് അവകാശമില്ല.
  • സ്വന്തം കാര്യം സിന്ദാബാദ്
    • അവനവന്റെ കാര്യം മാത്രം നേടിയെടുക്കുക.
    • മക്കളല്ലാം കല്യാണം കഴിഞ്ഞു സ്വന്തം കാര്യം സിന്ദാബാദ് എന്നും പറഞ്ഞു മാറി താമസം തുടങ്ങി. ആ വൃദ്ധദമ്പതികൾ ഇപ്പോൾ ഒറ്റയ്ക്കാണ്.
  • സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക
    • ആവർത്തിച്ചുറപ്പിച്ച് പഠിച്ച കാര്യം, ആവശ്യം വരുമ്പോൾ പേടി കൊണ്ട് ഉപയോഗിക്കാൻ കഴിയാതെ വരുക. കേരളത്തിലെ ആംഗലേയ മേൽക്കോയ്മക്കാലത്തുനിന്ന് മലയാളത്തിൽ പ്രചാരമായ ചൊല്ല്.
"https://ml.wikiquote.org/w/index.php?title=ശൈലികൾ/സ&oldid=17749" എന്ന താളിൽനിന്ന് ശേഖരിച്ചത്