• ചട്ടം കെട്ടുക
    • ഏർപ്പാട് ചെയ്യുക.
    • താനില്ലാത്തപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചട്ടം കെട്ടിയിട്ടേ അയാൾ യാത്ര തിരിച്ചുള്ളൂ.
  • ചട്ടപ്പടി
    • നിയമം അനുശാസിക്കുന്നതിൽ അൽപ്പം പോലും കവിയാതെ മാത്രം പ്രവർത്തിക്കുക.
    • ഒരിക്കലും ഒരു ജോലിയും ചെയ്യാത്തവനാണ് ഇപ്പോൾ ചട്ടപടി സമരം എന്നും പറഞ്ഞ് നേതാവ് കളിക്കുന്നത്.
  • ചപ്പും ചവറും
    • കഴമ്പില്ലാത്തത്, ഉപയോഗ്യമല്ലാത്തത്
    • എല്ലാ പത്രാധിപന്മാർക്കും കിട്ടുന്ന സാഹിത്യ സൃഷ്ടികളിലധികവും ചപ്പും ചവറുമാണ്.
    • ഇംഗ്ലീഷ്: rubbish
  • ചുക്കാൻ പിടിക്കുക
    • നിയന്ത്രിക്കുക
    • ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് പരിശീലകനാണെന്നത് പലരും അറിയില്ല.
  • ചെരുപ്പുനക്കി'
    • പാദസേവ ചെയ്യന്നവൻ
    • മേലുദ്യോഗസ്ഥരുടെ ചെരുപ്പുനക്കിയായി വർത്തിച്ചാണ് അവൻ ഈ നിലയിലെത്തിയത്
    ചെവി കൊടുക്കുക
    • ശ്രദ്ധിക്കുക
    • ഓഫീസിലെ പരദൂഷണങ്ങൾക്കൊന്നും തന്നെ ചെവികൊടുക്കാതെ സ്വന്തം ജോലിയും കഴിഞ്ഞ് സ്ഥലം വിടുന്ന സ്വഭാവക്കാരനായിരുന്നു അയാൾ.
  • ചൊറികുത്തിയിരിക്കുക
    • ഒരു ജോലിയും ചെയ്യാതെ വെറുതെയിരിക്കുക.
    • ഗൾഫിൽ ജോലി ശരിയാകും എന്നും പറഞ്ഞ് അവൻ നാട്ടിൽ ചൊറിയും കുത്തിയിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ച&oldid=19336" എന്ന താളിൽനിന്ന് ശേഖരിച്ചത്