- ഉടച്ചുവാർക്കുക
- ആകെ മാറ്റം വരുത്തുക.
- എഴുതികൊണ്ടിരിക്കുന്ന കഥ പകുതിയായപ്പോഴാണ് അതൊന്ന് ഉടച്ചുവാർക്കണമെന്ന ചിന്ത ഉദിച്ചത്.
- ഇംഗ്ലീഷ്: Build from scratch.
- ഉടലെടുക്കുക
- ഉണ്ടാവുക, തുടങ്ങുക
- ഒരിംഗ്ലീഷ് സിനിമയിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്.
- ഉണ്ണുന്ന ചോറിൽ മണ്ണിടുക
- പരമാവധി ഉപദ്രവിക്കുക, അതിക്രമം ചെയ്യുക
- ഭക്ഷണം ഏറ്റവും പൂജ്യമായ ഒന്നാണ്. അത് നശിപ്പിക്കുക ഏറ്റവും നീചവും.
- ഉപ്പില്ലാത്ത കഞ്ഞി
- അത്യാവശ്യം വേണ്ടുന്നത് ഇല്ലാതിരിക്കൽ
- നീയില്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്.
- ഉള്ളഴിയുക
- ദയ തോന്നുക, മനസ്സലിയുക
- ബന്ധുക്കളുടെ ഉള്ളഴിഞ്ഞ സഹായമുണ്ടായിരുന്നത് കൊണ്ട് ആ കുട്ടികളുടെ പഠിപ്പ് മുടങ്ങിയില്ല.
- ഉമ്മാക്കി കാട്ടുക
- ഉണ്ടയില്ലാ വെടി
- വെറുതെ പേടിപ്പിക്കുക, അവാസ്തവമായ കാര്യങ്ങൾ മറ്റുള്ളവർക്ക് ദോഷകരമായി പ്രചരിപ്പിക്കുക.
- ആണവായുധങ്ങൾ ആരും പ്രയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല. അവ വെറും ഉമ്മാക്കിയായി ഉപയോഗിക്കാനുള്ളതായിരിക്കുന്നു.
- ഇംഗ്ലീഷ്: scarecrow.
- ഉയിരും ഉടലും പോലെ
- ഒരിക്കലും പിരിയാത്ത, വളരെ സ്നേഹത്തിൽ
- ഒന്നാം ക്ലാസ്സു മുതലേ ആ രണ്ടു കുട്ടികളും ഉയിരും ഉടലും പോലെ എപ്പോഴും ഒരുമിച്ചാണ്.
- ഉരുണ്ടുകളിക്കുക
- വ്യക്തമായ ഉത്തരം നൽകാതെ ഒരോന്നു പറയുക.
- എവിടെ പോയിരുന്നെന്ന് ചോദിച്ചപ്പോൾ സിനിമയ്ക്ക് പോയ കാര്യം മിണ്ടാതെ അവൻ ഉരുണ്ടുകളിച്ചു.
- ഇംഗ്ലീഷ്: Beat around the bush.
- ഒരു കണക്കിൽ
- വല്ലവിധേനയും, എങ്ങനെയെങ്കിലും
- ഒരു കണക്കിൽ അവൻ പത്താം ക്ലാസ്സ് പാസ്സായി.
- ഉരളയ്ക്കുപ്പേരി
- ഒപ്പതിനൊപ്പം
- ആളുകളെ പറ്റിച്ചു നടന്നിരുന്ന അവന് ഉരളയ്ക്കുപ്പേരി എന്ന പോലെ ഇത്തവണ ശരിക്കും പണികിട്ടി.
- ഉലക്ക മാത്രം
- നിസ്സാരമായ.
- എനിക്ക് നഷ്ടം ഉലക്കമാത്രമാണെങ്കിലും എന്നോട് അവൻ ചെയ്തത് മഹാപരാധമാണ്.
- ഒരു ചുക്കും
- അല്പം പോലും
- നീ ചെന്നില്ലെന്നുവച്ച് അവൻ ഒരു ചുക്കും ചെയ്യാൻ പോവുന്നില്ല.
- ഉള്ളിൽ കൊള്ളുക
- ഹൃദയത്തിൽ, മനസ്സിൽ തട്ടുക
- ഉള്ളിൽ കൊള്ളുന്ന ഡയലോഗുകൾ കാച്ചിയാണ് അവൻ കണ്ടവരോടൊക്ക കാശു വാങ്ങുന്നത്.
- ഉള്ളു കള്ളി
- രഹസ്യങ്ങൾ
- പാർട്ടിയിലെ ഉള്ളുകള്ളികൾ വിളിച്ചു പറഞ്ഞുകൊണ്ട് നടക്കലാണ് പാർട്ടി വിട്ടശേഷം അവന്റെ പ്രധാന ജോലി.
- ഉള്ളു പൊള്ളയായിരിക്കുക
- കാമ്പ് ഇല്ലാത്ത, അന്തസത്തയില്ലാത്ത.
- വലിയ ഡിഗ്രിയൊക്കെ എടുത്തിട്ടുള്ള ആളാണ് പക്ഷെ ഉള്ളുപൊള്ളയാണ് എന്ന് ഏവർക്കുമറിയാം.