- നക്കാപ്പിച്ച
- അല്പം മാത്രം, വളരെ തുച്ഛമായ
- ഹോട്ടലിൽ പണിയെടുത്ത് കിട്ടുന്ന നക്കാപ്പിച്ച ദിവസകൂലി കൊണ്ടാ അവനു ഭാര്യയും രണ്ടു കുട്ടികളും കഴിയുന്നത്.
- നക്ഷത്രമെണ്ണുക
- ഏറെ ബുദ്ധിമുട്ടുക, കഷ്ടപ്പെടുക
- പരീക്ഷാപേപ്പർ കൈയ്യിൽ കിട്ടിയപ്പോൾ നക്ഷത്രമെണ്ണിപോയി. ഒരൊറ്റ ചോദ്യത്തിനുത്തരമറിയില്ല.
- നഖശിഖാന്തം
- അടിമുടി, മുഴുവനായും, എല്ലാ അടവും പ്രയോഗിച്ച്.
- അമേരിക്ക കൊണ്ടുവരുന്ന ഏത് പ്രമേയത്തേയും നഖശിഖാന്തം എതിർക്കുക എന്നതായിരുന്നു സോവിയറ്റ് നയം.
- നടമാടുക
- വ്യാപകമാകുക
- ദാരിദ്ര്യം നടമാടിയിരുന്ന ഇന്ത്യയിൽ ഇന്ന് അഴിമതിയാണ് വില്ലൻ.
- നടുതൂൺ
- പ്രധാന ഘടകം
- ജനാധിപത്യത്തിന്റെ നടുതൂണുകളിലൊന്നായ ജുഡീഷ്യറിപോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്.
- നട്ടം തിരിയുക
- പ്രയാസം അനുഭവിക്കുക
- കടം വീട്ടാൻ വഴിയില്ലാതെ നട്ടം തിരിയുന്നതിനിടയിലാണ് അവൻ ആശുപത്രിയിലാവുന്നത്.
- നട്ടെല്ല് വളയുക
- വഴങ്ങികൊടുക്കുക
- നോട്ടുകെട്ട് കണ്ടാൽ നട്ടെല്ല് വളയാത്ത ഉദ്യോഗസ്ഥന്മാർ ഇന്നും ധാരാളമുണ്ട്.
- നാക്കെടുക്കുക
- വർത്തമാനം പറയുക
- നാക്കെടുത്താൽ തെറിയേ പറയൂ, അവന്റെ കൂടെ പോയാൽ നിനക്കും ആരുടെയെങ്കിലും കൈയ്യിൽ നിന്നും തല്ലുകിട്ടിമുന്ന് ഉറപ്പാണ്.
- നാണംകുണുങ്ങി
- ലജ്ജാശീലൻ
- അധികമാരോടും സംസാരിക്കാത്തത് ഗമയൊന്നുമല്ല.അവൻ പണ്ടേ ഒരു നാണംകുണിങ്ങിയാണ്.
- നാണംകെടുത്തുക
- അപമാനിക്കുക
- ഭക്ഷണ കൊതിയനായ കൊച്ചുകുട്ടി, അതിഥികളുടെ മുന്നിൽ വച്ചു മാതാപിതാക്കളെ നാണം കെടുത്തികളഞ്ഞു.
- ഇംഗ്ലീഷ്: To shame
- നാഥനില്ലാ കളരി
- ഉത്തര വാദിത്തതോടെ നോക്കാൻ ആളില്ലാത്ത അവസ്ഥ
- ഓഫീസർ ഒരു ദിവസം ലീവിൽ പോയാൽ ഇവിടം അന്ന് നാഥനില്ലാ കളരിയാണ്.
- ഇംഗ്ലീഷ്: Free for all.
- നാട്ടുനടപ്പ്
- കീഴ്വഴക്കം, ആചാരം
- നാട്ടുനടപ്പനുസരിച്ച് ചെറുക്കൻ പെണ്ണിനെ അവളുടെ വീട്ടിൽ ചെന്നാണ് കാണേണ്ടത്.
- ഇംഗ്ലീഷ്: customarily / traditionally