- വാക്കു പറയുക
- വാഗ്ദാനം നൽക്കുക, ഉറപ്പു കൊടുക്കുക
- കൊടുക്കാമെന്ന് ഒരാളോടു വാക്കു പറഞ്ഞുപോയി. അതുകൊണ്ട് നിനക്ക് ഇത് തരാൻ നിവൃത്തിയില്ല.
- വെള്ളം കണ്ട പോത്തിനെ പോലെ
- അതിയായ ആവേശം.
- ജോലി കഴിഞ്ഞുവീട്ടിലെത്തിയാൽ നേരെ ബാറിലേക്കാണ്. പിന്നെ വെള്ളം കണ്ടപോത്തിനെ പോലെയാണ്. നേരം വെള്ളുക്കുന്നതറിയില്ല.
- വലിഞ്ഞു കയറിവരിക
- ക്ഷണിക്കപ്പെടാതെ വരിക.
- ഏത് കല്യാണത്തിനും വലിഞ്ഞുകയറി ചെല്ലുന്ന ചില വിരുതന്മാർ എല്ലാ നാട്ടിലുമുണ്ടാവും.
- വളഞ്ഞ വഴി
- കൃതൃമ മാർഗ്ഗം
- സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ വളഞ്ഞ വഴി അന്വേഷിച്ചു പോയിരിക്കകയാണവൻ.
- വഴിയാധാരം
- യാതൊരു സഹായവുമില്ലാത്ത.
- അച്ഛനും അമ്മയും മരിച്ചത്തോടെ ആ കൂട്ടികൾ വഴിയാധാരമായി.
- ഇംഗ്ലീഷ്: leave high and dry.
- വള്ളിപുള്ളി വ്യത്യാസമില്ല്ലാതെ
- ഒരു മാറ്റവും കൂടാതെ.
- അടുത്തിരിക്കുന്നവന്റെ ഉത്തര കടലാസ് ഒളിഞ്ഞു നോക്കി വള്ളിപുള്ളി വ്യത്യാസമില്ലാതെ എഴുതിയിട്ടും അവൻ തോറ്റു.
- വാപൊളിക്കുക
- അത്ഭുതപ്പെടുക
- മത്സരഫലം അറിഞ്ഞപ്പോൾ അവൻ വാപ്പൊളിച്ചു നിന്നുപോയി.
- ഇംഗ്ലീഷ്: awe struck.
- വിരുതൻശങ്കു
- അന്യരെ പറ്റിക്കുന്നതിൽ സാമർത്ഥ്യമുള്ളവൻ
- വെടിപറയുക
- തമാശ പറയുക
- വൈകുന്നേരങ്ങളിൽ കടയിൽ വന്ന് വെടിപറഞ്ഞിരിക്കുന്നത് അവന്റെ നിത്യശീലമായി കഴിഞ്ഞു.
- വെള്ളം കുടിക്കുക
- ഏറെ കഷ്ടപ്പെടുക
- ക്ലാസ്സിൽ കയറാതെ നടന്നിട്ട് പരീകഷ വന്നപ്പോൾ വെള്ളം കുടിച്ചത് സ്വാഭാവികം മാത്രം.
- വെള്ളപൂശുക / വെള്ളയടിക്കുക
- സത്യാവസ്ഥ മറച്ചുപിടിക്കുക
- അടുത്ത കാലത്തായി പുറത്തിറങ്ങുന്ന ആത്മകഥകൾ അധികവും വെള്ളപൂശൽ സംരംഭങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
- ഇംഗ്ലീഷ്: To white wash
- വെള്ളമടിക്കുക
- മദ്യപ്പിക്കുക
- നേരമ്പോക്കിന് എന്നു പറഞ്ഞു തുടങ്ങുന്ന വെള്ളമടി പലപ്പോഴും ശവക്കുഴിയിലേക്കുള്ള ആദ്യ കാൽവെയ്പ്പാണ്.