1. മടിശ്ശീല കെട്ടഴിക്കുക പണം ചെലവാക്കുക. അറുപിശുകൻ എന്നറിയപ്പെടുന്നവനനാണ് .മകളുടെ വിവാഹം ആയി പോയി. മടിശ്ശീല കെട്ടഴിക്കാതിരികാൻ പറ്റുമോ.
 2. മണലുകൊണ്ട് കയറുപിരിക്കുകഫലമില്ലാത്ത അധ്വാനം. എത്ര പിരിച്ചാലും മണലിൽ നിന്നും കയറുണ്ടാവില്ലലോ.
 3. മണ്ണാങ്കട്ട വിലയില്ലാത്തത്, നിസ്സാരമായത്. അവഗണിക്കപ്പെടേണ്ടത്. വർഷവസാനപ്പരീകഷയോ? മണ്ണാങ്കട്ട ! എന്ന മനോഭാവമാണവനു.
 4. മതിമറക്കുക ആവേശം കാരണം ശരിക്കുമുള്ള അവസ്ഥയെക്കുറിച്ചു ഓർക്കാതെ പോവുക. അവളുടെ സൗന്ദര്യത്തിൽ മതിമറന്ന് അവളെക്കുറിച്ച് ഒന്നും അന്വേഷിക്കാതെ അവളെതന്നെയേ കെട്ടൂ എന്നവൻ തീരുമാനിച്ചിരിക്കുകയാണ്.
 5. മണ്മറയുക- മരണപ്പെടുക പതിറ്റാണ്ടുകൾക്ക് മുൻപ് മണ്മറഞ്ഞ ആ നേതാവിനെ ജനങ്ങൾ ഇന്നും ബഹുമാനത്തോടെ ഓർക്കാറുണ്ട്.
 6. മരംകോച്ചുന്ന തണുപ്പ് കഠിനമായ തണുപ്പ് മരംകോച്ചുന്ന തണുപ്പത്താണ് അവൻസിനിമയ്ക്ക് പോയിരിക്കുന്നത്.english : freezing cold
 7. മറുത്തു പറയുക എതിരു പറയുക മാതാപിതാകൾ എന്തു പറഞ്ഞാലും ചെയ്താലും മറുത്ത് പറയാതിരുന്ന മക്കളുടെ കാലമല്ല ഇന്ന്.
 8. മറുകണ്ടം ചാടുക എതിർചേരിയിൽ ചേരുക . തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് മറുകണ്ടം ചാടാൻ തയ്യാറായി നിൽക്കാൻ കുറെപ്പേർ എല്ലാ പാർട്ടികളിലുമുണ്ട്.
 9. മുതലക്കണ്ണീർ കള്ളക്കരച്ചിൽ, വിഷമം അഭിനയിക്കൽ.
 10. മുതലെടുക്കുക ദുരുപയോഗപ്പെടുത്തുക ഉദ്യോഗം നേടിയ മകനെ പരമാവധി മുതലെടുക്കാൻ തന്നെ അയാൾ തീരുമാനിച്ചിരിക്കുകയാണെന്നു തോന്നുന്നു.english: take advantage of
 11. മുഖം കനപ്പിക്കുക ഗൌരവം നടിക്കുക. ഞാൻ ഇനി അങ്ങോട്ടില്ല.മുഖം കനപ്പിച്ചുള്ള അയാളുടെ ഇരുപ്പ് കണ്ടാൽ ആരാ അങ്ങോട്ട് ചെല്ലുക.
 12. മുൻപും പിൻപും നോക്കാതെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ./ഗുണദോഷ ചിന്തയില്ലാതെ- ഏതു കാര്യവും മുൻപും പിൻപും നോക്കാതെ ഇറങ്ങിതിരിക്കുന്ന സ്വഭാവക്കാരനാണവൻ.
 • മനസ്സില്ലാമനസ്സോടെ
  • തൃപ്തിയില്ലാതെ
"https://ml.wikiquote.org/w/index.php?title=ശൈലികൾ/മ&oldid=20720" എന്ന താളിൽനിന്ന് ശേഖരിച്ചത്