പുസ്തകങ്ങൾ

(Books എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യവുമോ ആയ കടലാസ്, തുകൽ എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടമാണ് പുസ്തകം അഥവാ ഗ്രന്ഥം

There is no such thing as a moral or an immoral book. Books are well written or badly written. - Oscar Wilde, The Picture of Dorian Gray, 1891, preface

ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ചൊല്ലുകൾ

തിരുത്തുക
  • പുറംചട്ട കണ്ട് ഒരു പുസ്തകത്തെ വിലയിരുത്തരുത്. (ഇംഗ്ലീഷ് പഴമൊഴി)

പുസ്തകങ്ങളേപ്പറ്റി പ്രമുഖർ

തിരുത്തുക
വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.
പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.
എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.
പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്.

( സഖാവ് : ലെനിൻ ) വായിക്കാൻ സമയമില്ല എന്ന് പറയുന്നത് , ജീവിക്കാൻ സമയമില്ല എന്ന് പറയുന്നതിന് തുല്യമാണ് ( സഖാവ് : ലെനിൻ ) വായന വിപ്ലവ ബോധത്തിൻറെ ഫാക്ട്ടറിയാണ്

ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.
നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.
ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.
വായന പലപ്പോഴും ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള ഒരു ഉപാധിയാണ്.
  • ഫ്രാൻസിസ് ബേക്കൺ
ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും
  • ലൂയി ബോർജ്ജേ

എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.

  • സാമുവൽ ബട്ലർ

പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്

  • തോമസ് കാർലിൽ

ഇന്നത്തെ സർവ്വകലാശാലകൾ പുസ്തകങ്ങളുടെ ശേഖരങ്ങൾ മാത്രമായിരിക്കുന്നു

  • റൊബർട്ട്സൺ ഡേവിഡ്

നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും .കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം

  • റനെ ദെക്കാർത്തെ

നല്ല പുസ്തങ്ങളുടെ വായന കഴിഞ്ഞു കടന്ന ആളുകളുമായുള്ള സംഭാഷണം പോലെയായിരിക്കും

  • ജോസഫ് അഡിസൺ

ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.

  • ജോൺബർജർ

ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുരിയ്ക്കുള്ളിൽ ജീവിക്കുകയാണ്.

  • എഡ്വേഡ് ലൈട്ടൺ

അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല

  • ജോൺ ചീവർ

വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.

  • എഡ്വേഡ് ഗിബൺ

ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന

  • ആർതർ ഷോപ്പനോർ

സ്വന്തം ബുദ്ധി ഉപയോഗിക്കാതെ മറ്റ് വല്ലവന്റെയും തല ഉപയോഗിച്ച് ചിന്തിക്കലാണ് വായന

മറ്റു ഭാഷാചൊല്ലുകൾ [1]

തിരുത്തുക
  1. അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ് ഇംഗ്ലീഷ്
  2. അന്ധനു പുസ്തകം കൊടുത്തിട്ട് കാര്യമില്ലല്ലോ (ഹീബ്രൂ)
  3. ആമുഖം ഇല്ലാത്ത കൃതി , ആത്മാവില്ലാത്ത ശരീരം പോലെയാണ് (ഹീബ്രു)
  4. കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല. ചൈനീസ്
  5. ഒരൊറ്റയാളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും (ചൈനീസ്)
  6. ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ ചൈനീസ്
  7. ഒരൊറ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ് (ഫ്രഞ്ച്)
  8. പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും (അറബി പഴമൊഴി)
  1. The Prentice Hall Encyclopedia of World Proverbs

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
പുസ്തകം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=പുസ്തകങ്ങൾ&oldid=21744" എന്ന താളിൽനിന്ന് ശേഖരിച്ചത്