കുഞ്ഞുണ്ണിമാഷ്
(കുഞ്ഞുണ്ണി മാഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 - മാർച്ച് 26, 2006) കുഞ്ഞുണ്ണി മാഷ് അന്തരിച്ചു,ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്
- ആഗ്രഹമില്ലഭിപ്രായവുമില്ലെങ്കിലോ
ജീവിതം ശാന്തം പൂർണ്ണം - ആരാ? എവിടുന്നാ? ന്താവന്നേ? ഞാൻ എന്നോട് തന്നെ നൂറാവര്ത്തി് ചോദിച്ച ചോദ്യം .ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.
- അലസന്നില്ലയുന്നതി (അലസ്സനായ ഒരുവനു ഉന്നതി പ്രാപിക്കാൻ സാധ്യമല്ല)
- അറിവെത്ര രസമത്ര
- ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും
- ഉടുത്തമുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുമ്പോൾ
മരിച്ചങ്ങു കിടക്കുമ്പോഴുള്ളൊരു സുഖമുണ്ടിടാം - ഉണരേണ്ട നേരം കുറിച്ചുകൊണ്ടുറങ്ങണം
- ഉണര്ന്നി രിക്കുമ്പോളുദാസീനമായി-
ട്ടൊരു നിമിഷവും കളയരുതൊരാളും - ഉയരാൻ ഉയിരുപോര ഉശിരുവേണം
- എനിക്കെന്നൊടുള്ള കമ്പം ഏറിയേറി വരികയാണീ വയസ്സുകാലത്ത്
- എനിക്ക് ഞാൻ നന്നാവണമെന്നില്ല
എനിക്ക് നന്നാവണമെന്നേയുള്ളൂ - എനിക്കു തന്നെ കിട്ടുന്നു ഞാനയക്കുന്നതൊക്കെയും
ആരിൽ നിന്നെന്നേ നോക്കൂ വിഡ്ഢിശ്ശിപായിയീശ്വരൻ - എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്..അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
- എഴുതാൻ പഠിക്കാനെഴുതിപ്പഠിക്കണം
- എഴുതാൻ വേണ്ടി വായിക്കരുത്,വായിക്കാൻ വേണ്ടി എഴുതരുത്
- എഴുത്ത് പോലെ മഹത്താണ് വായനയും രണ്ടും സര്ഗാേത്മകമാണ്
- ഒരു കാമം സാധിക്കാനുണ്ടെനിക്ക്, കാമമുണ്ടാകരുതെന്ന കാമം
- ഒന്നുകിലെല്ലാം സത്യം
അല്ലേല്ലാം മിഥ്യ. - ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ - ഒറ്റ്യ്ക്ക് നില്ക്കു ന്ന കുന്നിന്റെ സൗന്ദര്യം പത്തിരട്ടിയാം
ഒറ്റയ്ക്ക് നില്ക്കു ന്ന പെണ്ണിന്റെ സൗന്ദര്യം നൂറിരട്ടിയാം - ഓര്ക്കേകണ്ടത് മറക്കരുത്
മറക്കേണ്ടത് ഓര്ക്കുരുത് - കട്ടിലുകണ്ട് പനിക്കുന്നോരെ
പട്ടിണിയിട്ടു കിടത്തീടേണം - കഴിഞ്ഞുകൂടാനല്ല ശ്രമിക്കേണ്ടത്, കഴിയാതെകൂടാനണ്
- കേട്ടപ്പോൾ കാണാൻ തോന്നി
കണ്ടപ്പോൾ കെട്ടാൻ തോന്നി
കെട്ടിയപ്പോൾ , കഷ്ടം പെട്ടുപൊയെന്നും തോന്നി
തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി - ജോലി തന്നെ സുഖമെന്നു നിനക്കുന്നോൻ സുഖിക്കുന്നു
സുഖിക്കുവാൻ ജോലി ചെയ് വോൻ ദു:ഖിച്ചിടുന്നു - ജീവിതം എഞാണ് എന്തിനാണ് എന്നറീയാതെയാണ് മികവെരും ജീവിക്കുന്നത്
- വേതനം ഒരു വേദനയാകരുത്
- ഞാനെനിക്ക് പേരിട്ടില്ല. എന്തുകൊണ്ടെന്നാൽ ഞാൻ എന്നെ വിളിക്കാറില്ല.
- പക്ഷവാതം തടിക്കു കേട്, പക്ഷപാതം മനസ്സിനും
- പരോദ്രവമാം വണ്ണം നാമം ചൊല്വകതു പാപമാം
- പലിശകൊണ്ടശിക്കുന്നോർ ശവത്തെക്കാൽ മോശം
- പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ - പുലരുമ്പോൾ പഠിച്ചാൽ , പഠിപ്പ് പുലരും
- പെട്ടിക്കുപോലുമേ ചക്രക്കാലം
മനുഷ്യര്ക്കി പ്പോഴും കാലുതന്നെ - പെണ്ണീന്റെ ഭാഗ്യം കൊണ്ടല്ലോ
ദൈവം സൃഷ്ടിച്ചതാണിനെ
ആണിന്റെ യോഗം കൊണ്ടല്ലോ
പടച്ചു പെണ്ണീനേയുമേ - പെണ്ണു കെട്ടിനോക്കണം
മണ്ണ് വെട്ടീനോക്കണം - പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
- പ്രപഞ്ചം പഞ്ചറാവില്ല
- ഭാര്യ ഭര്ത്താാവിനൊരു ഭാരമാണ്. ഭര്ത്താ്വ് ഭാര്യയ്ക്കൊരു ഭാരമല്ല.
- മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി - മണ്ണിനു മല , പെണ്ണിനു മുല
- മഴു കൊണ്ടുണ്ടായുള്ളോരു നാടിത്
മഴു കൊണ്ടില്ലാതാവുന്നു - മിന്നുന്നതൊന്നും പൊന്നല്ലെങ്കിലും മിന്നാതതൊന്നും പൊന്നല്ല
- യതന്മേ രത്നമോര്ക്കു വിൻ
- വേണ്ടാത്തതില്ലെന്നതില്ലായയല്ല
- വഴി പിഴയ്ക്കരുത് വഴിയിൽ പിഴയ്ക്കരുത്
- വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്ന്നാ ൽ വിളയും വായിക്കാതെ വളര്ന്നാ ൽ വളയും - വലുതാവണോ ചെറുതാവുക.
- ശ്വാസമൊന്ന്
വിശ്വാസം പലത് - ശ്വാസമാവശ്യം , ആശ്വാസമാവശ്യം , വിശ്വാസമത്യാവശ്യം.
- സമരമില്ലെങ്കിൽ മരമാകും നരൻ.