കാലം
സംഭവങ്ങളുടെ ക്രമത്തെയും, അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കുന്ന അളവ്
(Time എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഭവങ്ങളുടെ ക്രമത്തെയും, അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അളവ് സമ്പ്രദായമാണ് കാലം അഥവാ സമയം.
സമയത്തെപ്പറ്റിയുള്ള പ്രശസ്തരുടെ ചൊല്ലുകൾ
തിരുത്തുക- നഷ്ടപ്പെട്ട സമയം ഒരിക്കലും കണ്ടുകിട്ടില്ല. ബെഞ്ചമിൻ ഫ്രാങ്കിളിൻ
- സമയംകൊല്ലാനുള്ള വഴികളെക്കുറിച്ചു നാം ആലോചിക്കുന്നു. എന്നാൽ സമയം മെല്ലെ നമ്മളെയാണ് കൊല്ലുന്നത്. ബൗസികോൾട്ട്.
- സമയം പോകുന്നു എന്നത് ശരിയല്ല. സമയം നിൽക്കുകയാണ് .നാമാണ് പോകുന്നത്. ഹെന്ററി ഡോബ്സൺ.
- സമയം ധനമാണ് . ബെഞ്ചമിൻ ഫ്രാങ്കിളിൻ
സമയത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ
തിരുത്തുക- കാലത്തിനു കാലനില്ല
- കാലത്തിനു ചിറകുണ്ട്
- കാലത്തിനൊത്ത കോലം
- കാലമടുത്തേ കാലനടുക്കൂ
- കാലം നോക്കി കൃഷി, മേളം നോക്കി തുള്ളൽ
- ഇന്നു ചിരിയ്ക്കുന്നവൻ നാളെ കരയും (കാലത്തിന്റെ അനിശ്ചിതത്വം സൂചിപ്പിയ്കന്നു.)
- ഇന്നത്തെപ്പണി നാളേയ്ക്ക് വെയ്ക്കരുത് (സമയത്തിന്റെ വില സൂചിപ്പിയ്ക്കുന്നു)
- നാളെ നാളെ നീളെ നീളെ (വൈകിക്കലിനെ പറ്റി)
- കാലത്തു തുഴയാഞ്ഞാൽ കടവിൽ ചെന്നടുക്കില്ല (നമ്പ്യാർ)
- കാലത്തെ പോയാൽ നേരത്തേ ചെല്ലാം
- സമ്പത്തിനൊരു സമയമുണ്ട്. ആപത്തിനുമൊരു സമയമുണ്ട് (തമിഴ്)
- ഏതു നേരവും എന്നത് ഒരു നേരമല്ല (അമേരിക്കൻ)
- സമയത്തിനു സാവകാശം കൊടുക്കുക ( ഇറ്റാലിയൻ)
- സമയമുണ്ടായിട്ടും കൂടുതൽ നല്ല സമയത്തിനായി കാക്കുന്നവൻ സമയം കളയുകയാണു ചെയ്യുന്നത് ഇംഗ്ലീഷ്
- ഐശ്വര്യക്കാലത്ത് വാചാലമായിക്കൊള്ളൂ , കഷ്ടക്കാലത്ത് മൗനിയാകൂ ( യിഡ്ഡിഷ്)
- സമയമാണ് കഷണ്ടി വരുത്തുന്നത് ചീർപ്പല്ല ( ചെക്ക്)
- നഷ്ടപ്പെട്ടുപോയ സമയം കണ്ടുകിട്ടില്ല (ഇംഗ്ലീഷ്)
- ഒരു സമയം പോലല്ല വേറൊരു സമയം ( റഷ്യൻ)
- നല്ലക്കാലം ഒരിക്കൽ മാത്രമേ വരൂ ( ഇറ്റാലിയൻ)
- കാലം മുറിവുകൾ ഉണക്കുന്നു പക്ഷേ പാടുകൾ അവശേഷിക്കും (ഇസ്റ്റോണിയൻ)
- കാലമാണ് ഏറ്റവും നല്ല വൈദ്യൻ (യിഡ്ഡിഷ്)
- സമ്പത്ത്കാലത്ത് ചന്ദനത്തിരി കത്തിക്കില്ല . ആപത്ത് കാലത്ത് ദൈവത്തിന്റെ കാലുപിടിക്കുംചൈനീസ്
അവലംബം
തിരുത്തുക- ↑ The Prentice Hall Encyclopedia of World Proverbs