അരിസ്റ്റോട്ടിൽ

(Aristotle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഗ്രീക്ക് തത്ത്വചിന്തകനാണ്‌ അരിസ്റ്റോട്ടിൽ (ഇംഗ്ലീഷ്: Aristotle, ഗ്രീക്ക്: Ἀριστοτέλης Aristotélēs) (ബി.സി.ഇ. 384 - 322) . അലക്സാണ്ടർ ചക്രവർത്തി അരിസ്റ്റോട്ടിലിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ പ്ലേറ്റോ ഗുരുവും ആയിരുന്നു. ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, ലോജിക്, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണകൂടം, സന്മാർ‍ഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, പ്ലേറ്റോ എന്നിവർക്കൊപ്പം ഗ്രീക്ക് തത്ത്വചിന്തകരിലെ മഹാരഥൻമാരിലൊരാളായാണ്‌ അരിസ്റ്റോട്ടിലിനെ കണക്കാക്കുന്നത്.

അരിസ്റ്റോട്ടിൽ

അരിസ്റ്റോട്ടിലിന്റെ വാക്കുകൾ

തിരുത്തുക
  • "ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ്, വിദ്യാഭാസം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ളത് "
  • "ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം"
  • "നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും"
  • എല്ലാവരുടേയും സുഹൃത്തായിരിക്കുന്നവൻ ഒരാളുടേയും സുഹൃത്തായിരിക്കില്ല
  • വിജ്ഞാനദാഹം എല്ലാ മനുഷ്യരിലും സ്വതേ ഉള്ളതാണ്
  • മാറ്റം എല്ലായ്പ്പോഴും മധുരത്തരമാണ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അരിസ്റ്റോട്ടിൽ&oldid=19152" എന്ന താളിൽനിന്ന് ശേഖരിച്ചത്