സോക്രട്ടീസ്
പ്രമുഖ ഗ്രീക്ക് തത്ത്വചിന്തകന്മാരിൽ ഒരാളാണ് സോക്രട്ടീസ്.
സോക്രട്ടീസിന്റെ വാക്കുകൾ
തിരുത്തുക- ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക. ഭക്ഷിക്കാൻ വേണ്ടി ജീവിക്കാതിരിക്കുക.
- മനുഷ്യർക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് മരണം.
- ഞാൻ ഏഥൻസ്കാരനോ, ഗ്രീക്കുകാരനോ അല്ല.ഞാൻ വിശ്വത്തിന്റെ പൗരനാണ്.
- പിരിയേണ്ട സമയമിതാ വന്നെത്തിയിരിക്കുന്നു.നാം വഴിപിരിയുകയാണ്.ഞാൻ മരിക്കാനും നീ ജീവിക്കാനും .ഏതാണെന്ന് നല്ലതെന്ന് ദൈവം മാത്രം അറിയുന്നു.
- തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
- ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ രണ്ടാണ്. ഒന്ന് , നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുക. രണ്ട് അവ സഫലീകൃതമാകാതിരിക്കുക
- കാർഷിക പ്രശ്നങ്ങളെക്കുറിച്ച് ഒന്നും തന്നെ അറിയാത്തവൻ, രാഷ്ട്രനേതാവാകാൻ യോഗ്യനേ അല്ല.
- എനിക്ക് ആവശ്യമില്ലാത്ത എന്തുമാത്രം കാര്യങ്ങളാണ് ഉള്ളത്!
- സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക , എന്നാൽ സഥാപിച്ചു കഴിങ്ങാലോ അതിൽ ദൃഡമായി ഉറച്ചു നിൽക്കുക
- ജീവിക്കുക എന്നതിലല്ല കാര്യം . നന്നായി ജീവിക്കുക എന്നതിലാണ്
- ലോകത്തെ മാറ്റിമറിക്കാൻ ഇറങ്ങിതിരിക്കുന്നവൻ ആദ്യം സ്വയം മാറ്റിമറിയ്ക്കട്ടെ
- എനിക്ക് അറിവില്ല , എന്ന തിരിച്ചറിവ് മാത്രമാണ് എനിക്കുള്ള അറിവ്
- നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്