സ്നേഹം
ദൃഢമായ, സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള നല്ല വൈകാരികത
- ഒരു ഭീരുവിന് സ്നേഹിക്കാനാവില്ല. സ്നേഹിക്കുക എന്നത് ധീരന്റെ ലക്ഷണമാണ്.
- ഒരു പുരുഷൻ പ്രേമത്തിൽ അകപ്പെടുന്നത് കണ്ണുകൾ കാരണമാണ്. സ്ത്രീയാകട്ടെ കാതുകൾകാരണവും.
- എന്റെ സൗന്ദര്യം കണ്ടിട്ടാണോ എന്നെ സ്സ്നേഹിക്കുന്നത്? അതോ സ്നേഹിക്കപ്പെടുന്നതാണോ എന്റെ സൗന്ദര്യത്തിനു കാരണം.?
- ഒരു ചുംബനം ഒരു കോമയോ, ചോദ്യചിഹ്നമോ, ആശ്ചര്യചിഹ്ന്മോ ആകാം, ഒരോ സ്ത്രീയും അത് തിരിച്ചറിയാൻ പഠിച്ചിരിക്കേണ്ടതാണ്.
- സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല; മാന്യതയില്ലാതെ പെരുമാറുന്നില്ല; സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല; പ്രകോപിതമാകുന്നില്ല; ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. അത് അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. അത് എല്ലാം സഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകില്ല. (ബൈബിൾ, 1 കൊരിന്ത്യർ 13:4-8)
- സ്നേഹിക്കാൻ ഞാൻ പഠിച്ചു. എന്നാൽ നിർത്താൻ എനിക്കറിയില്ല.
- പ്രേമം സ്വർഗ്ഗമാണ്. നരകവും. തോമസ് ഡെക്കർ
- ഹൃദയമാകുന്ന മൽസ്യങ്ങളെ വീശിപ്പിടിക്കുന്ന വലയാണ് പ്രേമം (മുഹമ്മദ് അലി)
- പ്രേമം ഒരു വൈറസ് പോലെയാണ് . ആർക്കും ഏത് സമയവും പിടിപ്പെട്ടേക്കാം (മായാ ആഞ്ചാലോ)
- പ്രകൃതി നൽക്കുന്ന സൈക്കോതെറാപ്പിയാണ് പ്രേമം (എറിക്ക് ബേൺ)
- സിമന്റിനടിയിൽ നിന്നും പുല്ല് കിളിക്കാമെങ്കിൽ പ്രേമത്തിനു നിങ്ങളുടെ ജീവിതത്തിൽ ഏത് സമയത്തും നിങ്ങളെ കണ്ടെത്താം (Cher)
- പഴക്കം ചെന്നാലും പ്രണയം തുരുമ്പിക്കുന്നില്ല ( റഷ്യൻ)
- പ്രണയം ഒരു രോഗമാണെങ്കിൽ ക്ഷമയാണ് ഔഷധം (ആഫ്രിക്കൻ)
- പ്രണയമുള്ളിടത്ത് അസൂയയുമുണ്ട് ( സ്കോട്ടിഷ്)
- പ്രണയം അന്തപുരങ്ങളിലും ചെറ്റകുടിലിലും തങ്ങും ഇംഗ്ലീഷ്
അവലംബം
തിരുത്തുക- ↑ The Prentice Hall Encyclopedia of World Proverbs