വാർദ്ധക്യം
- തരുണനുടെ യുജ്വലേ-ക്ഷണത്തേക്കാൾ വീക്ഷാ-
വിരുതു കിഴവന്റെ മങ്ങിയ മിഴിയ്ക്കത്രേ.(വള്ളത്തോൾ- സാഹിത്യമഞ്ജരി 1V) - വിലകൂടൂം വാർദ്ധകത്തുവെള്ളിയ്ക്കു യൗവ്വനത്തങ്കത്തേക്കാൾ.(വള്ളത്തോൾ- സാഹിത്യമഞ്ജരി 1V)
- വയസ്സാലുളവാകുന്ന മനസ്സിന്റെ പരിപക്വത
ബുദ്ധിയോ വിദ്യയോകൊണ്ടു-
സിദ്ധമായ് വരികില്ലതാൻ(കെ.സി.കേശവീയം) - ഏറ്റവും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നാണ് വാർദ്ധക്യം - ട്രോട്സ്കി
- അകറ്റേണ്ടതായ ഒരു രോഗമായിട്ടാണ് പലരും വാർദ്ധക്യത്തെ കാണുന്നത്, എന്നാൽ യഥാർത്ഥത്തിൽ രോഗം യൗവ്വനമാണ്. വാർദ്ധക്യമെന്നത് ആ രോഗത്തിൽ നിന്നുള്ള മുക്തിയാണ് - ടി.സി.മേയേർസ്
- സന്താനങ്ങൾ വാർദ്ധക്യത്തിൽ ഒരു തുണയാണ്. നിങ്ങൾക്ക് വാർദ്ധക്യം വരുത്തിവെക്കുന്നതും അവരാണല്ലോ -ലയോണൽ കോഫ്മാൻ
- ഇന്നിനെ മറന്നുകൊണ്ട് ഇന്നലകളെ പ്രകീർത്തിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമാണ്-സിഡ്നിസ്മിത്ത്
- പഠനാവേശമാണ് യുവത്ത്വത്തെ വാർദ്ധക്യത്തിൽ നിന്നും വേർതിരിക്കുന്നത്, പഠനം തുടരുവോളം നിങ്ങൾ വൃദ്ധരാകില്ല. റോസലിൻ യാലോ
- ഔദ്യോഗവിരാമം ഒരു അവസാനിപ്പിക്കലാണ് എന്നാൽ അത് മറ്റൊരു ആരംഭമാണ് -കാതറിൻ പൾസിഫർ
- ഒരു കാര്യത്തിൽ നിന്നും വിരമിക്കുകയല്ല ചെയ്യേണ്ടത്, ഒരു കാര്യത്തിലേക്ക് വിരമിക്കുകയാണ് വേണ്ടത് ഹാരി ഫോസ്ടിക്
- ജോലിയിൽ നിന്നും വിരമിച്ച ഭർത്താവ് , ഭാര്യയ്ക്കൊരു മുഴുവൻ സമയജോലിയായി തീരുന്നു. എല്ലാ ഹാരിസ്
- പെൻഷനായാൽ പിന്നെ ഒരു ദിവസംപോലും അവധികിട്ടില്ലെന്നതാണ് സങ്കടകരം ഏബ് ലെമൺസ്
- വാർദ്ധക്യത്തിലേക്കുള്ള ഏറ്റവും നല്ല കരുതൽ വിഭവം വിദ്യാഭ്യാസമാണ് -അരിസ്റ്റൊട്ടിൽ
- ഞാൻ വിരമിക്കുകയോ? എന്താ യേശു കുരിശിൽ നിന്നും ഇറങ്ങി വന്നോ? ജോൺ പോൾ രണ്ടാമൻ
- ഗൃഹനാഥൻ എപ്പോഴും ഗൃഹത്തിൽ തന്നെയാണെങ്കിൽ ഗൃഹാന്തരീക്ഷം ശരിയായിരിക്കില്ല. വിൻഫ്രഡ് കർകലാൻഡ്
- ഒരു വർഷംകൂടി ജീവിച്ചിരിക്കാൻ ആഗ്രഹിക്കാത്ത ഒരു വൃദ്ധനും ഉണ്ടാവില്ല ഇംഗ്ലീഷ്
പാട്ടുകൾ പുതുതലമുറ മൂളുന്നു (ഡച്ച്)
- പഴമക്കാർ ചവച്ചത് പുതുതലമുറ തുപ്പിക്കളയുന്നു (യിഡ്ഡിഷ്)
- വാർദ്ധക്യത്തോടൊപ്പം അവശതകളും വരുന്നു ഇംഗ്ലീഷ്
പലരേയും വെളുപ്പിക്കുന്നു .എന്നാൽ ആരേയും സുമുഖനാക്കുന്നില്ല(ഡാനിഷ്)
- വാർദ്ധക്യം ഒഴിവാക്കണമെങ്കിൽ ചെറുപ്പത്തിലേ തൂങ്ങിച്ചാവുക (യിഡ്ഡിഷ്)
- കൂടുതൽ കാലം ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു ,
എന്നാൽ ഒരു വൃദ്ധനായിരിക്കാൻ ആരും ആഗ്രഹിക്കുന്നുമില്ല
അവലംബം
തിരുത്തുക- ↑ The Prentice Hall Encyclopedia of World Proverbs