'ത','ഥ','ദ','ധ',എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. [[തകിടം മറിച്ചാൽ താനും മറിയും
  2. തക്കം നന്നെങ്കിൽ വെക്കം
  3. തക്കം നോക്കി കിണ്ടിയിലൂറ്റുക
  4. തക്കത്തിൽ കച്ചോടം ചെയ്യാനൊക്കത്തിൽ പണം വേണം
  5. തക്കവാക്കു തോക്ക് പോലെ
  6. ത്കം മങ്കയെ മയക്കും
  7. തങ്കചെരുപ്പായാലും തലയിൽ വെയ്ക്കരുത്
  8. തങ്കസൂചിയാണെങ്കിലും തറച്ചാൽ നോവും
  9. തച്ചവന്റെ പോരിമയല്ല , കൊണ്ടവന്റെ കൊള്ളരുതായ്മയാണ്
  10. തഞ്ചം വിട്ട് കൊഞ്ചരുത്
  11. തഞ്ചത്തിനു വളം വേണ്ട
  12. താങ്കുവാനാളുണ്ടെങ്കിൽ തളർച്ചയുമുണ്ട്
  13. തടികൂടിയാൽ ചൊടികെടും
  14. തടണ്ടാൽ താടി
  15. തടിയുടെ വളവുമുണ്ട് തച്ചന്റെ കുറ്റവുമുണ്ട്
  16. തടിമാടനെ വടികൊണ്ട്, ചുണകെട്ടവനെ ചൂലുകെണ്ട്
  17. തടുക്കാനാവുന്നവനേ കൊടിക്കാവൂ
  18. തടുക്കാനാളല്ലാത്തോർ തഴുക നല്ലൂ
  19. തട്ടും മുട്ടും ചെണ്ടെക്കെത്ര, കിട്ടും പണമത് മാരാന്മാർക്കും
  20. തല്ലു കൊള്ളാൻ ചെണ്ടയും കാശുവാങ്ങാൻ മാരാറും
  21. തട്ടി പറിച്ചത് പൊട്ടിത്തെറിക്കു
  22. തട്ടാനേ തങ്കത്തിന്റെ മാറ്ററിയൂ
  23. തട്ടാനും ചെട്ടിയുമൊത്താൽ തങ്കം കൊണ്ടവന്റെ വായിൽ മണ്ണ്
  24. തട്ടാൻ തൊട്ടാൽ പതിനെട്ട്
  25. തട്ടാൻ പെങ്ങടെ പണ്ടോം തട്ടും
  26. തന്നതും തിന്നതും മറക്കരുത്
  27. തന്നത്താൻ ഉയർത്തുന്നവൻ താഴും
  28. തന്നില്ലം പൊന്നില്ലം]]
  29. തൻ പിള്ള പൊൻപിള്ള]]
  30. തൻ നാക്കു തൻ ശത്രു
  31. തന്നോളം വളർന്നാൽ തനിക്കൊപ്പം
  32. തലയില്ലാത്തവന് തൊപ്പിയെന്തിന്
  33. തലയിലെഴെത്ത് തലോടിയാൽ പോകുമോ
  34. താടി കത്തുമ്പോൾ ബീഡി കൊളുത്തുക
  35. താണ വാതിൽ കുനിഞ്ഞ് കടക്കണം
  36. താൻ പാതി ദൈവം പാതി
  37. താണു നിന്നാൽ വാണു നിൽക്കാം
  38. തമ്പ്രാന്ന് കളിയും ചിരിയും, അടിയന്‌ വേവും ചൂടും
  39. താഴ്ന്ന നിലത്തേ നീരോടൂ
  40. താൻ പെറ്റ മക്കളും തന്നോളമായാൽ താനെന്നു വിളിക്കണം
  41. തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും
  42. തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
  43. തിന്നതേ തേട്ടൂ
  44. തിന്നൂല്യ തീറ്റൂല്യ
  45. തീയിൽ കുരുത്തത് വെയിലത്തു വാടുമൊ?
  46. തീയില്ലാതെ പുകയില്ല
  47. തീയിൽ മുളച്ചത് വെയിലത്ത് വാടുമോ
  48. തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
  49. തുടയിൽ നുള്ളിയിട്ട് തൊട്ടിലാട്ടുന്നു
  50. തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
  51. തൂറാത്തച്ചി തൂറിയപ്പോൾ തീട്ടം കൊണ്ട് ആറാട്ട്
  52. തെളിച്ച വഴിയെ നടന്നിലെങ്കിൽ നടന്ന വഴിയെ തെളിക്കുക
  53. തേടിയ വള്ളി കാലിൽ ചുറ്റി
  54. തൊമ്മി അയയുമ്പോൾ ചാണ്ടി മുറുകും
  55. തേനൊഴിച്ചു വളർത്തിയാലും കാഞ്ഞിരം കയ്ക്കും
  56. തേടിയ വള്ളി കാലിൽ ചുറ്റി
  57. ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്.
  58. ദൂരപ്പെട്ടാൽ ഖേദം വിട്ടു
  59. ദൂരത്തെ വഴിക്ക് നേരത്തേ പോണം
  60. ദൈവാധീനം ജഗൽസർവ്വം
  61. ദൈവാനുകൂലം സർവ്വാനുകൂലം
  62. ദൈവത്തിനുണ്ടോ ദോഷവിചാരം
  63. ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
  64. ധനം പെരുത്താൽ ഭയം പെരുക്കും
  65. ധനത്തിനു വേലി ധർമ്മം , ധർമ്മത്തിനു വേലി ധനം
  66. ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും
  67. ധനമേറിയാൽ മദമേറും
  68. ധനവാനു ദാതാവും ദാസൻ
  69. ധനുപത്തു കഴിഞ്ഞാൽ കൊയ്തു തുടങ്ങാം.
  70. ധർമ്മം വെടിഞ്ഞാൽ കർമ്മം കെടും]]ധർമ്മഗതി ഗഹനഗതി
  71. ധർമ്മ ബന്ധു മഹാബന്ധു.
  72. ധർ്മമെവിടെ നന്മയവിടെ
  73. ധാരാളിതം ധനനാശം
  74. ധീരരിക്കൽ ഭീരു പലപ്പോൾ
  75. [[ധ്യാനമില്ലെങ്കിലും മൗനം വേണം
  76. തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
  77. തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
  1. നക്കിക്കൊല്ലുന്നവനെ ഞെക്കിക്കൊല്ലുക
  2. നക്കിതിന്നാൻ നല്ലുപ്പില്ല
  3. നക്കിതിന്നുന്ന നായ കുരയ്ക്കില്ല
  4. നക്കും നുണയും കൊടുത്തിണക്കുക
  5. നക്കുന്ന നായക്ക് സ്വയംഭൂവും പ്രതിഷ്ഠയും ഭേദമുണ്ടോ
  6. നക്കുമ്പോൾ നാവ് പൊങ്ങുമോ?
  7. നക്കുവാനുപ്പില്ലാത്തവനു നാവു നാലുമുഴം
  8. നഖം കൊണ്ടുണ്ടാൽ വിശപ്പുമാറുമോ?
  9. നഗരത്തിലിരുന്നാലും നരകഭയം വിടില്ല
  10. നഗരത്തിൽ രണ്ടാമനാകുന്നതിനേക്കാൾ ഗ്രാമത്തിലൊന്നാമനാകുക
  11. നഞ്ചുമരമായാലും നട്ടവൻ വെട്ടുമോ
  12. നെഞ്ചുമരമായാലും നട്ടവൻ വെള്ളമൊഴിക്കും
  13. നഞ്ഞും നായാട്ടും നന്നല്ല.
  14. നഞ്ചെന്തിനു നാനാഴി
  15. നട്ടാലേ നേട്ടമുള്ളൂ
  16. നല്ല തെങ്ങിനു നാല്പതു‍ മടൽ
  17. നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
  18. നവര വിതച്ചാൽ തുവര കായ്ക്കുമോ
  19. നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു
  20. നാ(നായ) നാ ആയിരുന്നാൽ പുലി കാട്ടം(കാഷ്ടം) ഇടും
  21. നാക്കു നീണ്ടവനു കുറിയ കൈ
  22. നാടു മറന്നാലും മൂടു മറക്കാമോ?
  23. നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
  24. നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
  25. നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
  26. നാരീശാപം ഇളക്കിക്കൂട
  27. നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
  28. നിത്യഭ്യാസി ആനയെ എടുക്കും
  29. നിറകുടം തുളുമ്പില്ല
  30. നീയെന്റെ പുറം ചൊറിയ് ഞാൻ നിന്റെ പുറം ചൊറിയാം
  31. നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
  32. നേരുപറഞ്ഞു കെട്ടവനും നുണപറഞ്ഞു വാണവനുമില്ല
  33. നൊന്തവനെ നോവറിയൂ
  34. നൊന്തിട്ടു പോരെ കരയാൻ
  35. നോക്കാതത നായരെ തൊഴാൻ നിൽക്കണ്ട
  36. നോക്കുമ്പോൾ പശുപോലെ പായുമ്പോൾ പുലിപോലെ
  37. നോവിക്കാൻ പോയിട്ട് കൈയ്യും പൊള്ളിച്ച് വന്നു
  38. നോവിച്ചാൽ കൊത്താത്ത പാമ്പുണ്ടോ
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ത-ന&oldid=14481" എന്ന താളിൽനിന്ന് ശേഖരിച്ചത്