ഫലകം:പഴഞ്ചൊല്ലുകൾ/ന
- നക്കിക്കൊല്ലുന്നവനെ ഞെക്കിക്കൊല്ലുക
- നക്കിതിന്നാൻ നല്ലുപ്പില്ല
- നക്കിതിന്നുന്ന നായ കുരയ്ക്കില്ല
- നക്കും നുണയും കൊടുത്തിണക്കുക
- നക്കുന്ന നായക്ക് സ്വയംഭൂവും പ്രതിഷ്ഠയും ഭേദമുണ്ടോ
- നക്കുമ്പോൾ നാവ് പൊങ്ങുമോ?
- നക്കുവാനുപ്പില്ലാത്തവനു നാവു നാലുമുഴം
- നഖം കൊണ്ടുണ്ടാൽ വിശപ്പുമാറുമോ?
- നഗരത്തിലിരുന്നാലും നരകഭയം വിടില്ല
- നഗരത്തിൽ രണ്ടാമനാകുന്നതിനേക്കാൾ ഗ്രാമത്തിലൊന്നാമനാകുക
- നഞ്ചുമരമായാലും നട്ടവൻ വെട്ടുമോ
- നെഞ്ചുമരമായാലും നട്ടവൻ വെള്ളമൊഴിക്കും
- നഞ്ഞും നായാട്ടും നന്നല്ല.
- നഞ്ചെന്തിനു നാനാഴി
- നട്ടാലേ നേട്ടമുള്ളൂ
- നല്ല തെങ്ങിനു നാല്പതു മടൽ
- നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
- നവര വിതച്ചാൽ തുവര കായ്ക്കുമോ
- നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു
- നാ(നായ) നാ ആയിരുന്നാൽ പുലി കാട്ടം(കാഷ്ടം) ഇടും
- നാക്കു നീണ്ടവനു കുറിയ കൈ
- നാടു മറന്നാലും മൂടു മറക്കാമോ?
- നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
- നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
- നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
- നാരീശാപം ഇളക്കിക്കൂട
- നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
- നിത്യഭ്യാസി ആനയെ എടുക്കും
- നിറകുടം തുളുമ്പില്ല
- നീയെന്റെ പുറം ചൊറിയ് ഞാൻ നിന്റെ പുറം ചൊറിയാം
- നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
- നേരുപറഞ്ഞു കെട്ടവനും നുണപറഞ്ഞു വാണവനുമില്ല
- നൊന്തവനെ നോവറിയൂ
- നൊന്തിട്ടു പോരെ കരയാൻ
- നോക്കാതത നായരെ തൊഴാൻ നിൽക്കണ്ട
- നോക്കുമ്പോൾ പശുപോലെ പായുമ്പോൾ പുലിപോലെ
- നോവിക്കാൻ പോയിട്ട് കൈയ്യും പൊള്ളിച്ച് വന്നു
- നോവിച്ചാൽ കൊത്താത്ത പാമ്പുണ്ടോ