ഫലകം:പഴഞ്ചൊല്ലുകൾ/ആ
'ആ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
- ആടു കിടന്നിടത്ത് പൂട പോലുമില്ല
- ആശാനക്ഷരമൊന്നുപിഴച്ചാൽ അൻപത്തൊന്നു പിഴക്കും ശിഷ്യന്
- ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്
- ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം
- ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
- ആളുകൂടിയാൾ പാമ്പ് ചാവില്ല
- ആന വായിൽ അമ്പഴങ്ങ
- ആന വലിചാൽ ഇളകാത്തൊരുതടി
ശ്വാവിന് കൊണ്ടു ഗമിക്കായ് വരുമോ? - ആന മദിച്ചു വരുന്നേരത്തൊരു
കൂനനിറുമ്പ് തടൂപ്പാനെളുതോ - ആന വാ പൊളിക്കുന്നത് കൺടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
- ആടറിയുമോ അങ്ങാടിവാണിഭം
- ആഴത്തിൽ ഉഴുതു അകലെ നടണം
- ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്.
- ആരാന്റെ പന്തലിൽ വിളമ്പു കാണിക്കുന്നവൻ
- ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം
- ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
- ആളു ചെറുതു കോളു വലുതു
- ആശാനു കൊടുക്കാത്തതു വൈദ്യർക്കു കൊടുക്കാം
- ആശാന് ഏത്തമില്ല
- ആലയ്ക്ക്ൽനിന്നു പാലുകുടിച്ചാൽ വീട്ടിൽ മോരുണ്ടാവില്ല
- ആർക്കാനുംവേണ്ടി ഇരുമ്പിടിക്കും തനിക്ക് വേണ്ടി തവിടിടിക്കില്ല
- ആമയ്ക്ക് നീറ്റിൽ പോകണം അണ്ണാന് മരത്തേൽ കേറണം
- ആയിരം കണ്ണ് പൊട്ടിച്ചേ അരവൈദ്യനാകൂ
- ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
- ആളു ചെറുതു കോളു വലുതു
- ആശാനു കൊടുക്കാത്തതു വൈദ്യർക്കു കൊടുക്കാം
- ആന കൊടുത്താലും ആശ കൊടൂക്കരുത്
- ആറിയ കഞ്ഞി പഴങ്കഞ്ഞി
- ആറു കവിഞ്ഞേ തോട്ടിൽ പായൂ
- ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിപ്പുണ്ണ്
- ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്