ആടറിയുമോ അങ്ങാടിവാണിഭം
കേരളത്തിലെ ചന്തകളിൽ അലഞ്ഞു തിരിയുന്ന മൃഗങ്ങൾ ധാരാളം കാണാറുണ്ട്. അവയിൽ പ്രധാനം മുട്ടനാടുകൾ ആണ്. നിരവധി കാർഷിക ഉല്പന്നങ്ങൾ ആടുകൾക്കു പ്രിയങ്കരമായ വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവരുന്നതിനാൽ അവയ്ക്കു പകൽ മുഴുവൻ ആഹാരം ലഭിക്കുമായിരുന്നു. എന്നാൽ അതിലുപരി മറ്റൊന്നും അതിനു അറിയുകയുമില്ല. അവയോട് മാർക്കറ്റിലെ ഉരുപ്പടികളുടെ വില നിലവാരം ചോദിക്കുന്നത് ഭോഷത്വം ആണല്ലോ.
ഇതുപോലെ നാം ജ്ഞാനമായ കാര്യങ്ങൾ ചോദിച്ചു പഠിക്കേണ്ടത് ജ്ഞാനികളോടാണ്. ഉചിതമായ കാര്യങ്ങൾ ഉചിതരായവരുടെ അടുക്കൽ ആണു ചോദിച്ചു ഉത്തരം കണ്ടെത്തേണ്ടത് എന്നാണ് ഈ പഴഞ്ചൊല്ലിന്റെ സാരം