'അ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. അകലെ കൊള്ളാത്തവൻ അടുത്തും കൊള്ളില്ല.
  2. അകലെ പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം.
  3. അകത്തിട്ടാൽ പുറത്തറിയാം
  4. അകത്തു കണ്ടതു പുറത്തു പറയില്ല
  5. അകത്തു കത്തിയും പുറത്തു പത്തി(ഭക്തി)യും
  6. അകത്തുള്ളതു മുഖത്തു വിളങ്ങും
  7. അകത്തൂട്ടിയേ പുറത്തൂട്ടാവൂ
  8. അകത്തെ അഴകു് മുഖത്തറിയാം
  9. അകത്തെ തീ കെടാൻ പുറത്തൂതിയാൽ മതിയോ?
  10. അകത്തേയ്ക്കാഹാരവും പുറത്തേയ്ക്കു സംസാരവും
  11. അകത്തൊന്നു് മുഖത്തൊന്നു്
  12. അകത്തൊരു പെണ്ണുണ്ടെങ്കിൽ അകത്തൊരു തീയാണു്
  13. അകപ്പെട്ടവനു് അഷ്ടമരാശി, ഓടിപ്പോയവനു് ഒമ്പതാമിടത്തു് വ്യാഴം
  14. അകപ്പെട്ടാൽ പന്നി ചുരയ്ക്കയും തിന്നും
    നിവൃത്തിയില്ലാത്ത സാഹചര്യത്തിൽപ്പെട്ടാൽ ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും.
  15. അകപ്പെട്ടാൽ പുലി പൂന
  16. അകലത്തുള്ള മണ്ണാനേക്കാൾ നല്ലത് അടുത്തുള്ള കല്ല്
  17. അകലത്തെ ബന്ധുവേക്കാൾ അരികത്തെ ശത്രു നല്ലൂ
  18. ആപദ്ഘട്ടത്തിൽ സമീപവാസികളേ സഹായത്തിന്നുതകൂ.
  19. അകലെ ഇരിക്ക പകലെ ഉറവ്
  20. അക്കരെ നിന്നാൽ ഇക്കരെ പച്ച, ഇക്കരെ നിന്നാൽ അക്കരെ പച്ച
    കൂടുതൽ ആകർഷകത്വം തോന്നും.
  21. അകക്കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം
  22. അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതുകില്ല
  23. അങ്ങനെ കിട്ടിയത് അങ്ങനെ പോയി
  24. അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
    അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കു കൂടുതൽ സൌകര്യമുള്ളിടത്തായാലും സ്ഥിരമായി നിൽക്കാനിഷ്ടമില്ല.
  25. അങ്ങാടിയിൽ തോറ്റതിനമ്മയോടോ?
  26. അങ്ങാടിയിൽ തോറ്റാൽ അമ്മയ്ക്കു കുറ്റം
    തോലിപിണിഞ്ഞാൽ അമ്മയോടപ്രിയമെന്നതുപോലെ
  27. അങ്ങാടിക്കു പോകാൻ ചങ്ങാതി വേണ്ട
  28. അങ്ങാടിയിൽ ആന വന്നപോലെ
  29. അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.
  30. അങ്ങെങ്ങാൻ വെള്ളമൊഴുകുന്നതിന് ഇങ്ങുന്നു ചെരിപ്പഴിക്കണോ?
  31. അങ്ങുമുണ്ട് ഇങ്ങുമുണ്ട് വെന്തചോറിനു പങ്കുമുണ്ട്
  32. അങ്ങും ചോതി അടിയനും ചോതി
  33. അങ്ങേലെ ഒരില ചോറു കളയരുത്
  34. അങ്ങേലെ പന എന്റെ കുട്ടിയെ കേടുവരുത്തി
  35. അങ്ങോട്ടുള്ളപോലെ ഇങ്ങോട്ടുള്ളു
  36. അങ്കവും കാണാം താളിയുമൊടിക്കാം
  37. അച്ഛനെ കുത്തിയ കാള ചെറുക്കനെയും കുത്തും
  38. അച്ഛനു കുത്തിയ പാള മകന്
  39. അച്ഛൻ ആനപ്പുറത്തു കയറിയാൽ മകന്റെ ആസനത്തിൽ തഴമ്പുണ്ടാകുമോ?
  40. അച്ചൻ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളൻ മുറ്റത്ത്
  41. അച്ഛൻ ചത്തു കട്ടിലേറാൻ കൊതിക്കരുത്
  42. അച്ഛൻ വീട്ടിലുമില്ല പത്തായത്തിലും ഇല്ല
  43. അച്ഛന്റച്ഛൻ പാളേലെങ്കിൽ എന്റച്ഛനും പാളേൽ
  44. അച്ഛനിച്ഛിച്ചതും പാൽ, വൈദ്യൻ കൽപ്പിച്ചതും പാൽ
  45. അച്ചാണി ഇല്ലാ. തേർ മുച്ചാൺ ഓടുകയില്ല
  46. അച്ചിക്കു കൊഞ്ചു പക്ഷം നായർക്കു ഇഞ്ചിപക്ഷം
  47. അച്ചിയ്ക്കു ഉടുക്കാനും നായർക്കു പുതയ്ക്കാനും കൊള്ളാം
  48. അടക്കമില്ലാഞ്ഞാൽ അടുപ്പിൽ
  49. അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളനെന്ന്
  50. അടയ്ക്ക മടിയിൽ വെയ്ക്കാം കവുങ്ങായാലൊ?
  51. അടച്ച വായിൽ ഈച്ച കയറില്ല
  52. അടമഴ വിട്ടിട്ടും ചെടിമഴ വിട്ടില്ല
  53. അടങ്ങിക്കിടക്കും പട്ടിയേയും അനങ്ങാതെ കിടക്കുന്നവെള്ളവും സൂക്ഷിക്കണം
  54. അടികഴിഞ്ഞിട്ടോ വടി വെട്ടാൻ പോകുന്നത്?
  55. അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം
  56. അടികൊണ്ടു വളർന്നകുട്ടിയും അടച്ചു വേവിച്ച കഷയവും ഒരുപോലെ
  57. അടികൊള്ളാൻ ചെണ്ട കാശു വാങ്ങാൻ മാരാർ
  58. അടികൊള്ളാ. പിള്ള പഠിക്കില്ല
  59. അടികൊണ്ട വിദ്യയേ അരങ്ങുള്ളു
  60. അടിക്കുന്ന കൈ അണയ്ക്കും
  61. അടിയ്ക്കടി കഴിഞ്ഞു വടി ബാക്കിയായി
  62. അടിച്ചതിനുമേൽ അടിച്ചാൽ അമ്മിയും പൊളിയും
  63. അടിച്ച വഴിയേ നടന്നില്ലെങ്കിൽ നടന്നവഴിയേ അടിക്കുക
  64. അടിതകർന്ന കപ്പൽ താണു പോകും
  65. അടി തടുക്കാം ഒടി തടുത്തുകൂടാ
  66. അടിതെറ്റിയാൽ ആനയും വീഴും
  67. അടീ കെടക്ക്ണ അഞ്ചാർ ബറ്റ്ന് മാണ്ടി അഞ്ചാറ് എടങ്ങായി ബെള്ള കുട്ച്ചൂന്ന് പറഞ്ഞപോലെ
  68. അടിയോളം ഒക്കുമോ അണ്ണൻ തമ്പി
  69. അടുക്കള പിണക്കം അടക്കി വയ്ക്കണം
  70. അടുക്കളപ്പെണ്ണിനു അഴകു വേണമോ?
  71. അണ്ണാങ്കുഞ്ഞും തന്നാലായതു്
  72. അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
  73. അണ്ടികൾ ചപ്പി നടക്കുന്നവനൊരു
    തണ്ടിലിരിപ്പാൻ ആശകണക്കെ
  74. അണ്ടിയോടടുക്കുമ്പൊഴേ മാങ്ങയുടെ പുളി അറിയൂ
  75. അതിവിരുതന്‌ അരി അങ്ങാടിയിൽ
  76. അതിവേഗം ആപൽക്കരം
  77. അതി സർവ്വത്ര വർജജയേൽ
  78. അതിസ്തുതിയതിനിന്ദ
  79. അതിധൃതി ബഹുതാമസം
  80. അതുമില്ല ഇതുമില്ല അമ്മയുടെ ദീക്ഷയുമില്ല
  81. അതു നിന്നുടെ പിള്ള ഇത് എന്നുടെ പിള്ള
  82. അത്തയ്ക് മീശ വന്നിട്ട് ചിറ്റപ്പ എന്നുവിളിച്ചാൽ പോരെ
  83. അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
  84. അങ്കവും കാണാം താളിയും ഒടിക്കാം
  85. അങ്കം വെട്ടാതെ നാടുപിടിക്കാനൊക്കുമോ?
  86. അന്തിക്കൂട്ടിനു വന്നവൻ അമ്മയ്ക്ക് നായരായി
  87. അജ്ഞത അനുഗ്രഹമാകുന്നിടത്ത് ബുദ്ധിമാൻ മണ്ടനാകും
  88. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
  89. അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം
  90. അഞ്ചൽ(ഭയം) വിട്ടാൽ നെഞ്ചിൽ കയറും
  91. അഞ്ചിൽ അറിയാ.വൻ അമ്പതിൽ അറിയുമോ?
  92. അഞ്ചുകാശിനു കുതിരയും വേണം, ആറ്റേച്ചാടി ഓടുകയും വേണം
  93. അഞ്ചുതരക്കാർക്കു(ജളന്മാർ,സ്തബ്ധന്മാർ,അലസന്മാർ,രോഗികൾ,ഓർമ്മയ്യില്ലാത്തവർ) വിദ്യയില്ല
  94. അഞ്ചും മൂന്നും ഉണ്ടായാൽ അറിയാപെണ്ണും കറി ചമയ്ക്കും
  95. അഞ്ചുവിരലും ഒരുപോലെയോ?
  96. അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
  97. അമ്പലപ്പുഴ വേലകണ്ടാൽ അമ്മയും വേണ്ട
  98. അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠയക്കു ശക്തിയേറും
  99. അമ്പലം വിഴുങ്ങിക്കു വാതിൽ പലക പപ്പടം
  100. അമ്പ് ഒന്നേയുള്ളു കള്ളൻ നേരേ വാ
  101. അമ്പു കളഞ്ഞോൻ വില്ലൻ ഓലകളഞ്ഞോൻ എഴുത്തൻ
  102. അമ്പു കുമ്പളത്ത്, വില്ലു ചോപ്പാട്ട്, എയ്യുന്നവൻ പനങ്ങാട്ട്
  103. അമ്പും തുമ്പും ഇല്ലായ്മ
  104. അമ്പാരിയിൽ നിന്നിറക്കി കുഴിയിൽ ചാടിക്കുക
  105. അമ്പിനാൽ വരാത്തതു വമ്പിനാൽ വരുത്തല്ലേ
  106. അമ്പില്ലാത്തവനോടു തുമ്പുകാട്ടിയതു അറിവില്ലാത്തപോഴത്തം
  107. അമ്പലത്തിലെ പൂച്ച തേവരെ പേടിക്കുമോ?
  108. അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുത്
  109. അപ്പുപ്പനു കുത്തിയ പാള അപ്പനും
  110. അപ്പം ചോദിച്ചവനു കല്ലു കൊടുക്കുക
  111. അപ്പം തിന്നാൽ പോരേ കുഴിയെണ്ണണോ?
  112. അപ്പത്തിൽ കല്ലും മുറ്റത്തിൽ ഇടപാടും
  113. അഭിമാനം കൊടുത്താൽ അങ്ങാടീന്ന് അരി കിട്ടില്ല
  114. അഭിമാനം വിറ്റുതിന്നു
  115. അഭിസാരിണീകാന്തൻ ആപത്തിൽ ഉതകുകില്ല
  116. അഭിസാരിണി നേടിയ മുതൽ കണവാതിലിലൂടെ പോകും
  117. അഭ്യസിച്ചാൽ ആനയെയും എടുക്കാം
  118. അമക്കി അളന്നാലും ആഴക്കു മൂഴക്കാകാ
  119. അമക്കിച്ചെരച്ചാലും തലയിലെഴുത്ത് മാറുകില്ല
  120. അമരക്കാരന് തലതെറ്റൂമ്പോൾ
    അണീയക്കാരുടെ തണ്ടൂകൾ തെറ്റും
  121. അമരണം മരണം വരെ
  122. അമരയൊരു കൊടി വടുവനൊരു കുടി
  123. അമരയുമപവാതവും കുറച്ചു മതി
  124. അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു
  125. അമിതമായാൽ അമൃതും വിഷം
  126. അമൃതിനു മാധുര്യമേറ്റാൻ മറ്റു മധുരദ്രവ്യങ്ങൾ വേണോ?
  127. അമ്മ ചത്തു കിടന്നാലും വാഴയക്കാത്തോലു വാരിക്കളഞ്ഞിട്ടു കരയണം
  128. അമ്മപെങ്ങമ്മാരില്ലാത്തവൻ
  129. അമ്മ പെറ്റ് അച്ഛൻ വളർത്തണം
  130. അമ്മ പോറ്റിയ മക്കളും ഉമ്മ പോറ്റിയ കോഴിയും അടങ്ങുകില്ല
  131. അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തഅടക്കാൻ പറയുക
  132. അമ്മമൂലം അറവെയക്കും
  133. അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
  134. അമ്മയുടെ കൂനും മകളുടെ ഞെളിവും
  135. അമ്മ വേലി ചാടിയാൽ മകളു മതിലു ചാടും
  136. അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
  137. അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
  138. അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
  139. അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
  140. അമ്മയും മകളും പെണ്ണു തന്നെ
  141. അമ്മ മതിൽ ചാടിയാൽ മകൾ ഗോപുരം ചാടും
  142. അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
  143. അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി
  144. അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
  145. അരയിൽ പുണ്ണും അടുത്തു കടവും
  146. അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ്
  147. അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം
  148. അരിയെറിഞ്ഞാൽ ആയിരം കാക്ക
  149. അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല
  150. അർത്ഥമനർത്ഥം
  151. അല്പജഞനെക്കാൾ നല്ലതജ്ഞൻ
  152. അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ
  153. അവസാനിക്കാനാവാത്തത് ആരംഭിക്കരുത്
  154. അവല് മുക്കിതിന്നണം, എള്ള് നക്കിതിന്നണം
  155. അശ്വാരൂഡൻ അശ്വത്തെ മറക്കരുത്
  156. അഷ്ടവൈദ്യനിലും ഉണ്ടാകും പൊട്ട വൈദ്യൻ
  157. അറിയാത്തതിന് ചൊല്ല് അറിഞ്ഞതിന് തല്ല്
  158. അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
  159. അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
  160. അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
  161. അടുക്കളപ്പെണ്ണിനു അഴകു വേണമോ?
  162. അടുക്കള പിണക്കം അടക്കി വയ്ക്കണം
  163. അത്തം പത്തോണം
  164. അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
  165. അത്തം വെളുത്താൽ ഓണം കറുക്കും
  166. അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
  167. അത്തം പത്തിനു പൊന്നോണം
  168. അഗ്രഹാരത്തിൽ പിറന്നാലും നായ് വേദമോതില്ല
  169. അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?
  170. അടച്ചവായിലീച്ച കയറുകയില്ല
  171. അടികൊണ്ടാലും അമ്പലത്തിൽ കിടക്കണം.
  172. അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പൊളിയും
  173. അടിമേലടിച്ചാൽ അമ്മിയും പൊടിയും
  174. അടിതെറ്റിയാൽ ആനയും വീഴും
  175. അമ്മയ്ക്കു പ്രാണവേദന മകൾക്കു വീണവായന
  176. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
  177. അങ്ങാടിയിൽ തോറ്റതിനു അമ്മയൊട്
  178. അങ്ങാടിപ്പയ്യു്‌ ആലയിൽ നില്കില്ല
  179. അരമന രഹസ്യം അങ്ങാടി പാട്ട്
  180. അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
  181. അരചനില്ലാ നാട് നരകം
  182. അരിയെത്ര ? പയറഞ്ഞാഴി
  183. അല്പജ്ഞനേക്കാൾ നല്ലത് അജ്ഞൻ
  184. അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയ പോലെ
  185. അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
  186. അണ്ണാങ്കുഞ്ഞും തന്നാലായതു്
  187. അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠയ്ക്ക് ബലം
  188. അപ്പത്തിൽ കല്ലും മുറ്റത്തിൽ ഇടപാടും
  189. അരയിൽ പുണ്ണും അടുത്തു കടവും
  190. അല്പജ്ഞനേക്കാൾ നല്ലത് അജ്ഞൻ
  191. അകക്കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം
  192. അകത്തൂട്ടിയേ പുറത്തൂട്ടാവൂ
  193. അകത്തു കത്തിയും പുറത്തു പത്തി(ഭക്തി)യും
  194. അകത്തുള്ളതു പുറത്തു വിളങ്ങും
  195. അകത്തെ തീ കെടാൻ പുറത്തേയ്ക്ക് ഊതിയാൽ മതിയൊ
  196. അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതുകില്ല
  197. അങ്ങനെ കിട്ടിയത് അങ്ങനെ പോയി
  198. അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
  199. അങ്ങോട്ടുള്ളപോലെ ഇങ്ങോട്ടുള്ളു
  200. അങ്ങാടിയിൽ തോറ്റാൽ അമ്മയോട്
  201. അങ്ങാടിയിൽ തോറ്റതിനമ്മയോടോ?
  202. അങ്ങാടിയിൽ തോറ്റാൽ അമ്മയ്ക്കു കുറ്റം
  203. അങ്ങാടിക്കു പോകാൻ ചങ്ങാതി വേണ്ട
  204. അങ്ങാടിയിൽ ആന വന്നപോലെ
  205. അങ്ങുമുണ്ട് ഇങ്ങുമുണ്ട് വെന്തചോറിനു പങ്കുമുണ്ട്
  206. അങ്ങും ചോതി അടിയനും ചോതി
  207. അങ്ങെങ്ങാൻ വെള്ളമൊഴുകുന്നതിന് ഇങ്ങുന്നു ചെരിപ്പഴിക്കണോ?
  208. അങ്ങേലെ ഒരില ചോറു കളയരുത്
  209. അങ്ങേലെ പന എന്റെ കുട്ടിയെ കേടുവരുത്തി
  210. അങ്കവും കാണാം താളിയും ഒടിക്കാം
  211. അങ്കം വെട്ടാതെ നാടുപിടിക്കാനൊക്കുമോ?
  212. അച്ഛൻ ആനപ്പുറത്തു കയറിയാൽ മകന്റെ ആസനത്തിൽ തഴമ്പുണ്ടാകുമോ?
  213. അച്ഛൻ ഒരൊച്ച;അമ്മ ഒരു പച്ച
  214. അച്ഛൻ ചത്തു കട്ടിലേറാൻ കൊതിക്കരുത്
  215. അച്ഛൻ വീട്ടിലുമില്ല പത്തായത്തിലും ഇല്ല
  216. അച്ഛന്റച്ഛൻ പാളേലെങ്കിൽ എന്റച്ഛനും പാളേൽ
  217. അച്ഛനിച്ഛിച്ചതും പാൽ ,വൈദ്യൻ കൽപ്പിച്ചതും പാൽ
  218. അച്ചാണി ഇല്ലാ. തേർ മുച്ചാൺ ഓടുകയില്ല
  219. അച്ചിക്കു കൊഞ്ചു പക്ഷം നായർക്കു ഇഞ്ചിപക്ഷം
  220. അച്ചിയ്ക്കു ഉടുക്കാനും നായർക്കു പുതയ്ക്കാനും കൊള്ളാം
  221. അജ്ഞത അനുഗ്രഹമാകുന്നിടത്ത് ബുദ്ധിമാൻ മണ്ടനാകും
  222. അഞ്ചൽ(ഭയം) വിട്ടാൽ നെഞ്ചിൽ കയറും
  223. അഞ്ചിൽ അറിയാ.വൻ അമ്പതിൽ അറിയുമോ?
  224. അഞ്ചുകാശിനു കുതിരയും വേണം,ആറ്റേച്ചാടി ഓടുകയും വേണം
  225. അഞ്ചുതരക്കാർക്കു(ജളന്മാർ,സ്തബ്ധന്മാർ,അലസന്മാർ,രോഗികൾ,ഓർമ്മയ്യില്ലാത്തവർ) വിദ്യയില്ല
  226. അഞ്ചും മൂന്നും ഉണ്ടായാൽ അറിയാപെണ്ണും കറി ചമയ്ക്കും
  227. അഞ്ചുവിരലും ഒരുപോലെയോ?
  228. അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
  229. അടക്കമില്ലാഞ്ഞാൽ അടുപ്പിൽ
  230. അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളനെന്ന്
  231. അടയ്ക്ക മടിയിൽ വെയ്ക്കാം കവുങ്ങായാലൊ?
  232. അടച്ച വായിൽ ഈച്ച കയറില്ല
  233. അടമഴ() വിട്ടിട്ടും ചെടിമഴ വിട്ടില്ല
  234. അടങ്ങിക്കിടക്കും പട്ടിയേയും അനങ്ങാതെ കിടക്കുന്ന വെള്ളവും സൂക്ഷിക്കണം
  235. അടികഴിഞ്ഞിട്ടോ വടി വെട്ടാൻ പോകുന്നത്?
  236. അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം
  237. അടികൊണ്ടു വളർന്നകുട്ടിയും അടച്ചു വേവിച്ച കഷയവും ഒരുപോലെ
  238. അടികൊള്ളാൻ ചെണ്ട കാശു വാങ്ങാൻ മാരാർ
  239. അടികൊള്ളാ. പിള്ള പഠിക്കില്ല
  240. അടികൊണ്ട വിദ്യയേ അരങ്ങുള്ളു
  241. അടിക്കുന്ന കൈ അണയ്ക്കും
  242. അടിയ്ക്കടി കഴിഞ്ഞു വടി ബാക്കിയായി
  243. അടിച്ചതിനുമേൽ അടിച്ചാൽ അമ്മിയും പൊളിയും
  244. അടിച്ച വഴിയേ നടന്നില്ലെങ്കിൽ നടന്നവഴിയേ അടിക്കുക
  245. അടിതകർന്ന കപ്പൽ താണു പോകും
  246. അപ്പുപ്പനു കുത്തിയ പാള അപ്പനും
  247. അപ്പം ചോദിച്ചവനു കല്ലു കൊടുക്കുക
  248. അപ്പം തിന്നാൽ പോരേ കുഴിയെണ്ണണോ?
  249. അടി തടുക്കാം ഒടി തടുത്തുകൂടാ
  250. അണ്ണാങ്കുഞ്ഞും തന്നാലായതു്
  251. അണ്ണാൻ കുഞ്ഞിനെ മരം കേറാൻ പഠിപ്പിക്കണോ
  252. അർത്ഥമനർത്ഥം
  253. അന്തിക്കൂട്ടിനു വന്നവൻ അമ്മയ്ക്ക് നായരായി
  254. അതിവിരുതന്‌ അരി അങ്ങാടിയിൽ
  255. അതിവേഗം ആപൽക്കരം
  256. അതി സർവ്വത്ര വർജജയേൽ
  257. അത്തയ്ക് മീശ വന്നിട്ട് ചിറ്റപ്പ എന്നുവിളിച്ചാൽ പോരെ
  258. അതിസ്തുതിയതിനിന്ദ
  259. അതിധൃതി ബഹുതാമസം
  260. അതുമില്ല ഇതുമില്ല അമ്മയുടെ ദീക്ഷയുമില്ല
  261. അതു നിന്നുടെ പിള്ള ഇത് എന്നുടെ പിള്ള
  262. അപ്പത്തിൽ കല്ലും മുറ്റത്തിൽ ഇടപാടും
  263. അഭിമാനം കൊടുത്താൽ അങ്ങാടീന്ന് അരി കിട്ടില്ല
  264. അഭിമാനം വിറ്റുതിന്നു
  265. അഭിസാരിണീകാന്തൻ ആപത്തിൽ ഉതകുകില്ല
  266. അഭിസാരിണി നേടിയ മുതൽ കണവാതിലിലൂടെ പോകും
  267. അഭ്യസിച്ചാൽ ആനയെയും എടുക്കാം
  268. അമ്പലത്തിലെ പൂച്ച തേവരെ പേടിക്കുമോ?
  269. അമ്പലപ്പുഴ വേലകണ്ടാൽ അമ്മയും വേണ്ട
  270. അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠയക്കു ശക്തിയേറും
  271. അമ്പലം വിഴുങ്ങിക്കു വാതിൽ പലക പപ്പടം
  272. അമ്പ് ഒന്നേയുള്ളു കള്ളൻ നേരേ വാ
  273. അമ്പു കളഞ്ഞോൻ വില്ലൻ ഓലകളഞ്ഞോൻ എഴുത്തൻ
  274. അമ്പു കുമ്പളത്ത്, വില്ലു ചോപ്പാട്ട്, എയ്യുന്നവൻ പനങ്ങാട്ട്
  275. അമ്പും തുമ്പും ഇല്ലായ്മ
  276. അമ്പാരിയിൽ നിന്നിറക്കി കുഴിയിൽ ചാടിക്കുക
  277. അമ്പിനാൽ വരാത്തതു വമ്പിനാൽ വരുത്തല്ലേ
  278. അമ്പില്ലാത്തവനോടു തുമ്പുകാട്ടിയതു അറിവില്ലാത്തപോഴത്തം
  279. അമക്കി അളന്നാലും ആഴക്കു മൂഴക്കാകാ
  280. അമക്കിച്ചെരച്ചാലും തലയിലെഴുത്ത് മാറുകില്ല
  281. അമരണം മരണം വരെ
  282. അമരയൊരു കൊടി വടുവനൊരു കുടി*
  283. അമരയുമപവാതവും കുറച്ചു മതി
  284. അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു
  285. അമിതമായാൽ അമൃതും വിഷം
  286. അമൃതിനു മാധുര്യമേറ്റാൻ മറ്റു മധുരദ്രവ്യങ്ങൾ വേണോ?
  287. അമ്മ ച.ു കിടന്നാലും വാഴയക്കാത്തോലു വാരിക്കളഞ്ഞിട്ടു കരയണം
  288. അമ്മപെങ്ങമ്മാരില്ലാ.വൻ
  289. അമ്മ പെറ്റ് അച്ഛൻ വളർ.ണം
  290. അമ്മ പോറ്റിയ മക്കളും ഉമ്മ പോറ്റിയ കോഴിയും അടങ്ങുകില്ല
  291. അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തഅടക്കാൻ പറയുക
  292. അമ്മമൂലം അറവെയക്കും
  293. അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
  294. അമ്മയുടെ കൂനും മകളുടെ ഞെളിവും
  295. അമ്മ വേലി ചാടിയാൽ മകളു മതിലു ചാടും
  296. അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
  297. അരുതാത്തതിൽ ആശയരുത്
  298. അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല
  299. അരയിൽ പുണ്ണും അടുത്തു കടവും
  300. അരിയെറിഞ്ഞാൽ ആയിരം കാക്ക
  301. അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ
  302. അല്ലലുനീങ്ങും നല്ലതുചെയ്താൽ
  303. അല്പജഞനെക്കാൾ നല്ലതജ്ഞൻ
  304. അവല് മുക്കിതിന്നണം , എള്ള് നക്കിതിന്നണം
  305. അശ്വാരൂഡൻ അശ്വത്തെ മറക്കരുത്
  306. അഷ്ടവൈദ്യനിലും ഉണ്ടാകും പൊട്ട വൈദ്യൻ
  307. അറിയുന്നവനോട് പറയേണ്ട അറിയാത്തവരോട് പറയരുത്
  308. അറിയണോ ആശാൻ വേണം
  309. അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടും നായ്ക്ക് മുറുമുറുപ്പ്
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/അ&oldid=11644" എന്ന താളിൽനിന്ന് ശേഖരിച്ചത്