"സ്വാമി വിവേകാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63:
എല്ലാ കാലത്തേയും പ്രധാന കുഴപ്പമാണിത്.
ഞാനൊരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചുകിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയൻ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. ഈ കൊച്ചുലോകങ്ങളുടെ അതിരുകൾ തകർക്കാൻ കാട്ടിയ മഹത്തായ ശ്രമത്തിന് ഞാൻ അമേരിക്കക്കാരായ നിങ്ങൾക്ക് നന്ദി പറയുന്നു. ഈ ലക്ഷ്യം നേടാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
 
* ഷിക്കാഗോ സമ്മേളനത്തെപ്പറ്റി എഴുതിയത്:
''രാവിലെതന്നെ ഞങ്ങൾ പാർലമെന്റിലെത്തി. ചെറുതും വലുതുമായ രണ്ട് ഹാളുകൾ അവിടെ ഒരുക്കിയിരുന്നു. ഏതാണ്ട് എല്ലാ രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ എത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രഹ്മസമാജത്തിൽനിന്നും മജുംദാർ, നഗാർക്കർ, ജൈനമതത്തിൽനിന്നും മി. ഗാന്ധി, തിയോസഫിയിൽനിന്നും ആനിബസന്റിനൊപ്പം മി. ചക്രവർത്തി എന്നിവരുണ്ട്. മജുംദാർ എന്റെ പഴയ സുഹൃത്താണ്. ചക്രവർത്തിക്ക് എന്നെപ്പറ്റി കേട്ടറിയാം. ഞങ്ങളെല്ലാവരും പ്രസംഗവേദിയിലെത്തി. ചുറ്റും സംസ്‌കാരസമ്പന്നരായ പുരുഷാരം. ഏതാണ്ട് ഏഴായിരത്തോളം നസ്ര്തിപുരുഷന്മാരുണ്ടാവും സദസ്സിൽ. ജീവിതത്തിലൊരിക്കലും പൊതുവേദിയിൽ പ്രസംഗിച്ചിട്ടില്ലാത്ത ഞാൻ ഈ വലിയ സദസ്സിൽ പ്രസംഗിക്കാൻ പോകുന്നു! സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷപൂർണമായി സമ്മേളനം തുടങ്ങി. ഓരോരുത്തരായി പ്രസംഗവേദിയിലേക്ക് ക്ഷണിക്കപ്പെട്ടു. എന്റെ ഊഴം അടുക്കുംതോറും എനിക്ക് ഹൃദയമിടിപ്പ് കൂടിവന്നു. നാവ് വരണ്ടു. രാവിലത്തെ സെക്ഷനിൽ പ്രസംഗിക്കാൻ കഴിയില്ലെന്നുതന്നെ ഞാൻ കരുതി. മജുംദാറും ചക്രവർത്തിയും ചെയ്ത പ്രസംഗങ്ങൾ മനോഹരങ്ങളായിരുന്നു. നിറയെ കൈയടിയും നേടി. അവരൊക്കെ നന്നായി പഠിച്ചിട്ടാണ് വന്നത്. റെഡിമെയ്ഡ് പ്രസംഗങ്ങൾ. ഞാനെന്തൊരു വിഡ്ഢിയായിപ്പോയി! ഡോ. ബാരോ എന്റെ പേര് വിളിച്ചു. എനിക്ക് വേറൊന്നും ചെയ്യാനില്ല. സരസ്വതീദേവിയെ മനസ്സിൽ സ്തുതിച്ച് ഞാൻ പ്രസംഗപീഠത്തിനടുത്തേക്ക് നീങ്ങി. ഒരു കൊച്ചു പ്രസംഗം...... പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ ആകെ പരവശനായിരുന്നു.''
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/സ്വാമി_വിവേകാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്