"ആറാം തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== ജഗന്നാഥൻ ==
* മോളൂ, ഈ ബോംബെ എന്ന് കേട്ടിട്ടുണ്ടോ? ബോംബെ? ഇപ്പോ മുംബൈ എന്ന് പറയും. അവിടത്തെ ചേരികൾ, സ്ലംസ്, ലോകപ്രസിദ്ധാ. മോഷ്ടാക്കളും പിടിച്ചു പറിക്കാരും ഗുണ്ടകളും കൊള്ളക്കാരും ഒക്കെയുള്ള ധാരാവിയിലെ ഒരു ചേരി, ഈ ഞാൻ ഒരൊറ്റ രാത്രികൊണ്ട്‌ ഒഴിപ്പിച്ചിട്ടുണ്ട്. ഒരൊറ്റ രാത്രികൊണ്ട്‌. ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയെയും കാർന്നവരെയും ഇറക്കിവിട്കാ എന്ന് പറയുന്നത്, പൂ പറിക്കുന്ന പോലുള്ള ഈസിയായുള്ള ഒരു ജോലിയാണ്.
 
* ഏയ്, എന്നല്ല. പൊളിക്കണം. അതിപ്പോ എങ്ങനെ വേണന്നാണ്. ബോംബ് വച്ച് തകർത്താലോ എന്നൊരു ആലോചന വരണണ്ട്. ഇപ്പഴത്തെ ലേബർ ചാർജ് ഭയങ്കരല്ലേ? ബോംബാണെങ്കിൽ ഈസിയാണ്. മലപ്പുറത്ത് സാധനം കിട്ടും. വേറൊരു ഐഡിയ, പുരയ്ക്കു തീകൊടുത്താലോന്ന്. അപ്പോ കത്തുന്ന പുരയിൽ നിന്ന് കഴുക്കോലൂരുക, പുര കത്തുമ്പോൾ വാഴ നടുക എന്നീ കലാപരിപാടികൾ പൊതുജനങ്ങൾക്കായി കാഴ്ചവയ്ക്കാം. അല്ല, വേറെ സജഷൻസ് വല്ലോം ഉണ്ടെങ്കിൽ പറയാം.
 
* ആകാശത്തിന് ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ്. പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്ക് ആവശ്യം വരില്ല. തകർക്കാൻ എന്തും എളുപ്പമാണ്, കെട്ടിയുയർത്താനാണ്‌ പാട്‌. ഒന്നും തകർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്‌. അതാർക്കും നന്നാവില്ല. ഒരറ്റത്ത് നിന്ന് പൊളിക്കാൻ തുടങ്ങിയാൽ, ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ട് കിടത്തിയ മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്തു കൊണ്ടു വരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത്, അവരവരുടെ കുഴി കുത്തലായി തീരും. ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും പുഴ കടന്ന് കണിമംഗലത്തേക്ക് വരണമെന്നില്ല. മനസ്സിലായെങ്കിൽ പോവാം.
"https://ml.wikiquote.org/wiki/ആറാം_തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്