പൂച്ച

മാംസഭോജിയായ ഒരു മൃഗം

മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ്‌ പൂച്ച (ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus). മനുഷ്യനുമായി 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു.

ഒരു പൂച്ച.

പൂച്ചയുമായി ബന്ധപ്പെട്ട ചൊല്ലുകൾ

തിരുത്തുക
  • അമ്പലത്തിലെ പൂച്ച തേവരെക്കണ്ടാൽ പേടിക്കുമോ.
  • അരപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലുകുടിച്ചു.
  • ഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി.
  • ഇല്ലത്തെ പൂച്ചയ്ക്കെവിടെയും ചെല്ലാം.
  • ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുക.
  • ഈച്ചതിന്നാൽ പൂച്ചയുടെ വിശപ്പുമാറുമോ.
  • ഈച്ചപൂച്ചനായനസ്രാണിക്കില്ലത്തിനകത്തില്ലയിത്തം.
  • ഈച്ചയ്ക്കും പൂച്ചയ്ക്കും അയിത്തമില്ല.
  • ഈ പൂച്ച പാൽ കുടിക്കുമോ?
  • എങ്ങനെ വീണാലും പൂച്ച നാലുകാലിൽ.
  • എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല.
  • എലി എത്ര കരഞ്ഞാലും പൂച്ച കടിവിടില്ല.
  • എലിക്കറിയാമോ പൂച്ച കുരുടിയാണെന്ന്.
  • എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ട് (വീണവായന).
  • എലിക്ക് തിണ്ടാണ്ടം, പൂച്ചയ്ക്ക് കൊണ്ടാട്ടം.
  • എലി പിടിക്കും പൂച്ച കലമുടയ്ക്കും
  • എലിയുടെ മരണത്തിൽ പൂച്ച ദുഃഖിക്കുക.
  • എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി.
  • എലി എത്ര ചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല.
  • എലിയും പൂച്ചയും ഇണചേരുമോ?
  • എല്ലാ മാരാനും പിശാങ്കത്തി ചങ്കരമാരാന് പൂച്ചക്കുട്ടി.
  • കണ്ണുചിമ്മി പൂച്ച പാലുകുടിക്കുന്നതുപോലെ.
  • കാഞ്ഞ വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും.
  • കാപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാൽ കുടിച്ചു.
  • കുടിക്കാനറിയാത്ത പൂച്ചയ്ക്കും കമിഴ്ത്താനറിയാം.
  • കൂറയെ തിന്ന പൂച്ചയെ പോലെ.
  • കൊള്ളി കൊണ്ടടികൊണ്ട പൂച്ച മിന്നാമിനുങ്ങിയേയും പേടിക്കും.
  • ചാകാനാണോ പൂച്ച ഉറിയിൽ തൂങ്ങുന്നത്.
  • ചിങ്ങമാസം തിരുവോണത്തിൻനാൾ പൂച്ചയ്ക്ക് വയറുവേദന.
  • ചൂടറിഞ്ഞ പൂച്ച അടുപ്പിനടുത്ത് പോകില്ല.
  • തത്തമ്മേ പൂച്ച പൂച്ച.
  • തള്ള വാലാട്ടുമുലകം പൂച്ചക്കട്ടിക്ക്
  • തൊരമില്ലാത്ത അമ്പട്ടൻ പൂച്ചയെ പിടിച്ചു ചിരയ്ക്കുക.
  • നനഞ്ഞ പൂച്ചയെ പോലെ.
  • നിലാവുകണ്ട് പൂച്ച നക്കും പോലെ.
  • പട്ടി വാതിൽക്കൽ വാ പൂച്ച വാതിൽക്കൽ വാ എന്നു പറയുക.
  • പാലിന് കാവൽ പൂച്ചയോ?
  • പാലിന് വന്ന പൂച്ച മോരും കുടിച്ചു പോകുമോ?
  • പാല് നക്കാത്ത പൂച്ചയും പരദാനം വാങ്ങാത്ത പട്ടരുമുണ്ടോ?
  • പാൽക്കലത്തിന് പൂച്ചയെ കാവലാക്കിയാലോ?
  • പുലിക്ക് ജനിച്ചത് പൂച്ചയായിപ്പോകുമോ?
  • പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയായി.
  • പുലിയുടെ തീറ്റ പൂച്ച തിന്നുമോ?
  • പൂച്ച കണ്ണടച്ചാണ് പാൽകുടിക്കുക.
  • പൂച്ച കണ്ണടച്ചാൽ ഭൂലോകമിരുളില്ല.
  • പൂച്ച കാട്ടിൽ ചെന്നാൽ പുലിയാകുമോ?
  • പൂച്ച കുഞ്ഞുങ്ങളെ ഇല്ലംകടത്തുന്നപോലെ.
  • പൂച്ചയ്ക്ക് അരി വേറെ വയ്ക്കേണമോ?
  • പൂച്ച ചെന്നാൽ എലി വാതിൽ തുറക്കുമോ?
  • പൂച്ച നക്കുംതോറും ചട്ടിക്ക് മിനുപ്പുകൂടും.
  • പൂച്ച നാലുകാലും കുത്തിയേ വീഴൂ.
  • പൂച്ച പാഞ്ഞാൽ പുലിയാകുമോ?
  • പൂച്ച പാലുകുടിക്കും കലവുമുടയ്ക്കും.
  • പൂച്ച മൂത്താൽ കോക്കാൻ.
  • പൂച്ചയില്ലാത്ത വീട്ടിൽ എലി ഗന്ധർവ്വൻതുള്ളും.
  • പൂച്ചയുടെ ഉറക്കം പോലെ.
  • പൂച്ചയുടെ കടി മുറുകുംതോറും എലിയുടെ കണ്ണ് തുറിക്കും.
  • പൂച്ചയെ കയറിട്ടുകെട്ടിയപോലെ.
  • പൂച്ചയെ കിട്ടാത്തതിനാൽ ചാത്തം മുടങ്ങി.
  • പൂച്ചയെ കണ്ട എലിയെ പോലെ.
  • പൂച്ചയ്ക്ക് സന്തോഷം വന്നാൽ കീറപ്പായ മാന്തും.
  • പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത്?
  • പൂച്ചയ്ക്കൊൻപത് ജീവൻ.
  • പൂച്ചയ്ക്കിറച്ചി വേണം, കാൽ നനയ്ക്കാനിഷ്ടവുമില്ല.
  • പൂച്ചയ്ക്കാര് മണികെട്ടും.
  • പൂച്ചയ്ക്കും പത്തിരിയോ?
  • പൂച്ചയ്ക്ക് കൊടുത്തുണ്ണുക.
  • പൂച്ചയ്ക്ക് തല്ലുകൊണ്ടതുപോലെ.
  • പൂച്ചയ്ക്ക് വേണ്ടി കലം മയക്കണമോ?
  • പൂച്ച വന്നുകേറിയാൽ കുട്ടിയൊന്ന് പിറക്കും.
  • പൂച്ച വന്നുപെറണം, പട്ടി പോയി ചാവണം.
  • പൂച്ച വീഴുന്നതും തഞ്ചത്തിൽ (നാലുകാലും കുത്തി).
  • പോണപൂച്ചയ്ക്കെന്തിനാ പൊന്ന്?
  • മക്കൾക്ക് നരി പൂച്ച.
  • മൺപൂച്ച എലിയെ പിടിക്കുമോ?
  • മമ്പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാൽ മതി.
  • മിണ്ടാപ്പൂച്ച കലമുടയ്ക്കും.
  • മീനിരിക്കെ പൂച്ച വിശന്നിരിക്കുമോ?
  • മീനിഷ്ടമുള്ള പൂച്ച, പക്ഷേ കാല് നനയ്ക്കില്ല.(ഇംഗ്ലീഷ്)
  • മീൻകണ്ടാ വേണ്ടാത്ത പൂച്ചയുണ്ടോ?
  • മീൻ നന്നാക്കുന്നിടത്ത് പൂച്ചയിരിക്കും പോലെ.
  • മീൻ പൊരിച്ചത് തലയ്ക്കുവച്ച് പൂച്ച വിശന്നിരിക്കുമോ?

Kaddumkatha about cat

ന്യായങ്ങൾ

തിരുത്തുക

പൂച്ചയെപ്പറ്റി പ്രമുഖർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
പൂച്ച എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
 
വിക്കിസ്പീഷിസിൽ 'പൂച്ച' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikiquote.org/w/index.php?title=പൂച്ച&oldid=20691" എന്ന താളിൽനിന്ന് ശേഖരിച്ചത്