കുങ്കുമഗർദ്ദഭന്യായം
ഗർദ്ദഭം-കഴുത;
ഒരു വസ്തു തൊട്ടടുത്തുണ്ടായിട്ടും അതെന്താണെന്നോ അതിന്റെ ഗുണമെന്താണെന്നോ അറിയാതെ പോവുന്ന സ്ഥിതിയെ കുറിക്കുന്ന ന്യായം.
'കുങ്കുമത്തിന്റെ വാസമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം'- ജ്ഞാനപ്പാന
ഇതേ ആശയമുള്ള ചില ചൊല്ലുകൾ
തിരുത്തുക- ചട്ടുവമറിയുമോ കറിയുടെ രസം
- തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
- തീവെട്ടിയുടെ പ്രകാശം കൊണ്ട് അതേന്തിയ ആൾക്കു കണ്ണു മഞ്ഞളിച്ചു പോകുമെന്നതിനാൽ കാഴ്ച കുറവായിരിക്കും. ഒരു വസ്തു അടുത്തുണ്ടായിരുന്നിട്ടും അതു ആസ്വദിക്കാനാവാത്ത അവസ്ഥ.
- അളക്കുന്ന നാഴിക്കു് അരിവില അറിയാമോ
- കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
- ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
- കലത്തിനറിയാമോ കർപ്പൂരത്തിന്റെ ഗന്ധം
- മൺവെട്ടി തണുപ്പറിയുമോ
- കറിയുടെ സ്വാദു് തവിയറിയില്ല
- ആടറിയുമോ അങ്ങാടിവാണിഭം