മാപ്പിളപ്പാട്ടുകള്

തിരുത്തുക

അശ്റഫുല് ഹൽഖിന്റെ

തിരുത്തുക

അശ്റഫുല് ഹല്ക്കിന്റെ വഫാത്തിന്റെ നേരത്ത്... അര്ളും സമാവാത്തും പൊട്ടിക്കരഞ്ഞല്ലോ...(2)

ആരംഭ പൂവിന്റെ ഹാലും നില കണ്ട്.. ആലും സ്വഹാബത്തും ദുഖിച്ചിരിപ്പല്ലോ...

അശ്റഫുല് ഹല്ക്കിന്റെ വഫാത്തിന്റെ നേരത്ത്... അര്ളും സമാവാത്തും പൊട്ടിക്കരഞ്ഞല്ലോ...(1) ....

മുത്തായ തങ്ങൾ തളർന്നു കിടക്കുന്നു. മുത്തുമോള് ഫാത്തിമ ചാരത്തിരിക്കുന്നൂ...(2)

ഏറ്റം വിശാദത്താല് ഉപ്പയെ നോക്കുന്നു. ഏറെ പരിചരിച്ചെല്ലാരും നില്ക്കുന്നൂ...

അശ്റഫുല് ഹല്ക്കിന്റെ വഫാത്തിന്റെ നേരത്ത്... അര്ളും സമാവാത്തും പൊട്ടിക്കരഞ്ഞല്ലോ...(1)

മലക്കുല് മൗത്താ അസ്റാഈല് അന്നേരത്ത്... മനുഷ്യന്റെ രൂപത്തിൽ ചാരത്ത് വന്നിട്ട്...(2)

മാണിക്ക്യ കല്ലിനോട് ഏറ്റം അദബില്.. മേല്മ സലാമും പറയുന്നു നേരില്...

അശ്റഫുല് ഹല്ക്കിന്റെ വഫാത്തിന്റെ നേരത്ത്... അര്ളും സമാവാത്തും പൊട്ടിക്കരഞ്ഞല്ലോ...(1)

വന്നാ വിഷേശം മലക്ക് പറയുന്നു.. മന്നാന്റെ അമര് പോലെ വന്നുള്ളതാണെന്ന്...(2) സമ്മതം മുണ്ടെങ്കില് റൂഹ് പിടിക്കാനും... സമ്മതമില്ലെങ്കില് കണ്ട് ചിരിക്കനും...

അശ്റഫുല് ഹല്ക്കിന്റെ വഫാത്തിന്റെ നേരത്ത്... അര്ളും സമാവാത്തും പൊട്ടിക്കരഞ്ഞല്ലോ...(1)

അനുവാദം മുത്ത് റസൂലും കൊടുക്കുന്നു...

അസ്റാഈല് അന്നേരം റൂഹ് പിടിക്കുന്നു... (2)

ആലം ദുനിയാവ് അന്നാകെ വിറക്കുന്നൂ... ആറ്റല് റസൂലുള്ളാ നമ്മെ പിരിയുന്നൂ...

പൂമകളാണെ ഹുസുനുല് ജമാൽ

തിരുത്തുക

പൂമകളാനെ ഹുസ്‌നുൽ ജമാൽ... പുന്നാരത്താളം മികന്തെ ബീവി...

ഹേമങ്ങൾ മെത്ത പണി ചിത്തിരം... ആഭരണക്കോവ അണിന്ത ബീവി...

നാമങ്ങളെണ്ണിപ്പറഞ്ഞാൽ തീരാ... നവരത്‌നച്ചിങ്കാരം പൂണ്ട ബീവി...

കാൺമാനക്കാഴ്ചക്കദൃപ്പമെന്താം.. കത്തും തഖ്ത്തിൽ മരുങ്ങും ബീവി..

മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്.. മാണിക്യക്കൈ രണ്ടെറിന്തുവീശി..

പരുക്കിത്തലമുടിയും കുനിത്ത്... പെരുമാൻ കളുത്തും ചരിത്തും കൊണ്ട്...

കരിപോൽ ഇടത്തും വലത്തീട്ടൂന്നി... കൺപീലി വെട്ടിച്ചുഴറ്റീടലിൽ...

പരിനൂൽമദനം തരിത്തുനോക്കും... പവിഴപ്പൊൻ ചുണ്ടാലെ പുഞ്ചിരിത്തും..

പുഞ്ചിരിത്തന്നനടച്ചായലിൽ... പൂമാനത്തേവി വരവു തന്നിൽ...

തഞ്ചങ്ങൾ ജിന്നും മനുവർ കണ്ടാൽ... തൻപോതം വിട്ടു മദപ്പെടുമേ...

"https://ml.wikiquote.org/w/index.php?title=ഉപയോക്താവ്:Ashraf_irimbiliyam&oldid=20281" എന്ന താളിൽനിന്ന് ശേഖരിച്ചത്