അരുന്ധതീദർശനന്യായം
മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യം ലളിതമായ ഒരു കാര്യത്തിലൂടെ പറഞ്ഞുകൊടുക്കാൻ കഴിയുക എന്നതാണു അരുന്ധതീദർശനന്യായം എന്ന ന്യായത്തിന്റെ സാരം. അരുന്ധതി നക്ഷത്രം തീരെ ചെറുതായതിനാൽ അതു നേരിട്ടു കാണിച്ചു കൊടുക്കാൻ പ്രയാസമാണ്. എന്നാൽ ഒരു സ്പൂൺ ആകൃതിയുള്ള സപ്തർഷി നക്ഷത്രസമൂഹത്തിൽ വസിഷ്ഠനടുതതാണത്. ബ്രാഹ്മണവിവാഹക്രിയയിൽ വൈകീട്ട് അരുന്ധതീ ദർശനം എന്നൊരു ചടങ്ങുണ്ട്. അതിൻ അരുന്ധതിയുടെ അടുത്തുള്ള അല്പം വലിയ ഒരു നക്ഷത്രമായ വസിഷ്ഠനെ ചൂണ്ടിക്കാണിച്ചിട്ടു് അടുത്തുള്ള അരുന്ധതീ നക്ഷത്രത്തെ കാണിച്ചു കൊടുക്കാൻ എളുപ്പം.