തേന്മാവിൻ കൊമ്പത്ത്
(Thenmavin Kombath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.
- രചന, സംവിധാനം: പ്രിയദർശൻ.
മാണിക്യൻ
തിരുത്തുക- ചുമ്മാ വഴീ കുത്തി ഇരിക്കാതെ എണീച്ചു പോ അമ്മച്ചീ
- ലേലു അല്ലു ലില് അല്ല് ലേലു അല്ല് അഴിച്ചു വിട്
- ഈ ശ്രീഹള്ളീലോട്ടുള്ള വഴിയേതാ?
- മൂന്നേ മുദ്ദുഗവു
ചാക്കുട്ടി
തിരുത്തുക- പോയി ടാസ്കി വിളിയെടാ.
- താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോടു ചോദിക്ക്. അപ്പോ തനിക്കു ഞാൻ പറഞ്ഞുതരാം താനാരാണെന്നും ഞാനാരാണെന്നും.
സംഭാഷണങ്ങൾ
തിരുത്തുക- അപ്പക്കാള : തമ്പ്രാൻ കള്ള് പൊരേൽ കേറി പോന്നത് ഞാള് കണ്ടിട്ടില്ല.
- യശോദാമ്മ: പിന്നെ നീ എന്തോ കണ്ടു?
- അപ്പ കാള: കള്ള് പൊരേന്നു ഇറങ്ങി ബെരുന്നത് കണ്ടു.
- യശോദാമ്മ: അപ്പൊ മുണ്ടും തുണിയും ഒന്നും ഇല്ലാണ്ടായിരിക്കും വരവ്.
- അപ്പ കാള: മുണ്ടൊക്കെ ഉണ്ട്. അത് ആരെന്നു ആയിഞ്ഞു പോവാണ്ട് നിക്കാൻ തലേൽ കെട്ടി ഇരിക്കുകയാണെന്ന് മാത്രം.
- ശ്രീകൃഷ്ണൻ: എന്താ കിണിക്കുന്നത്. നീ വല്ലതും കണ്ടോ?
- അപ്പക്കാള: ഞാക്ക് കാണാൻ പറ്റിയില്ല. തമ്പ്രാൻ കണ്ടാ?
- ശ്രീകൃഷ്ണൻ: എന്ത്?
- അപ്പക്കാള: ഓള് തുണി അഴിക്കുന്നത് .
- ശ്രീകൃഷ്ണൻ: പ്ഫ്ഭ!
- മാണിക്യൻ: ആരാ? മനസ്സിലായില്ല.
- കാർത്തുമ്പി: കാർത്തുമ്പി...
- മാണിക്യൻ: ആര് കാറിത്തുപ്പി?
- കാർത്തുമ്പി: ആരെയും കാറിത്തുപ്പിയൊന്നുമില്ല. എന്റെ പേരാ ഞാൻ പറഞ്ഞത്, കാർത്തുമ്പീന്ന്...
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – മാണിക്യൻ
- ശോഭന – കാർത്തുമ്പി
- കുതിരവട്ടം പപ്പു – ചാക്കുട്ടി, കാർത്തുമ്പിയുടെ അമ്മാവൻ
- നെടുമുടി വേണു – ശ്രീകൃഷ്ണൻ
- ശ്രീനിവാസൻ – അപ്പക്കാള
- കവിയൂർ പൊന്നമ്മ – യശോദാമ്മ