തേജാഭായി ആന്റ് ഫാമിലി

(Teja Bhai & Family എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തേജാഭായി ആന്റ് ഫാമിലി.

രചന, സംവിധാനം: ദീപു കരുണാകരൻ.

ദിവാകരൻ നായർ പറയുന്ന കുടുംബകഥ

തിരുത്തുക

കഥ ഞാൻ പറഞ്ഞു തരാം. മുഴുവൻ കഥ പറയണമെങ്കിൽ രണ്ടു തലമുറയുടെ കഥ പറയേണ്ടി വരും. ഞങ്ങളുടെ അപ്പൂപ്പന് രണ്ടു ആണ്മക്കൾ ആയിരുന്നു. പദ്മനും കുമാരനും. പദ്മൻ വെളുത്ത് സുന്ദരൻ. കുമാരൻ വലിയച്ഛൻ ജന്മനാ മന്ദൻ ആയിരുന്നു. കണ്ണിനു കാഴ്ച ഇല്ലാത്ത ആള്. ഐ മീൻ ബ്ലൈണ്ടൻ. അങ്ങനെ കുമാരൻ വലിയച്ഛൻ നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച്... അല്ല നിശാഗന്ധി അമ്മൂമ്മയെ കല്യാണം കഴിച്ചു. അച്ഛൻ പദ്മൻ കുഞ്ചി അമ്മയെ കല്യാണം കഴിച്ചു. കുഞ്ചി അമ്മയ്ക്ക് അഞ്ചു മക്കളരുന്നല്ലോ. അഞ്ചാമൻ കുഞ്ചു ഞാനാരുന്നു. കുമാരൻ വലിയ അച്ഛന് നൂറ്റൊന്നു മക്കൾ. അല്ല പതിനൊന്നു മക്കൾ. പിന്നെ നമ്മൾ വളർന്നു വലുതായി. പെട്ടന്നങ്ങു ഗോവിന്ദൻ അണ്ണൻ പൊയ് ലതിക ചേച്ചിയെ കല്യാണം കഴിച്ചു. അങ്ങനെ നമ്മൾ അഞ്ചു പേരും ലതിക ചേച്ചിയോട് സുഖമായി ജീവിച്ചു. പക്ഷേ പ്രശ്നം അവിടെ ഒന്നുമല്ലാർന്നു. ചീട്ടുകളിയിലായിരുന്നു യഥാർത്ഥ പ്രശ്നം തുടങ്ങിയത്. പരന്തു... അവർ നമ്മളുമായിട്ടു എപ്പോഴും ചീട്ടുകളിയായിരുന്നു. കളിയോട് കളി. മുടിഞ്ഞ കളി. പണ്ടാരകളി. കളിച്ചു കളിച്ചു പൈസയും സ്ഥലവും വെച്ചവർ ചീട്ടു കളിച്ചു. പക്ഷേ നമ്മൾ തോറ്റു. തോറ്റു തോറ്റു നമ്മൾക്കെല്ലാം നഷ്ടമായി. അവസാനം പണയം വയ്ക്കാൻ നമ്മൾക്കൊന്നും കിട്ടിയില്ല. വാസുവണ്ണൻ രമണി ചേച്ചിയെ വരെ പണയംവച്ചു ചീട്ടുകളിച്ചു. എന്നോടൊന്നും തോന്നരുത്. പറയുമ്പോ എല്ലാം പറയണമല്ലോ. കളിയിൽ നമ്മൾ തോറ്റു. അവർ രമണി ചേച്ചിയുടെ സാരി വലിച്ചൂരി. അപ്പ നമ്മടെ അകന്ന ഒരു ബന്ധു കൃഷ്ണകുമാർ മാമൻ വന്നു ചേച്ചിക്ക് സാരി വാങ്ങിച്ചു കൊടുത്തു. അന്നവിടുന്നു ഇറങ്ങി പതിനാലു കൊല്ലം ദുഫായിൽ ജീവിച്ചു. വനവാസം. ആ പൈസക്ക് വീടും വച്ചു. അപ്പ അമ്മവാന്മാരെല്ലാം വീണ്ടും പ്രശ്നത്തിന് വന്നു. അവസാനം യുദ്ധമായി. യുദ്ധത്തോട് യുദ്ധം. അല്ല അടി. അടിയോടടി. മുടിഞ്ഞ അടി. പുത്തരിക്കണ്ടം മൈതാനത്തിൽ. എന്റെ പൊന്നോ. പൊരിഞ്ഞ അടി. അടിയിൽ നമ്മുടെ അപ്പൂപ്പൻ അമ്പു കൊണ്ട് വീണു. അല്ല കമ്പ് കൊണ്ട് വീണു. എന്നിട്ടും ചത്തില്ല. പതിനെട്ടു ദിവസം അപ്പൂപ്പൻ ശരശയ്യയിൽ കിടന്നു. അല്ല ഐസിയുവിൽ. അവിടെ കിടന്നുകൊണ്ട് അപ്പൂപ്പൻ അടിക്കു നേതൃതം നൽകി. പക്ഷേ നമ്മൾ വിജയിച്ചു. അങ്ങനെ ഈ വീടും സ്ഥലവും നമ്മൾക്കു സ്വന്തമായി. ഇതാണ് നമ്മുടെ കഥ. ഈ കഥ പറയാൻ അവസരമുണ്ടാക്കി തന്ന സാറിനും കുടുംബാംഗങ്ങൾക്കും ഞാൻ നന്ദി രേഖപെടുതിക്കൊള്ളുന്നു.

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=തേജാഭായി_ആന്റ്_ഫാമിലി&oldid=20952" എന്ന താളിൽനിന്ന് ശേഖരിച്ചത്