ശാസ്ത്രം
അറിവ് ക്രമീകരിക്കുന്ന ഒരു പ്രത്യേക ചിന്താപദ്ധതി
(Science എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ശാസ്ത്രം ഒരു ജനതയുടേയും രാഷ്ട്രത്തിന്റേയും കുത്തകയല്ല. ലൂയി പാസ്ച്ചർ.
- ശാസ്ത്ര ശക്തി ആത്മീയ ശക്തിയെ അതിജയിച്ചിരിക്കുന്നു. ഇന്ന് നമ്മുക്ക് ലക്ഷ്യത്തിൽ കൃത്ത്യമായെത്തുന്ന മിസൈലുകളും, ലക്ഷ്യ ബോധമില്ലാത്ത ജനങ്ങളുമാണുള്ളത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
- എന്റെ കണ്ടുപിടിത്തങ്ങൾ ഒന്നും തന്നെ ആകസ്മികമായോ അബദ്ധവശാലോ സംഭവിച്ചതല്ല. അവ കഠിനാധ്വാനത്തിന്റെ ഫലമാണ്. തോമസ് ആൽവാ എഡിസൺ.
- ഇതുവരെ ആർക്കും മനസ്സിലാവാതിരുന്ന കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുകൊടുക്കാൻ ശാസ്ത്രം ശ്രമിക്കുന്നു.കവിത എന്നത് നേരെ തിരിച്ചാണ്. പോൾ ഡൈറാക്ക്.
- സാങ്കേതിക രംഗത്ത് നാം കൈവരിച്ചിരിച്ചു കഴിഞ്ഞിരിക്കുന്ന പുരോഗതി, മനുഷ്യത്തത്തേയും കവച്ചുവച്ചിരിക്കുന്നു എന്നത് നഗ്നമായ യാഥാർത്ഥ്യം മാത്രമാണ് - ആൽബർട്ട് ഐൻസ്റ്റീൻ
- കൂടുതൽ കാര്യക്ഷമമായി പിന്നോക്കം പോകാൻ മാത്രമേ സാങ്കേതിക പുരോഗതി ഉപകരിച്ചിട്ടുള്ളൂ- ആൾഡസ് ഹക്സ്ലി
- എഡിസൺ ബൾബ് കണ്ടുപിടിച്ചിലായിരുന്നെങ്കിൽ നാം മെഴുകുതിരിവെട്ടത്തിൽ ടി.വി കാണേണ്ടിവരുമായിരുന്നു. റേഡിയോ താരം അൽ ബൊളിസ്ക
- യന്ത്രങ്ങൾ ചിന്തിക്കുന്നുണ്ടോ എന്നതല്ല വിഷയം, മനുഷ്യൻ ചിന്തിക്കുന്നോ എന്നതാണ് .അമേരിക്കൻ മനഃശാസ്ത്ര വിദഗ്ദൻ ബി.എഫ്. സ്കിന്നർ
- ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങൾ കൂടുതലായി ഉണ്ടാകുമ്പോൾ ഉപയോഗശൂന്യരായ മനുഷ്യരും കൂടുതൽ ഉണ്ടാകുന്നു. കാൾ മാക്സ്
- സമൂഹത്തിനു ബുദ്ധി ആർജിക്കാൻ സാധിക്കുന്നതിനേക്കാളും വേഗത്തിൽ ശാസ്ത്രത്തിനു വിജ്ഞാനം ആർജിക്കാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം- ഐസക് അസിമോവ്