സമീർ ഇല്ലിക്കൽ കൂറ്റമ്പാറ

1985ന് ഇല്ലിക്കൽ അബ്ദുൾ മജീദിന്റെയും വണ്ടൂർ പന്ചായത്ത് ഏമംഗാട് കറുത്തേടത്ത് മുഹമ്മദ്‌ മകൾ സുബൈദയുടേയും മകനായി അമരബലം പന്ചാത്തിലെ കൂറ്റമ്പാറയിൽ ജനിച്ചു. കൂറ്റമ്പാറ എൽപി സ്കൂളിലും രാമൻ കുത്തു യുപി സ്കൂളിലും പൂകൊട്ടുംപാടം ഗവൺമെന്റ് ഹൈസ്കൂളിൽ പത്താം തരവും പൂർത്തിയാക്കി തുടർന്ന് നിലബൂർ മിനർവ്വ കോളേജിൽ പ്രീ ഡിഗ്രിയും എം ഇ എസ് മംബാട് കോളേജിൽ ഡിഗ്രിയും പൂർത്തിയാക്കി. പഠിക്കുന്ന കാലത്ത് തന്നെ സാഹിത്യ രചനയിലും വായനയിലും അതീവ തൽപരനായിരുന്നു. മംഗളം വാരികയിൽ ഇദ്ദേഹത്തിന്റെ നിരവധി രചനകൾ പ്രസിദ്ധീകരിച്ചിരുന്നു. 2002ൽ സൗദിയിൽ ചെന്ന് ജീവിതോപാദിയായി പ്രവാസം തിരഞ്ഞെടുത്തു. 2012ൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ ഉധയം കൊണ്ടതോടെ അതിന്റെ മെബർഷിപ്പ് എടുക്കുകയും പിന്നീട് ജിദ്ദയിലെ ആം ആദ്മി തൽപ്പരരുമായി കൂടി ചേർന്ന് ആവാസ് എന്ന സംഘടനയും രൂപീകരിച്ച് അതിന്റെ പ്രവർത്തകനായി . കലയുടേയും സാഹിത്യത്തിന്റെയും ഉന്നമനത്തിന് വേണ്ടി ജിദ്ദ കലാ സാഹിത്യ വേദി എന്ന ഒരു സംഘടനയും ഇദ്ദേഹം രൂപീകരിച്ചു ഫേസ് ബുക്കിലൂടയും പത്രങ്ങളിലൂടയും സമൂഹത്തിലെ അനീതിക്കതിരെ ഇദ്ദേഹം വാളോങിയിരുന്നു . ഇദ്ദേഹത്തി ഭാര്യ ജാസ്ന എടവണ്ണ സ്വദേശിയാണ് മക്കൾ റയ്യാൻ സമി .. റിഹൈൻ സമി .റിബിൻ സമി തുടങിയവരാണ്..

"https://ml.wikiquote.org/w/index.php?title=Sameer_illikkal&oldid=21485" എന്ന താളിൽനിന്ന് ശേഖരിച്ചത്