റാംജിറാവ് സ്പീക്കിങ്ങ്

(Ramji Rao Speaking എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്.

രചന, സംവിധാനം: സിദ്ദിഖ്-ലാൽ.

സംഭാഷണങ്ങൾ

തിരുത്തുക
ബാലകൃഷ്ണൻ‍: ഇവിടാരും ഇല്ലേ?
മാന്നാർ മത്തായി: ആരാ? എന്തു വേണം?
ബാലകൃഷ്ണൻ‍: മത്തായിച്ചേട്ടനുണ്ടോ എന്നറിയാൻ വന്നതാ.
മാന്നാർ മത്തായി: ഇല്ല. ഉണ്ടിട്ടില്ല. ഉണ്ണാൻ പോണേയുള്ളൂ. ഉണ്ണണാ?

മാന്നാർ മത്തായി: പറ. എന്താ നിന്റെ പ്രശ്നം?
ബാലകൃഷ്ണൻ‍: എന്റെ പേര് ബാലകൃഷ്ണൻ.
മാന്നാർ മത്തായി: അതാ നിന്റെ പ്രശ്നം?

ഹംസക്കോയ: എടാ തൊരപ്പാ... [ഓഫീസിൽ. മാനേജർ ഇറങ്ങി വരുന്നു.]
മാനേജര്‍: യേസ്.
ഹംസക്കോയ: സോറി. ഇങ്ങളെയല്ല. വേറൊരു തൊരപ്പനെയാണ് വിളിച്ചത്.

ഗോപാല കൃഷ്ണൻ: മുണ്ട് .... മുണ്ട് ....
മാന്നാർ മത്തായി: നീ മുണ്ട് എനിക്ക് പരിചയോന്നില്ല .... ഞാൻ മുണ്ടില്ല...
ഗോപാല കൃഷ്ണൻ : അതല്ല ഉടുതുണി ഉടുതുണി ...

മാന്നാർ മത്തായി: ഇതാണ് കിണർ . കുടിക്കാനും കുളിക്കാനും ഒക്കെ ഇതിന്നു.
ബാലകൃഷ്ണൻ: അയ്യോ.. ഭയങ്കര ആഴം ആണല്ലോ ചേട്ടാ.
മാന്നാർ മത്തായി : ഇറങ്ങി കുളിക്കുക ഒന്നും വേണ്ട. കോരി കുളിച്ചാൽ മതി.

മാന്നാർ മത്തായി:എടാ ഗോപാല കൃഷ്ണാ നീയെന്താ കഞ്ഞി വെക്കാതിരുന്നത്
ഗോപാല കൃഷ്ണൻ:മനസ്സില്ല
മാന്നാർ മത്തായി:അതെന്താ നിനക്ക് മനസില്ലാത്തെ
ഗോപാല കൃഷ്ണൻ:വന്നിട്ടൊണ്ടല്ലോ പുതിയോരുത്തൻ അവനെ കൊണ്ട് വെപ്പിക്കണം
മാന്നാർ മത്തായി:അത് ശരിയാണല്ലോ അവനാണെങ്കിൽ മാസം കൃത്യമായി വാടകയും തരും കഞ്ഞിയും വെക്കും അല്ലെ ...
ഗോപാല കൃഷ്ണൻ:അത് കൊള്ളാം
മാന്നാർ മത്തായി:അപ്പൊ നിനക്ക് ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ല അല്ലെ
ഗോപാല കൃഷ്ണൻ:ഓ
മാന്നാർ മത്തായി:നാളെ എന്താഴ്ചയാ
ഗോപാല കൃഷ്ണൻ:നാളെ വെള്ളി
മാന്നാർ മത്തായി:നല്ല ദിവസമാണല്ലോ ..നീ ഒരു കാര്യം ചെയ്യ്‌ ഈ ഉടുപ്പൊക്കെ എടുത്തു ഒരു പെട്ടീടെ ഉള്ളിലേക്ക് ആക്കീട്ട് കാലത്ത് തന്നെ സ്ഥലം കാലിയാക്ക്
ഗോപാല കൃഷ്ണൻ:അങ്ങനെ ഇപ്പൊ അവനെ കൊണ്ട് വെപ്പിച്ചിട്ടു എന്നെ ഒഴിവാക്കാൻ നോക്കെണ്ടാ...കഞ്ഞി വെക്കാം പക്ഷെ ചമ്മന്തി അരക്കാൻ ഒന്നും എന്നെ കിട്ടില്ല
മാന്നാർ മത്തായി:വേണ്ടാ എന്തെങ്കിലും നിസാരായിട്ടു തേങ്ങാ അരച്ചൊരു കൂട്ടാൻ വെച്ചാൽ മതി
ഗോപാല കൃഷ്ണൻ:ങാ അങ്ങനെ വഴിക്ക് വന്നാൽ എല്ലാവര്ക്കും കൊള്ളാം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=റാംജിറാവ്_സ്പീക്കിങ്ങ്&oldid=20715" എന്ന താളിൽനിന്ന് ശേഖരിച്ചത്