രാജമാണിക്യം
(Rajamanikyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രാജമാണിക്യം.
- സംവിധാനം: അൻവർ റഷീദ്. രചന: ടി.എ. ഷാഹിദ്.
ബെല്ലാരി രാജ
തിരുത്തുക- അതു ശരി. അപ്പ ഞാ ആരാണെന്നറിയണം. അത്രല്ലേ ഒള്ള്. ഒരു പായിരാത്രിക്കൊരു മണിയറവാതലില് മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്. ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്. അപ്പൊ ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണംന്ന്. അപ്പോ ആ അമ്മ പറഞ്ഞ് ആ മകനെ അറിയൂലാന്ന്. അതോടെ തീർന്നുകിട്ടി ഊരും പേരുമൊക്കെ. ദോയിരിക്കണ്. ഉം എന്തര് നോക്കണത്. ഞാന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്. ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം... ഞാനതന്നാണ് സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തെരേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ. പണ്ട് ഇവള ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കും കേട്ട് നീ കളിക്കളത്തില് വച്ച് നീ അടിച്ചുകൊന്നയോർമ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്. കാണണാ... കാണണാ... കാണ്...
- ഇങ്ങാട്ട് നിക്കെടാ... വലത്താടികേടാ... വലത്താടികേടാ പന്നീ...
- ആന്തരാക്സ് കൂന്താരക്സ്.... അവന്റെ അമ്മേടെ... തള്ളേ കലിപ്പ് തീരണില്ലല്ലോ... പോടെയ് പോടെയ് പോടെയ്...
- എന്നാലും സഹോദരാ, കുന്നോളം ഇണ്ടുട്ട ഉള്ളില് സങ്കടങ്ങള്, നിനക്കും വേണ്ടീട്ടു മാറ്റി വെച്ചതാണ് ഞാൻ ഈ എടത്ത് കണ്ണിന്റെ കാഴ്ചകള്, ഇയിനു പകരായിട്റ്റ് പയിനായിരം കണ്ണുകള് മാറ്റി വെക്കാനുള്ള സ്ഥിതികൾ ഇണ്ട് ഇപ്പൊ, എന്നിട്ടും ഇതിങ്ങനെ കൊണ്ട് നടക്കണത്, മരണം വരെ എനിക്കെന്റെ അനിയനെ ഓർമ്മിക്കാൻ വേണ്ടിയാണ്, എന്നിട്ട് പിന്നേം എന്നെ കൊള്ളാൻ വേണ്ടീട്ടു കായകോള് കൊടുത്ത് ഏല്പിചോൻടെ മേലെ നീ പറഞ്ഞ കളഞ്ഞല്ലാ എന്റെ ഇടത് ഫാഗത്ത് ഇരുട്ടാണെന്ന്... നന്നായിട്ടോണ്ട്. ഒരായുസ്സ് മുഴുവൻ മേല്ക്കൊനോന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവു കത്തി തന്നെ കഴുത്തില്.. നമ്മളില്ലേയ്...
- യെവൻ പുലിയാണ്കെട്ടാ...
സൈമൺ നാടാർ
തിരുത്തുക- നിന്നെയൊക്കെ നന്നാക്കാൻ വന്ന ആ ഒറ്റക്കണ്ണന്റെ റേഞ്ച് അന്വേഷിച്ചിറങ്ങിയതാ കറക്കം ഔട്ട് ഓഫ് സ്റ്റേറ്റ് വിട്ട് ഔട്ട് ഓഫ് നേഷൻ വരെ എത്തി. മോനേ സെൽവാ, നമ്മുടെ പഴയ കളിക്കൂട്ടുകാരൻ റോമിങ്ങാ, ഇന്റർനാഷ്ണൽ റോമിങ്ങ്... ബെല്ലാരിയിൽ അവൻ ബെല്ലാരി രാജ, വെറും പോത്തു കച്ചവടക്കാരൻ! സൌദിയിൽ അറബികൾക്ക് അവൻ ഡയമണ്ട് രാജയാ, പേരു കേട്ട പൊന്നു കച്ചവടക്കാരൻ. ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ഫ്ലാഷ് കളിച്ച് ലക്ഷങ്ങൾ കൊയ്ത കാലത്ത് അവന്റെ വിളിപേര് മുച്ചീട്ടു രാജ. പണച്ചാക്കുകളുടെ തർക്കം തീർക്കാൻ ഇടനിലക്കാരനായി നിന്ന കാലത്ത് അവൻ മീഡിയേറ്റർ രാജ. ബെൻസ് കാറുകളോട് അവനുള്ള കമ്പം സുഹൃത്തുക്കളുടെ ഇടയിൽ അവനെ ബെൻസ് രാജയാക്കി. അങ്ങനെ പേരുകൾ ഒരുപാടുണ്ടവന്... സമ്പാദ്യം വച്ചു നോക്കിയാൽ നിന്റച്ഛൻ രാജരത്നം പിള്ള അവന്റെ പകുതി പോലും വരില്ല