പഞ്ചാബി ഹൗസ്

(Punjabi House എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചാബി ഹൗസ്.

രചന, സംവിധാനം: റാഫി മെക്കാർട്ടിൻ.

സംഭാഷണങ്ങൾ

തിരുത്തുക
രമണൻ: ഇതെന്താണെന്നു നോക്കിയേ
ഗംഗാധരൻ: കല്ലാസ്
രമണൻ: കല്ലാസല്ല കള്ളാസ്

ഗംഗാധരൻ: ഡാഡിയെ നിനക്കറിയാവോ
രമണൻ: അത് മമ്മിക്കറിയാലോ
ഗംഗാധരൻ: മമ്മിയെ നിനക്കറിയാം ല്ലേ
രമണൻ: അത് ഇവനറിയാലോ
ഗംഗാധരൻ: അതിനു ഇവൻ ആരാടാ
രമണൻ: അത് അവർക്കറിയാലോ
ഗംഗാധരൻ: ആർക്കു
രമണൻ: ഡാഡിക്കും മമ്മിക്കും
ഗംഗാധരൻ: ഡാഡിയും മമ്മിയും ആരാടാ ...എടാ ഇവനാരാണെന്നു അറിയാതെ അവരോട് ചോദിക്കാൻ പറ്റുമോ
രമണൻ: ഇവൻ ആരാ എന്നറിയാൻ ഒരു ഐഡിയ ..ഇവന്റെ ഒരു ഫോടോ എടുത്തിട്ട ഇവനെ തന്നെ കാണിച്ചിട്ട് ഇതാര എന്ന് ഇവനോട് തന്നെ ചോദിച്ചാൽ പോരെ അപ്പൊ അവൻ പറയില്ലേ

രമണൻ: മുതലാളീ നമ്മുക്കൊരു തീരുമാനം ഉണ്ടാക്കാം നമ്മൾ നേരെ പഞ്ചാബി ഹൌസിലേക്ക് ചെല്ലുന്നു
ഗംഗാധരൻ: എന്നിട്ട്
രമണൻ: മര്യാദയ്ക്ക് ബോട്ട് വിട്ടു തരാൻ പറയുന്നു
ഗംഗാധരൻ: എന്നിട്ട്
രമണൻ: അപ്പൊ അവർ ബോട്ട് വിട്ടു തരില്ല എന്ന് പറയുന്നു
ഗംഗാധരൻ: അപ്പൊ
രമണൻ: അപ്പൊ ഒരു തീരുമാനം ആയില്ലേ

രമണൻ: ഇതെന്താ ഇത് എന്ത് പറ്റി മുതലാളീ
ഗംഗാധരൻ: ദേ ഇത് ശരിയാവില്ല ..അവൻ ജെട്ടി ഇട്ടിരിക്കുന്നു
രമണൻ: അത് കൊണ്ട്
ഗംഗാധരൻ: ഞാൻ ഇട്ടിട്ടില്ലെടാ
രമണൻ: ഒരു ബോട്ട് തിരിച്ചു പിടിക്കാൻ വരുമ്പോഴെങ്കിലും ഷഡി ഇട്ടൂടെ
ഗംഗാധരൻ: അത് ഇവിടെയാട
രമണൻ: ഇവിടെയോ
ഗംഗാധരൻ: അത് ബോട്ടിന്റെ മോളിൽ ഉണക്കാൻ ഇട്ടപ്പോഴല്ലേ ഇവർ പിടിച്ചോണ്ട് വന്നത്
രമണൻ: അപ്പൊ ആദ്യം അത് ചോദിച്ചാലോ
ഗംഗാധരൻ: പോടാ
മനീന്ദർ സിംഗ്: ഊം എന്ത് പറ്റി ധൈര്യം ചോർന്നു പോയോ
രമണൻ: ഏയ്‌ വല്ലതും ചോർന്നു പോയാൽ തടയാൻ ഒന്നും ഇട്ടിട്ടില്ല എന്ന് പറയുവായിരുന്നു

രമണൻ: അല്ല മുതലാളി, എന്താ നമ്മുടെ ഭാവി പരിപാടി?
ഗംഗാധരൻ: എന്തു ഭാവി? വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാ നമ്മുടെ ഭാവി.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പഞ്ചാബി_ഹൗസ്&oldid=18067" എന്ന താളിൽനിന്ന് ശേഖരിച്ചത്