പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

(Paleri Manikyam Oru Pathirakolapathakathinte Katha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ.

രചന, സംവിധാനം: രഞ്ജിത്ത്.

ഹരിദാസ്

തിരുത്തുക
  • ആ കുട്ടി ഞാനായിരുന്നു 1957 മാർച്ച് മുപ്പതു രാത്രി ഏതു കുഞ്ഞിനേയും പോലെ കരഞ്ഞു പിറന്നു വീണ കുട്ടി .അതെ രാത്രിയിൽ പാലേരി എന്ന എന്റെ ജന്മ ഗ്രാമത്തിൽ രണ്ടു കൊലപാതകങ്ങൾ നടന്നു .അര നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്ന് ആ നിലവിളികൾ ഇന്നും എന്നെ പിന്തുടരുന്നു .ഞാനെവിടെ പോയാലും പുറകെ വരും ഒരു യുവതിയുടെ നെഞ്ചു കീറിയ കരച്ചിൽ .ഞാനവളെ കണ്ടിട്ടില്ല, കേട്ടിട്ടില്ല,. എന്നിട്ടും ഉറക്കം പിടിക്കാൻ തുടങ്ങിയാൽ മനസ്സിന്റെ ഏതു താഴ്ചയിൽ നിന്നാണെന്നറിയില്ല അവൾ ഉയർത്തെഴുന്നേറ്റു വരും ,നിലവിളിയായി പിന്നെ സ്വപ്നത്തിലെ അവ്യക്ത രൂപങ്ങളായി ,നീളൻ നിഴലുകളായി.. ഡൽഹിയിൽ നി ന്നും സരയു എന്നാ പെണ്കുട്ടിയ്ക്കൊപ്പം കേരളത്തിൽ എത്തിയിട്ട് ഇത് നാലാമത്തെ രാത്രിയാണ് മറവിക്കുമപ്പുറതേക്ക് മാഞ്ഞു പോയ പെൺകുട്ടിയുടെ മരണത്തിന്റെ സത്യം തേടിയുള്ള എന്റെ യാത്ര ദിക്കറിയാതെ ദിശയറിയാതെ ഒരു അമാവാസി രാത്രിയിൽ നിക്കും പോലെയാണ് പക്ഷെ എന്റെ മനസ്സ് പറയുന്നു സത്യം ഞാൻ കണ്ടെത്തുക തന്നെ ചെയ്യും
  • നിഗമനങ്ങളാണ് ഖാലിദ് സാഹിബ് നിഗമനങ്ങൾ ഒരു നാടൻ പട്ടിയുടെ ഘ്രാണ ശക്തി മാത്രമുള്ള ഒരു പാവം കുറ്റാന്വേഷകന്റെ നിഗമനങ്ങൾ
  • ഖാലിദ് അഹമ്മദ് ,ആരെയും ശിക്ഷിക്കാൻ ആയിരുന്നില്ല ഈ അന്വേഷണം അമ്പത്തി രണ്ടു വർഷമായി ഇരുട്ടിൽ കഴിഞ്ഞ നിങ്ങളുടെ മുഖത്തേക്ക് ഞാൻ വെളിച്ചം തുറന്നു വിട്ടു .അത്രയേ ഞാൻ കരുതിയിരുന്നുള്ളൂ ..എനിക്കെല്ലാം അറിയാമെന്നു നിങ്ങളോട് പറയുക അത്ര മാത്രം .പക്ഷെ നിങ്ങൾ സ്വയം ശിക്ഷ വിധിച്ചു നടപ്പാക്കി കഴിഞ്ഞു .അനിവാര്യമായ വിധിയിലെക്ക് കാലമെത്ര കഴിഞ്ഞാലും നടന്നു പോവുക തന്നെ വേണം ഏതു കുറ്റവാളിയുമെന്നത് നിയതിയുടെ നിശ്ചയമാണോ ..അറിയില്ല.. മഹാമൌനത്തിന്റെ ശൂന്യതയിൽ തനിച്ചായിരിക്കുന്നു ഞാൻ .എനിക്ക് നാഴികകൾ പോവാനുണ്ട് പക്ഷെ ഉറക്കം എന്റെ കണ്ണിന്റെ തിരശീലകൾ താഴ്ത്തുന്നു..i have miles to go ahead.But the sleep is slipping down the curtains of my eyes

മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി

തിരുത്തുക
  • അപ്പുകുട്ടി ചത്തപ്പോ പുതിയ പരിഷ്കാരങ്ങലാ ചെക്കന്റെ വക .എന്നിട്ട നിന്റെ അമ്മേനെ മാറ്റി പുതിയാളെ എടുത്തോ .എന്താടാ ഹും .അപ്പൊ ചെലതെല്ലാം മാറ്റാൻ കഴിയൂല ഇഞ്ഞു അതിനൊട്ടു മെനക്കെടുകേം വേണ്ട .വിളിക്കുമ്പോ ഇവിടെ എത്തികോണം .അമ്പട്ടന്റെ മോൻ മരിക്കും വരെ അമ്പട്ടന്റെ മോൻ തന്നെയാ .മനുഷന്മാരെ മുടി കളയാൻ ജനിച്ചോൻ അത് മരിയാദിക്ക് ചെയ്യ്‌ .അല്ലാണ്ട് ഇന്റെ കമ്മൂണിസം ഈന്റാത്ത് കേറ്റാൻ നോക്കണ്ടാ .ഇവിടിപ്പോ പാലെരീൽ അമ്മദാജീന്റെ കമ്മൂണിസാ നടക്കുന്നെ .അത് തിരിഞ്ഞിക്കാ നായിന്റെ മോനെ അനക്ക്,,എന്നാ കത്തീം കത്രികേം എടുത്തോ
  • നിർത്ത് നായേ ചെരക്കാൻ പറഞ്ഞാ ചെരച്ചോടുക്കണം .അല്ലാണ്ട് ചെലക്കുക അല്ല വേണ്ടേ .കത്രിക പിടിക്കുന്ന കൈ ഞാൻ ചവിട്ടി പോട്ടിചാളും അമ്പട്ടൻ പന്നീ
  • ഒരു മാണിക്കത്തിനെ അല്ല ഒമ്പത് മാണിക്കത്തിനെ കൊന്നാലും ഒരു നായും ചോയിക്കേല .നെന്റെ ഒക്കെ പോരേൽ ഉണ്ടാ കാണാൻ വർക്കത്തുള്ള പെണ്ണുങ്ങള് .അമ്മദാജീന്റെ കണ്ണിൽ പെട്ടാ നിക്ക് വേണം ന്നു തോന്നിയാ എന്ത് ചെയ്യും ഞാൻ.. കൊല്ലണം ന്നു തോന്നിയാൽ കൊല്ലും .ചോദിക്കാൻ വരുന്നോൻ ന്റെ കാലിന്റെ അടീൽ കെടന്നു പൊട്ടും

ഖാലിദ് അഹമ്മദ്

തിരുത്തുക
  • എന്നിട്ട് ഒരു sniffer dogനെ പോലെ ഈ മണ്ണ് മുഴുവൻ മണപ്പിച്ചു നടന്നോ നീ .ഒടുവിൽ നിന്റെ അമ്മയ്ക്ക് ഗർഭം ഉണ്ടാക്കിയ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയുടെ ഖബർ വരെ എത്തിയോ നീ .എന്തെ ഒരു ഡിറ്റക്ടീവ് പട്ടിയുടെ മൂക്ക് വേണ്ടല്ലോ അത് മണപ്പിച്ചെടുക്കാൻ ഏതു കൊടിച്ചി പട്ടിക്കും കിട്ടുമല്ലോ ആ അറിവ് .So you are a failure young man

കഥാപാത്രങ്ങൾ

തിരുത്തുക
  • മമ്മൂട്ടി – മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി / ഹരിദാസ് / ഖാലിദ് അഹമ്മദ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: