നോട്ട്ബുക്ക്
(Notebook എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നോട്ട്ബുക്ക്.
- സംവിധാനം: റോഷൻ ആൻഡ്രൂസ്. രചന: ബോബി-സഞ്ജയ്.
സൂരജിന്റെ പ്രണയലേഖനം
തിരുത്തുകആകാശത്ത് ഒരേ ഒരു നക്ഷത്രം മാത്രമുണ്ടാകുന്ന രാത്രികളിൽ എന്ത് ആഗ്രഹിച്ചാലും അത് ലഭിക്കുമെന്ന് വായിച്ചത് ഞാൻ ഓർക്കുന്നു. ഇന്നലെ ജനൽ പാളികളിലൂടെ എന്നെ നോക്കിയ ഒരേ ഒരു താരം എന്നോട് പറഞ്ഞു. മോഹിക്കൂ. ഞാൻ തരാം. നൂറു നൂറു ജന്മങ്ങളിൽ ഞാൻ കണ്ട... കൊതിച്ച സ്വപ്നത്തെ ഞാൻ ആവശ്യപ്പെട്ടു. ആ ഏകാന്ത താരകത്തെക്കാൾ സുന്ദരമായ സങ്കല്പം. നക്ഷത്രം എന്നോട് ആ സങ്കൽപ്പത്തിന്റെ പേര് ചോദിച്ചു. ഞാൻ മന്ത്രിച്ചു, ശ്രീദേവി... ശ്രീദേവി... പെട്ടെന്ന് വീശിയ ഒരു കാറ്റത് മറുപടി നൽകാതെ നക്ഷത്രം മറഞ്ഞു. ഞാൻ ഉറങ്ങാതെ നെടുവീർപ്പിട്ടു. എന്തിനെന്നറിയാതെ കരഞ്ഞു. ആ നക്ഷത്രം പറഞ്ഞത് എന്താവാം? എന്റെ മോഹം സഫലമായി എന്നാണോ? അത് എനിക്കിനി പറഞ്ഞു തരേണ്ടത് താനാണ്. ഉറങ്ങാതെ കാത്തിരിക്കുന്നു.
കഥാപാത്രങ്ങൾ
തിരുത്തുക- മറിയ – ശ്രീദേവി
- റോമ – സൈറ എലിസബത്ത്
- പാർവ്വതി മേനോൻ – പൂജ കൃഷ്ണ
- സ്കന്ദൻ – സൂരജ് മേനോൻ