നരസിംഹം
(Narasimham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നരസിംഹം.
- സംവിധാനം: ഷാജി കൈലാസ്. രചന: രഞ്ജിത്ത്.
ഇന്ദുചൂഢൻ
തിരുത്തുക- നീ പോ മോനേ ദിനേശാ.
- പവിത്രാ, ഒരു മകന്റെ ധർമ്മമാണ്, അച്ഛനു യഥാവിധി അന്ത്യകർമ്മങ്ങൾ ചെയ്യുക എന്നത്. പക്ഷേ, മണപ്പള്ളി മാധവൻ നമ്പ്യാർ എന്ന മഹാപാപിയും സർവ്വോപരി നാറിയുമായിരുന്ന നിന്റെ തന്തയുടെ എല്ലിൻപൊടിയും മാംസം കത്തിയ ചാരവും പവിത്രയായ ഈ നദിയിൽ വീഴരുത്. അതു കളങ്കപ്പെട്ടുപോവും. ഒരുപിടി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ ഈ മണൽത്തിട്ട മാധവൻ നമ്പ്യാർക്ക് ഇനിയും ജന്മങ്ങൾ പലതു ജനിച്ചുമരിച്ചാലും തീണ്ടാപ്പാടകലെയാണ്. അതുകൊണ്ടു പോ. പോയി വീടിന്റെ കന്നിക്കോണിലുള്ള തെങ്ങിനു തടംവെട്ടി ഈ ചാൽ അതിലിട്ടു മൂട്. പോടാ, പോ മോനേ ദിനേശാ.
- ചത്തു ദഹിച്ചു തീർന്നുപോയതിനോട് പകയല്ല, അറപ്പാണെനിക്ക്. എന്റെ ജീവിതം, നിരപരാധിയായ എന്റെ ജീവിതം, അതിലെ വെളിച്ചം തല്ലിക്കെടുത്തി ആറുവർഷം സെൻട്രൽ ജയിലിലെ ഇരുട്ടിലേക്ക് നിസ്സാരമായി എന്നെ വലിച്ചെറിഞ്ഞ നിന്റെ തന്തയെ നെഞ്ചു കീറിപ്പൊളിച്ച് ചോരകുടിക്കുന്നൊരു സ്വപ്നം എനിക്കുണ്ടായിരുന്നു. ആറുവർഷം എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നം. പക്ഷേ, കാലം അയാളെ ഈ മൺകുടത്തിലാക്കി എന്റെ മുന്നിൽ കൊണ്ടുവന്നു വച്ചു. പുറംകാലുയർത്തി തൊഴിച്ചു തെറിപ്പിക്കും ഞാനത്. അതിനു മുൻപ്, നീ പോ. പവിത്രാ, ഇന്ദുചൂഢൻ ഇന്നൊരു വ്യക്തിയല്ല. നീ കണ്ടോ...
- മോനേ ദിനോശാ, അതിമോഹമാണ്, അതിമോഹം. എന്റെ അച്ഛന്റെ ചിത കത്തുന്ന കാലം വരെ നിനക്കായുസ്സുണ്ടാകും എന്ന മോഹം. അതു തെറ്റായിരുന്നു എന്നു ബോധ്യപ്പെടുമ്പോൾ നീ വാ. അച്ഛന്റെ കാൽവിരലിലെ രണ്ടോ മൂന്നോ നഖം വെട്ടിത്തരാം ഞാൻ. കൊണ്ടുപോയി ചന്ദനമുട്ടിയിൽ വച്ചു കത്തിച്ച് ആശ തീർക്കാം നിനക്ക്. ആശ തീർക്കാം. ആറുവർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢൻ വന്നിരിക്കുന്നു. പുതിയ കളികൾ കാണാനും, ചിലതു കാണിച്ചു പഠിപ്പിക്കാനും. നീ പോടാ മോനേ ദിനേശാ.
- മൂപ്പിൽ നായരേ, എന്റെ ദൃഷ്ടി പതിഞ്ഞിട്ടു പെഴച്ചു പോയ എത്ര പെണ്ണുങ്ങളുണ്ടെടോ തന്റെ തറവാട്ടില്? പറയെടോ. എന്റെ ദൃഷ്ടി. എന്റെ മൂന്നാം കണ്ണ് തുറന്നു തന്നേയും തന്റെ മകനേയും ഭസ്മമാക്കേണ്ടിയിരുന്നതാണ്. മറന്നിട്ടില്ലല്ലോ ഒന്നും? താൻ എന്നെ വിശേഷിപ്പിച്ചല്ലോ കൊലയാളീന്ന്. ആരാടോ കൊലയാളി? ഇവൻ. ഇവനല്ലേ അത്? പോൾ ആസാദ് എന്ന എന്റെ സുഹൃത്തിനെ, ബിയർ ബോട്ടിൽ പൊട്ടിച്ചു പള്ളയ്ക്കു കേറ്റി കൊന്നവൻ ഇവൻ. ഇന്ദുചൂഢനു സിവിൽ സർവീസ് ലിസ്റ്റിൽ ഒന്നാം റാങ്ക് കിട്ടിയത് ആഘോഷിക്കുകയായിരുന്നു ഞങ്ങൾ. അതിനിടയിൽ ഈ നാറി മുൻവൈരാഗ്യത്തിന്റെ പേരിൽ ചെയ്ത തന്തയില്ലാത്ത പണിക്ക് പോലീസ് അറസ്റ്റ് ചെയ്തത് എന്നെ. അറസ്റ്റ് ചെയ്യിച്ചു. താനും മണപ്പള്ളി മാധവൻ നമ്പ്യാരും കൂടെ സി.ഐ. ശങ്കരനാരായണനെ കൊണ്ട് എന്റെ കൈയിൽ വിലങ്ങു വപ്പിച്ചു. എല്ലാം പഴങ്കഥകളായി. കർമ്മദോഷത്തിന്റെ ശാപഫലമായി കരുതി എല്ലാം മറക്കാൻ ശ്രമിക്കുന്ന എന്നെ, ഒരു വെറും വാക്കിന്റെ മുനകൊണ്ടു പോലും കുത്തി നോവിച്ചാൽ, കത്തിച്ചു കളയും ഞാൻ പച്ചയ്ക്ക്. മനസ്സിലായോടോ കോപ്പിൽ നായരേ.
- പിന്നെ നീ എന്തു തറവാട്ടു മഹിമയുടെ പേരിലാ ആ പാവം പെണ്ണിനെ മറ്റേ പേരു പറഞ്ഞ് അധിക്ഷേപിക്കുന്നത്. അതിനു നിനക്കെന്ത് അർഹതയാ ഉള്ളത്? നിന്റെ ഒരു അച്ഛൻ പെങ്ങളുണ്ടായിരുന്നല്ലോ. പാവം മരിച്ചുപോയി. വയറ്റാട്ടി കാർത്തു. ഡ്രൈവിംഗ് സ്കൂളെന്നാ ആയമ്മയെ ഈ നാട്ടിലെ ചെറുപ്പക്കാര് പിള്ളാര് വിളിച്ചോണ്ടിരുന്നത്. നീ എന്നെക്കൊണ്ട് പഴങ്കഥയുടെ കെട്ട് അഴിപ്പിക്കണ്ട. നീ പോ മോനേ ദിനേശാ.
- ഭാസ്കരാ... കയ്യെട് മോനേ...
- മോനേ ദിനേശാ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കേറ്റി കളിക്കല്ലേ. ചവിട്ടിത്താഴ്ത്തും നിന്നെ ഞാൻ പാതാളത്തിലേക്ക്.
- നല്ലവരായ എന്റെ പോലീസ് സുഹൃത്തുക്കളെ, ഈ ചെറ്റയെ ഞാനടിക്കുന്ന ഓരോ അടിയും നിങ്ങൾക്കുള്ള മെഡലുകളാണ്.
- വെള്ളമടിച്ചു കോൺതിരിഞ്ഞു പാതിരായ്ക്കു വീട്ടിൽ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും ഒടുവിൽ ഒരു നാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുവെങ്കി കേറിക്കോ.
നന്ദഗോപാൽ മാരാർ
തിരുത്തുക- പ്ഭ! നിർത്തെടാ, എരപ്പാളികളേ! നിന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ രോമം... രോമത്തിനു കൊള്ളുകേല എന്റെ. നന്ദഗോപാൽ മാരാർക്ക് വിലയിടാൻ അങ്ങു തലസ്ഥാനത്ത്, ദില്ലിയിലും ഒരുപാടു ക്ണാപ്പൻമാർ ശ്രമിച്ചുനോക്കിയതാ. നാസിക്കിലെ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ, കമ്മട്ടം. അതെടുത്തോണ്ടു വന്ന് തുലാഭാരം തൂക്കിയാലും മാരാര് ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും. മക്കളേ, രാജസ്ഥാൻ മരുഭൂമിയിലേക്കു മണല് കേറ്റി വിടല്ലേ.