മായാവി
(Mayavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മായാവി.
- സംവിധാനം: ഷാഫി. രചന: റാഫി മെക്കാർട്ടിൻ.
മഹി
തിരുത്തുക- ലേഡീസ് ആൻഡ് ജെന്റിൽമാൻ... സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ, ഇന്നിവിടെ എത്തിച്ചേർന്ന ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിക്ക് എന്റെ ഹൃദയംഗമമായ ബാഷ്പ്പാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു. ജയിൽ അദ്ദേഹത്തിന് അന്യമല്ല. ഇന്നല്ലെങ്കിൽ നാളെ അദ്ദേഹം ഇവിടെ വരേണ്ട ആളാണ്. ജയിലിന്റെ വികസനങ്ങളെ കുറിച്ച് ചർച്ച ചെയ്യുവാനും, കുറ്റവാളികളുമായി ഒരു തത്സമയ സംപ്രേക്ഷണം നടത്തുവാനും. അദ്ദേഹം ആശുപതിയിലായിരുന്നു. സ്വന്തം അസുഖത്തെപ്പോലും തൃണവല്ഗണിച്ചു കൊണ്ട് ഇന്നീ സുദിനത്തിലിവിടെ എത്തിച്ചേർന്ന അദ്ദേഹം എത്രയും പെട്ടെന്ന് യശഃശരീരനായി തീരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പുറത്തിറങ്ങുന്നവരുടെ കൂട്ടത്തിൽ എന്റെ പേര് കൂടെ ഉൾപ്പെടുത്തിയ നമ്മുടെ പിതാമഹനായ സൂപ്രണ്ട് സാറിനും എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ചലികൾ.
കണ്ണൻ സ്രാങ്ക്
തിരുത്തുക- അയ്യോ, ചിരിക്കല്ലേ... ഇതു കഴിച്ചിട്ടു ചിരിച്ചാ പിന്നെ ചിരി നിർത്താൻ പറ്റൂല.
- എനിക്ക് വട്ടായതോ അതോ നാട്ടാർക്ക് മൊത്തം വട്ടായതോ?
- മ്യായിൻകുട്ടി.വി, അതായിരുന്നു അവന്റെ പേര്, അത് ചുരുക്കി മ്യായാവി എന്ന് വിളിച്ഛത് ഞ്യാനാ.
കഥാപാത്രങ്ങൾ
തിരുത്തുക- മമ്മൂട്ടി – മഹി / മായാവി
- സലീം കുമാർ – കണ്ണൻ സ്രാങ്ക്