മാടമ്പി
(Madampi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2008 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാടമ്പി.
- രചന,സംവിധാനം: ബി.ഉണ്ണികൃഷ്ണൻ.
ഗോപാല കൃഷ്ണ പിള്ള
തിരുത്തുക- ഇപ്പോഴും അമ്മയുടെ നെറുകയിൽ തൊട്ടിരിക്കുന്ന സിന്ദൂരത്തിൽ ഒരു പ്രതീക്ഷ ഉണ്ടല്ലോ ...അച്ഛൻ എന്നെങ്കിലും പടി കടന്നു വരുമെന്ന് .അമ്മയുടെ ആ കാത്തിരിപ്പിന് ഞാൻ കൊടുത്ത വില ആണമ്മേ എന്റെ ജീവിതം
- മോനെ ശ്രീധരാ ഞാനാരെയും ബുദ്ധിമുട്ടിക്കാറില്ല .എന്നെയും ബുദ്ധിമുട്ടിക്കരുത് ...ബുദ്ധി മുട്ടിച്ചാ ബുദ്ധിമുട്ടാകുമേ... നീ താങ്ങത്തില്ല കേട്ടോ ...
- ഓരോ ദിവസവും പഴുത്തു കൊണ്ടിരിക്കുന്ന നീ, പച്ച പിടിക്കുന്ന കാര്യം മാത്രം പറയല്ലേ ശ്രീധരാ
- പണത്തിനു മീതെ പരുന്ത് പറക്കുവോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയത്തില്ല അതൊക്കെ പരുന്തിന്റെ സൗകര്യം പിന്നെ നിന്നെ ഈ ചെറ്റ വേഷം കെട്ടി ആടിക്കുന്ന ഇവർ ഒന്നറിയണം എന്റെ ഈ തലയ്ക്കു മീതെ ഒരു പരുന്തും പറക്കതില്ല പറന്നാൽ അതിന്റെ ചെറക് അരിഞ്ഞു കളയും ഞാൻ ..അറിയാലോ വക്കീലേ കളിയിലും കാര്യത്തിലും പിള്ള വെറും വാക്ക് പറയത്തില്ല
കീടം വാസു
തിരുത്തുക- ആറര അടി മൂലം പൊക്കം നക്ഷത്രം
- ബ്ലഡി ഫൂൾ എന്നെ ഈ നേരത്ത് വിളിച്ചു ശല്യം ചെയ്യരുതെന്ന് തന്നോട് പലതവണ പറഞ്ഞിട്ടുള്ളതല്ലേ .എന്റെ സ്വഭാവം മഹാ കൂറയാണ് കേട്ടോ ..വീട്ടീന്ന് അച്ചനാന്നെ ചുമ്മാ ഈ നേരതൊക്കെ വിളിച്ചു
കഥാപാത്രങ്ങൾ
തിരുത്തുക- മോഹൻലാൽ – ഗോപാല കൃഷ്ണ പിള്ള
- സുരാജ് വെഞ്ഞാറമൂട്-കീടം വാസു
- സിദ്ദിഖ്-ശ്രീധരൻ