ഹരികൃഷ്ണൻസ്

(Harikrishnans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹരികൃഷ്ണൻസ്.

സംവിധാനം: ഫാസിൽ. രചന: ഫാസിൽ, മധു മുട്ടം.

സംഭാഷണങ്ങൾ

തിരുത്തുക
കൃഷ്ണൻ: അപ്പോൾ ഹരി മീരയെ ഇഷ്ടപ്പെടുന്നു.
ഹരി: അതെ.
കൃഷ്ണൻ: എത്ര ഇഷ്ടപ്പെടുന്നു?
ഹരി: ഒരുപാട്.
കൃഷ്ണൻ: ഒരുപാട് എന്ന് പറഞ്ഞാൽ ഈ ആകാശം മുട്ടെ?
ഹരി: ആ...
കൃഷ്ണൻ: അപ്പോൾ ഹരി മീരയെ ഈ ആകാശം മുട്ടെ ഇഷ്ടപ്പെടുന്നു. ഇനി എന്നോട് ചോദിക്ക്. ഞാന് എത്ര ഇഷ്ടപ്പെടുന്നൂന്ന്. ചോദിക്ക്.
ഹരി: ചോദിക്കുന്നില്ല.
കൃഷ്ണൻ: ങേ?
ഹരി: ചോദിക്കുന്നില്ല.
കൃഷ്ണൻ: ഹാ... ഇയാളെന്താ ഒരുമാതിരി പിള്ളേരെ പോലെ.
ഹരി: മീരയല്ലാതെ എന്റെ ജീവിതത്തിൽ വേറൊരു പെണ്ണില്ല.
കൃഷ്ണൻ: എന്റെ ജീവിതത്തിലും.
ഹരി: കിണ്ണാ ഇതൊക്കെ ഒരു നിമിത്തമാ. അല്ലെങ്കിൽ ഇത്രയും കാലം വിവാഹത്തിന്റെ കാര്യം പോലും ഞാൻ ആലോചിക്കാതിരുന്നതെന്താ?
കൃഷ്ണൻ: പെണ്ണ് കിട്ടാത്തോണ്ട്.
ഹരി: എനിക്കോ, ഈ എനിക്കോ? ഹഹഹഹ...
കൃഷ്ണൻ: എന്താ വലിയ കാമദേവനാണെന്നാ വിചാരം? ആ വെടവുള്ള പല്ലും മോണ കാട്ടിയുള്ള ചിരിയും ആനയെ വലിച്ച് കേറ്റാവുന്ന മൂക്കിന്റെ ദ്വാരവും... പിന്നെ ത്രികൊണേ ത്രികൊണേന്നുള്ള നടപ്പും കണ്ടാൽ ഏത് പെണ്ണ് വരുമെന്നാ?
ഹരി: എന്താ? ആ മത്തങ്ങാ കവിളും ചളുങ്ങിയ മൂക്കും പിന്നെ ആമവാതം പിടിച്ച പോലെ തോളും തൂക്കിയുള നടപ്പും കണ്ടാൽ, പെൺപിള്ളേര് പ്ലെയിനേൽ കേറി വരും അങ്ങ് ഈജിപ്തീന്നു. എന്റെ കിണ്ണ ആ മൂക്കൊനു പൊത്തിപ്പിടി. ഏതെങ്കിലും പെൺപിള്ളേര് നോകിക്കോട്ടേ ആ മുഖത്തേക്ക്.
കൃഷ്ണൻ: മതി മതി... വല്യ ആളാവണ്ട... വല്യ ആളാവണ്ട...

മീര: കറിക്കൂട്ടുകളൊന്നും വാങ്ങിച്ചില്ലേ?
ഹരി: പിന്നെ! ഉപ്പ്, മുളക്, മഞ്ഞൾ, മല്ലി, ജീരകം, പെരുംജീരകം, കടുക്, കറുവാപ്പട്ട, കായം, കുടംപുളി, വാളൻപുളി, സാമ്പാർപൊടി, മുട്ട മസാല, മീന മസാല, ഇറച്ചി മസാല, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ചുക്ക്.
കൃഷ്ണൻ: മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, മത്തങ്ങ, കാച്ചില്, വെള്ളരിക്ക, ചേന, ചേമ്പ്, തക്കാളി, പച്ചയ്ക്ക, കറിവേപ്പില, തുളസിയില, നാരങ്ങ, പഴം, പയർ, പടവലങ്ങ, വഴുതനങ്ങ, പാവയ്ക്ക, പീച്ചിങ്ങ, ഓമയ്ക്ക, കാബേജ്, നീലച്ചീര, പച്ചച്ചീര, ചുവന്നചീര, ചേന.
ഹരി: അരി, അരിപ്പൊടി, ഗോതമ്പ്, ഗോതമ്പുമാവ്, റവ. ഉരുന്ന്, ഉരുന്നുപരിപ്പ്. കാപ്പിപ്പൊടി, തേയില, പഞ്ചസാര. ജാം, സ്ക്വാഷ്, വിം. കപ്പ്, സോസർ, പ്ലേറ്റ്, സ്പൂണ്. ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ടൂത്ത് പിക്ക്.
കൃഷ്ണൻ: ആപ്പിള്, മുന്തിരി, ഓറഞ്ച്, മാങ്കോസ്റ്റൈൻ, സപ്പോട്ട, ചക്ക, മാങ്ങ, തേങ്ങ, ബ്രോയിലർ ചിക്കൻ, നാടൻകോഴി, മട്ടൻ, ബീഫ്, റൊട്ടി, മുട്ട, പാല്.
ഹരി: ചിരവ, വെട്ടുകത്തി, പിച്ചാത്തി, ഇലവാങ്ക്, കോടാലി.
കൃഷ്ണൻ: [ഹരിയെ ചൂണ്ടി] കോടാലി, കോടാലി. അരകല്ല്, ആട്ടുകല്ല് വരെ, മിക്സി, കാസ്റോൾ, കത്തി...

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഹരികൃഷ്ണൻസ്&oldid=20711" എന്ന താളിൽനിന്ന് ശേഖരിച്ചത്