ദേവാസുരം

(Devasuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം.

സംവിധാനം: ഐ.വി. ശശി. രചന: രഞ്ജിത്ത്.

മംഗലശ്ശേരി നീലകണ്ഠൻ

തിരുത്തുക
  • എന്താടോ വാര്യരേ, ഞാൻ നന്നാവാത്തേ?
  • വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...
  • എന്റെ ഭീഷണിയെന്നു പറഞ്ഞാൽ ചില ഊച്ചാളി രാഷ്ട്രീയക്കാരെക്കൂട്ട് സ്ഥലംമാറ്റി കളയും എന്നൊന്നുമാവില്ല. കൊന്നുകളയും ഞാൻ. മടിക്കില്ല കേട്ടോ. പുതിയ ആളായതുകൊണ്ടാ. ഇവിടെ ചോദിച്ചാ മതി. വാടാ... ശേഖരന്റെ എച്ചിൽ നക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പോയി പറ. മുൻപെനിക്കൊരു കൈയബദ്ധം പറ്റിയതാ. ഇനിയും വേഷംകെട്ടെടുത്താൽ അറിഞ്ഞോണ്ടു ഞാൻ അബദ്ധം ചെയ്യും.
  • അതെ. ചതിയും കള്ളവുമെല്ലാം ഞാൻ പ്രയോഗിക്കും. വേണ്ടിവന്നാൽ കരുത്തും. എന്റെ വിജയത്തിനു വേണ്ടി. ചില കളികള് ഞാൻ ജയിക്കാൻ വേണ്ടി മാത്രാ കളിക്കണേ.
  • നിനക്കതിനു കഴിയില്ല. തീർക്കാൻ കണക്കുകൾ ബാക്കിവയ്ക്കുന്ന സ്വഭാവം എനിക്കില്ല. അങ്ങനെയായിരുന്നുവെങ്കില് തളർന്നുപോയ ഈ കൈയിൽ ഒരു കത്തി കെട്ടിവച്ച് ഞാൻ വന്നേനേ, മുണ്ടയ്ക്കലെ വാതിലും ചവിട്ടിത്തുറന്ന്. പഴയ നീലകണ്ഠനെ മറക്കാൻ ഞാൻ തന്നെ ശ്രമിക്കയാ. ഓർമ്മിപ്പിക്കാൻ നീ വെറുതെ ശ്രമം നടത്തണ്ട. ശേഖരാ, നീ പോ.
  • ശേഖരാ, എനിക്കു ജീവിക്കണം. സ്വസ്ഥമായിട്ടു ജീവിക്കണം. അതിനു തടസ്സം നിക്കാൻ ഇനി നിന്റെ കൈകൾ ഉണ്ടാകരുത്. അതുകൊണ്ട് ഞാനിത് എടുക്കുവാ.
  • ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ എടുത്തുപറഞ്ഞൊരു പേര്. എന്റെ അച്ഛന്റെ പേര്. അതിപ്പോൾ എന്റെ നാവിന്റെ തുമ്പിലിരുന്നു പൊള്ളുകയാണ്. ആദ്യമായി ഞാൻ വെറുക്കുകയാണ്. എനിക്ക്, എനിക്ക്, എനിക്കു വെറുപ്പാണ്.
  • പുണ്യമാണു നീ. കോടി പുണ്യം. മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യം വേണ്ടെന്നു വയ്ക്കാൻ തോന്നിയത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ. ഇനി ഒന്നിനും... മരണത്തിനു പോലും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.
  • കീഴടങ്ങീട്ടൊള്ളത് നല്ല കലാകാരന്മാരുടെ മുന്നിലേള്ളൂ. പിന്നെയിഷ്ടം നല്ല ചട്ടമ്പികളെയാ. ഈ പറഞ്ഞ രണ്ടു വർഗ്ഗങ്ങളുമായിട്ടേ ചങ്ങാത്തമുള്ളൂ.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ദേവാസുരം&oldid=18007" എന്ന താളിൽനിന്ന് ശേഖരിച്ചത്