ചിത്രം (ചലച്ചിത്രം)
(Chithram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചിത്രം.
- രചന, സംവിധാനം: പ്രിയദർശൻ.
വിഷ്ണു
തിരുത്തുക- സാർ... ജീവിക്കാൻ ഇപ്പോ ഒരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കയാ. എന്നെ, കൊല്ലാതിരിക്കാൻ പറ്റോ? ഇല്ല, അല്ലേ? സാരമില്ല.
- എത്ര മനോഹരമായ ആചാരങ്ങൾ! ഇങ്ങനത്തെ മനോഹരമായ ആചാരങ്ങൾ വൈകീട്ടും ഉണ്ടാവുമോ എന്തോ.
- ഞാനൊരു മുത്തശ്ശിക്കഥ കേട്ടിട്ടുണ്ട്. മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്. അവരെ കാണാൻ മോഹിക്കുന്നവര് ആകാശത്തു നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണുചിമ്മി കാണിക്കും. എന്റെ മോന് മിണ്ടാനായാൽ ഇവൻ അവന്റെ അച്ഛനെക്കുറിച്ചു ചോദിച്ചാൽ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി അവന്റെ അച്ഛനെ കാണിച്ചു കൊടുക്കണം.
- My dear കല്യാണീ! എന്റെ കല്യാണിക്കുട്ടി, പൂമെത്തയിൽ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല. ഞാനാണ് തറയിൽ കിടക്കേണ്ടവൻ. ഞാനാണ് തറ. എന്റെ ഹൃദയത്തിലെ സ്നേഹപ്പൂക്കൾ മുഴുവൻ വാരിക്കളഞ്ഞ മഹാറാണീ, ഞാൻ നിനക്കുവേണ്ടി എന്റെ മെത്ത ഒഴിഞ്ഞുതരുന്നൂ. You are a light of my loneliness, love of my heart, dew of my desert, tune of my song, queen of my kingdom, and I love you, കല്യാണീ.
- അവളുടെ മുഖം എന്റെ ക്യാമറയിൽ അല്ല പതിഞ്ഞത്. എന്റെ കണ്ണുകളിൽ... ഹൃദയത്തിൽ... അവളെക്കുറിച്ചുള്ള സ്വപ്നം ഒരു കൊച്ചു ചില്ലുകൂടിലെന്ന പോലെ ഞാനെന്റെ മനസ്സിൽ സൂക്ഷിച്ചു.