ചെമ്മീൻ
(Chemmeen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെമ്മീൻ.
- സംവിധാനം: രാമു കാര്യാട്ട്. രചന: എസ്.എൽ പുരം സദാനന്തൻ
സംഭാഷണങ്ങൾ
തിരുത്തുക- പരീകുട്ടി: കറുത്തമ്മ ..വള്ളത്തിലെ മീനെല്ലാം എനിക്കല്ലേ ..മിണ്ടൂലെ..
- കറുത്തമ്മ: ഞാൻ പോട്ടെ വല്ലവരും കാണും
- പരീകുട്ടി: കറുത്തമ്മ, എന്നോട് ഇഷ്ടമാണോ
- കറുത്തമ്മ: അതെ
- പരീകുട്ടി: എന്നോട് മാത്രം
- കറുത്തമ്മ: അതെ..ഞാൻ പോട്ടെ
- പരീകുട്ടി: കറുത്തമ്മ
- കറുത്തമ്മ: ഓ
- പരീകുട്ടി: കറുത്തമ്മ, കറുത്തമ്മ അറിഞ്ഞോ വള്ളോം വലേം മേടിക്കാനെ രൂപ കൊടുത്ത് ..കറുത്തമ്മ ചോദിച്ചോണ്ട് കൊടുത്തതാണ് :മീനെല്ലാം എനിക്കല്ലേ.. കച്ചോടം ഉറപ്പിച്ചിട്ടുള്ളതാണ്
- കറുത്തമ്മ നിലവിളിക്കുകയാണോ ഞാനിവിടെ വന്ന കൊണ്ടാണോ
- കറുത്തമ്മ: ഞാനൊരു മരക്കാത്തി പെണ്ണാണേ
- പരീകുട്ടി: അത് കൊണ്ട്
- കറുത്തമ്മ: അയ്യോ അമ്മച്ചി ഇപ്പൊ വരും
- പരീകുട്ടി: വന്നാൽ .ഞാൻ പുറത്തല്ലേ നിക്കുന്നത്
- കറുത്തമ്മ: അയ്യോ അങ്ങനെ നിക്കരുത് കൊച്ചു മുതലാളീ അത് തെറ്റാണ് കുറ്റമാണ്
- പരീകുട്ടി: അങ്ങനെ ആണെങ്കിൽ ഞാൻ പൊയ്ക്കോളാം കറുത്തമ്മ യ്ക്ക് എന്നോട് ഇഷ്ടമാണല്ലോ .
- കറുത്തമ്മ: മരിക്കുന്നത് വരെ
- കറുത്തമ്മ: ഇപ്പൊ കച്ചോടം ഒന്നുമില്ല അല്ലെ ..കൊച്ചു മുതലാളിയുടെ കാശ് തരാം
- പരീകുട്ടി: അതിനു കറുത്തമ്മ എന്നോട് കാശ് മേടിച്ചില്ലല്ലോ
- കറുത്തമ്മ: പക്ഷെ തരേണ്ടത് ഞാനാ
- പരീകുട്ടി: അതെങ്ങനാ
- കറുത്തമ്മ: ഞാനാണ് കൊച്ചു മുതലാളിയെ മുടിപ്പിച്ചത് ആ കാശ് തന്നിട്ടേ
- പരീകുട്ടി: ആ കാശ് തന്നിട്ട് കല്യാണവും കഴിഞ്ഞു കറുത്തമ്മ പോകും അല്ലെ .എന്നെ വിട്ടിട്ടു പോകാൻ കറുത്തമ്മയ്ക്ക് സാധിക്കുമോ കറുത്തമ്മേ
- പരീകുട്ടി: കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കും അല്ലെ ഇത് വരെ നാം ഒരു മിച്ചായിരുന്നു ഇനി ഞാൻ ഒറ്റയ്ക്കാണ്
- കറുത്തമ്മ: എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളീ
- പരീകുട്ടി: കറുത്തമ്മ പോയാലും ഈ കടപുറത്തീന്നു ഞാൻ പോവില്ല
- കറുത്തമ്മ: എന്റെ കൊച്ചു മുതലാളീ എന്തിനാ നമ്മൾ കണ്ടു മുട്ടിയത്
- പരീകുട്ടി: ദൈവം പറഞ്ഞിട്ട് ...ഞാനെന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും
- കറുത്തമ്മ: ഞാനതോർത്തു തൃക്കുന്ന പുഴയിലിരുന്നു ഓർത്തോർത്തു നിലവിളിക്കും
- പരീകുട്ടി: അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും
- കറുത്തമ്മ: അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നു ഇവിടെ എത്തും
- പരീകുട്ടി: എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ടു ജീവനും കൂടെ കെട്ടി പിടിച്ചു ഈ കടപ്പുറതൊക്കെ പാടി പാടി നടക്കും
- കറുത്തമ്മ: എന്റെ കൊച്ചു മുതലാളീ
കഥാപാത്രങ്ങൾ
തിരുത്തുക