ബ്യൂട്ടിഫുൾ
(Beautiful എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബ്യൂട്ടിഫുൾ.
- സംവിധാനം: വി.കെ.പ്രകാശ്. രചന: അനൂപ് മേനോൻ.
സ്റ്റീഫൻ ലൂയിസ്
തിരുത്തുക- Maturity is all about losing our innocence.
- മെച്ച്യുരിറ്റി ഈസ് ഓൾ എബൗട്ട് ലൂസിംഗ് ഔർ ഇന്നസെൻസ്.
- അവളെയോർത്ത് കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്റ്റ്.
- ആരോടും ചോദിക്കാതെ ചുമ്മാ നിന്നങ്ങു പെയ്യുവാ. ആദ്യമായിട്ടാ ജോണേ നല്ലൊരു മഴ കൊള്ളുന്നേ.
ജോൺ
തിരുത്തുക- എസ് എസ് എൽ സി ബുക്കില് റോമൻ കാത്തോലിക് എന്നാ... ഒറപ്പില്ലാ,ന്നാലും നസ്രാണിയാ... ഒരനിയത്തിയുണ്ട്,പഠിക്കുവാ... നാട്ടില് ഒരു വീടും പറമ്പുമുള്ളത് ചെലപ്പം വിക്കും,അവൾക്കു മെഡിസിന്,എന്ട്രൻസ് കിട്ടിയില്ലേല്,അഡ്മിഷന്...അതല്ലാതെ തന്നെ, തട്ടിമുട്ടി പത്തിരപത്തയ്യായിരം രൂപ ഞാൻ മാസം ഉണ്ടാക്കുന്നുണ്ട്... മദ്യപിക്കും,രണ്ടെണ്ണം കൂടുതലടിച്ചാൽ സിഗററ്റ് വലിക്കയേം ചെയ്യും... ഇതിനു മുമ്പ് വേറൊരു പെൺകുട്ടിയുമായി, ഒരു അഫയറുണ്ടായിട്ടുണ്ട്, അവള് മരിച്ചുപ്പോയി, പത്മ.... ഇതൊന്നും ഒരു പ്രശ്നമല്ലേല്, എന്റെ ജാതി ഒരു വിഷയമല്ലേല് ആരെയാന്ന് വെച്ചാ വന്നു കണ്ടാ എതിര് പറയോ... ???
സംഭാഷണങ്ങൾ
തിരുത്തുക- സ്റ്റീഫൻ ലൂയിസ്: എന്നാ പടമാ അല്ലേ ജോണേ? ഇപ്പോ കാണുമ്പോഴും... വാ ഇരി ഇന്നലെ കമലു വന്നു വിളിച്ചപ്പോഴും ജോൺ കൺവിൻസ് അല്ലന്നാണല്ലോ പറഞ്ഞേ. ഇപ്പോ ഇതെന്തുപറ്റി?
- ജോൺ: കാശിന്റെ പ്രശ്നം തന്നെ. കടങ്ങളുണ്ടേ...
- സ്റ്റീഫൻ ലൂയിസ്: അല്ലാതെ സിമ്പതി അല്ല?
- ജോൺ: ഹ എന്തിനാ സിമ്പതി? എന്റെ വീടിനടുത്ത് ഒരു എസ്.ടി.ഡി. ബൂത്ത് നടത്തുന്ന ആളുണ്ട്. കൈയും കാലുമില്ല. റോഡിലൂടെ നിരങ്ങിയാ പോണേ. സഹായത്തിനു വേറെ ആരുമില്ല. അതുകണ്ടോണ്ടാ ഞാൻ ദിവസവും വീട്ടിന്നിറങ്ങുന്നത്. സാറിനിവിടെ എന്തിന്റെ കുറവാ?
- സ്റ്റീഫൻ ലൂയിസ് : ആ സാറ് വിളി വേണ്ടാ. ഒരു... എടാ പോടാ ബന്ധമാ ഞാൻ പ്രതീഷിക്കുന്നത്. ശ്രീനിയും ഞാനുംപോലെ ജോണ് എനിക്കു വേണ്ടി ജോലി ചെയ്യുന്നു എന്ന തോന്നൽ വേണ്ട.
- ജോൺ: ശരി ടാ...
- സ്റ്റീഫൻ ലൂയിസ്: ഹ ഹ ഹ ഹ ഹ അത് കലക്കി...
- സ്റ്റീഫൻ ലൂയിസ്: നീ കുളിച്ചോ?
- ജോൺ : ഇല്ല.
- സ്റ്റീഫൻ ലൂയിസ് : ഞാനും കുളിച്ചിട്ടില്ല.
- ജോൺ : ഊം...
- സ്റ്റീഫൻ ലൂയിസ് : അവള് കുളിച്ചു തുടങ്ങി.
- ജോൺ : അതിന്?
- സ്റ്റീഫൻ ലൂയിസ് : അതിനെന്നതാ... ഒന്നുമില്ല... നീ പാട്...
- സ്റ്റീഫൻ ലൂയിസ്: ചിരിക്കാനെളുപ്പമാണ്, കരയാതിരിക്കാനല്ലേ പ്രയാസം.
- ഇന്റർവ്യൂവർ: സർ, ഇത് കേൾക്കുമ്പോൾ ഞാൻ അറിയാതെ അങ്ങയുടെ ഒരു ഫാനായി മാറുകയാണ്. ഐ ആം സൊ ഇൻസ്പയേഡ്. മറ്റുള്ളവർക്കു വേണ്ടി, എന്തെകിലുമൊക്കെ ചെയ്യണം എന്ന പോലെ.
- സ്റ്റീഫൻ ലൂയിസ്: ശരിക്കും തോന്നണുണ്ടോ???
- ഇന്റർവ്യൂവർ: യാ, സത്യം!
- സ്റ്റീഫൻ ലൂയിസ്: എന്നാൽ എന്നെ കല്യാണം കഴിക്കോ?
- ഇന്റർവ്യൂവർ: യ്യോ!
- സ്റ്റീഫൻ ലൂയിസ്: എന്നാ, എന്നെ വേണ്ടാ. രണ്ടു കാലൂല്ലാത്തൊരാളെ. വേണ്ട, കൈയില്ലാത്ത മറ്റൊരാളെ... അല്ലെങ്കി ഒരന്ധനെ... ചെയ്യില്ല... നമ്മുടെ ഒക്കെ സഹതാപത്തിന് പത്തു മിനിറ്റേ ആയുസ്സുള്ളൂ. ഈ ഷൂട്ട് കഴിഞ്ഞ് ഇവിടന്നിറങ്ങി അടുത്ത കോഫിഡെയിൽ പോയി കാമുകനുമായി ഒരു കാപ്പി കുടിക്കുന്നതു വരെയുള്ളൂ, ഈ ഇൻസ്പറേഷനൊക്കെ... അത്, കുട്ടീടെ മാത്രമല്ലാട്ടോ, ഈ പ്രോഗ്രാം കാണുന്നവരുടേം. അതാരുടേം തെറ്റൊന്നുമല്ല. ലൈഫ് ഹാസ് റ്റു ഗൊ ഓൺ. അല്ലേ...
- സ്റ്റീഫൻ ലൂയിസ്: ഈ കറുത്ത ബ്രേസിയർ പുറത്ത് കാണുന്ന കുട്ടി. ഓക്കെയാ...
- ജോലിക്ക് വന്ന സ്ത്രീ: ഓ മാസം ഇരുപതിനായിരം രൂപ കിട്ടുമെന്നും പറഞ്ഞു ബ്രാ കാണിച്ച് നിൽക്കനൊന്നും എന്നെ കിട്ടത്തില്ല. ഞാനേ, നല്ല പുള്ളിചോടംബുള്ള കിരിയാതെ നായരാ.
കഥാപാത്രങ്ങൾ
തിരുത്തുക- ജയസൂര്യ – സ്റ്റീഫൻ ലൂയിസ്
- അനൂപ് മേനോൻ – ജോൺ