മാതാക്കളുടെ കാൽകീഴിലാണ് സ്വർഗ്ഗം സ്ഥിതിചെയ്യുന്നത്. മുഹമ്മദ് നബി.
ഞാൻ നരകത്തെ ഭയക്കുന്നില്ല. സ്വർഗ്ഗത്തെക്കുറിച്ചും എനിക്ക് പേടിയില്ല. നരകപീഡനങ്ങളെ അപേക്ഷിച്ച് സ്വർഗ്ഗത്തിലെ ബോറടിയായിരിക്കും ഭയാനകം.ഐസക്ക അസിമോവ്.
സ്വർഗ്ഗത്തിൽ ഹാസ്യമുണ്ടാവില്ല. ഹാസ്യത്തിന്റെ ഉറവിടം സന്തോഷമല്ല.വിഷാദമാണ്. മാർക്ക് ട്വയ്ൻ.
സ്വർഗ്ഗത്തിൽ ചെന്നാൽ തെറിവിളി സാധ്യമല്ല. അത്കൊണ്ട് ഇപ്പോൾ തന്നെ അത് സാധിച്ചുകൊള്ളുക. മാർക്ക് ട്വയ്ൻ
കണ്ടിരിക്കേണ്ട രാജ്യങ്ങളും സ്ഥലങ്ങളും ഞാൻ കണ്ടുകഴിഞ്ഞിരിക്കുന്നു. സ്വർഗ്ഗവും നരകവും ഒഴികെ. അതിൽ ഒന്നിനെക്കുറിച്ച് അറിയാൻ എനിക്ക് അത്ര അവേശമൊന്നുമില്ല. മാർക്ക് ട്വയ്ൻ