സ്ഫടികം
1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്ഫടികം.
- രചന, സംവിധാനം: ഭദ്രൻ.
ആടുതോമ
തിരുത്തുക- തീപ്പെട്ടിയില്ല. തീയിരിക്കെട്ടെടാ...
- ഈ പൂട്ടിന്റെ മോളിൽ നീ നിന്റെ പൂട്ടിട്ട് പൂട്ടിയാൽ, നിന്നെ ഞാൻ പൂട്ടും. ഒടുക്കത്തെ പൂട്ട്...
- ഊതരുതേ... ഊതിയാൽ തീപ്പൊരി പറക്കും.
- എങ്കിൽ തോമ മുടി നീട്ടി വളർത്തും, എസ്.ഐ. സോമൻ പിള്ളയ്ക്ക് ചെരക്കാൻ.
- ഇടി മണ്ണിൽ നിന്നും ഇടി മണ്ണിലേക്ക് താണു കൊണ്ടിരിക്കുകയാണ് ഞാൻ. തെമ്മാടികുഴിയിലേക്ക് എന്റെ ശവം കൊണ്ടുപോകുന്നത് കാണാൻ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു.
- മരുന്നിന് ശരീരത്തിലെ മുറിവുണക്കാനെ കഴിയൂ ശത്രു മനസ്സിലുണ്ടാക്കിയ മുറിവുണക്കാൻ കഴിയില്ല.
ചാക്കോ മാഷ്
തിരുത്തുക- ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്. Without mathematics, ഭൂമി വെറുമൊരു വട്ടപ്പൂജ്യം.