വിക്കിചൊല്ലുകളിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ യൂണികോഡ് ഫോറം നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ്‍‍ രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. വിക്കിചൊല്ലുകളിൽ ലേഖനങ്ങൾ താഴെ പറയുന്ന നാലു രീതിയിൽ ടൈപ്പ് ചെയ്യാവുന്നതാണ്.

  • മലയാളം വിക്കിചൊല്ലുകളിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ടൂൾ ഉപയോഗിച്ച് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറിൽ തിരയുക എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന മലയാളത്തിലെഴുതുക എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ നിങ്ങൾക്ക് എവിടേയും മലയാളത്തിൽ ടൈപ്പ് ചെയ്യാം.
  • ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, വിക്കിചൊല്ലുകളിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.
  • നിങ്ങൾ വിക്കിചൊല്ല് വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൌസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൌകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: കീമാൻ
  • മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ചും മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌.

ഐ.എം.ഇ ഉൾപ്പെടെ മറ്റു് ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാൻസ്‌ലിറ്ററേഷൻ ) ഉപഭോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ലേഖനം ചർച്ച ചെയ്യുന്നു.


ലിപിമാറ്റം | Transliteration

തിരുത്തുക

ലാറ്റിൻ ലിപി ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകൾ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ, ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.

ഒരു ഉദാഹരണം, മൊഴി ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ചുള്ളത്:

  • kaakka --> കാക്ക
  • hr^dayam --> ഹൃദയം
  • santhAnagOpAlam --> സന്താനഗോപാലം
  • prathyayaSaasthram --> പ്രത്യയശാസ്ത്രം
  • rathham --> രഥം
  • manaHpoorvam --> മനഃപൂർവം
  • kashTam--> കഷ്ടം
  • kushTham --> കുഷ്ഠം
  • mUDhan --> മൂഢൻ
  • paThanam -->പഠനം
ചില അക്ഷരങ്ങൾ മനഃപൂർവം ഇംഗ്ലീഷ് "വലിയ" അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

ഇനി ഉപഭോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കുവാൻ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോർഡിലെ അക്ഷരങ്ങൾ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദയങ്ങളെ പലതായി തരം തിരിക്കാം.

 
മൊഴി കീ മാപ്പിങ്ങ്

മൊഴി ലിപിമാറ്റം

തിരുത്തുക

വരമൊഴി എഡിറ്ററിൽ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിൻ ലിപിയിൽ എങ്ങിനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാൻ ഈ ലിങ്ക് ശ്രദ്ധിക്കുക: വരമൊഴി ലിപിമാറ്റ പരാമർശം

സ്വരസൂചക ലിപിമാറ്റം ‍| Phonetic transliteration

തിരുത്തുക

ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് സ്വരസൂചക ലിപിമാറ്റം (ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങൾക്ക് തമ്മിൽ പ്രകടമായ ചേർച്ചക്കുറവ് ദൃശ്യമാകാറുണ്ട്.

ടെക്‌സ്റ്റ് എഡിറ്റർ

തിരുത്തുക

മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് മലയാളം എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണു് വരമൊഴി എഡിറ്റർ. ഗ്നു ലൈസൻസ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തിൽ സൗജന്യമായി ലഭ്യമാണ്‌.

ടൈപ്പിങ് ഉപകരണങ്ങൾ | ഐ.എം.ഇ

തിരുത്തുക

ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാൻ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷൻ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിനു് മുകളിൽ കാണുന്ന എഡിറ്റ് ഒപ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണു്)

വിവിധ ഓപ്പറേറ്റിങ് സിസ്റ്റമുകൾക്കായി മലയാളത്തിൽ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങൾ, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോർഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോർഡുകളെ കുറിച്ച്:

മലയാളം കീബോർഡുകൾ

തിരുത്തുക
  • റെമിങ്ടൺ: മലയാളം റെമിങ്ടൺ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോർഡ് ലേഔട്ട്.
  • ഇൻസ്ക്രിപ്റ്റ്: മലയാളം ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോർഡ് ലേഔട്ട്.
  • ട്രാൻസ്‌ലിറ്ററേഷൻ ലാറ്റിൻ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോർഡ്.

ഓപ്പറേറ്റിങ് സിസ്റ്റം

തിരുത്തുക
  • മൈക്രൊസോഫ്റ്റ് വിൻഡോസ്
  1. വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ 2 - ലഭ്യമായിട്ടുള്ള കീബോർഡുകൾ: ഇൻസ്ക്രിപ്റ്റ് കീബോർഡ്.
  2. ഭാഷാഇന്ത്യ.കോം സൈറ്റിൽ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: റെമിങ്ടൺ, ISO മലയാളം ട്രാൻസ്‌ലിറ്ററേഷൻ.
  3. മൊഴി കീബോർഡ്‍ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
  4. വാമൊഴി കീബോർഡ് - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
  • ഗ്നു/ലിനക്സ്
  1. ഗ്നോം (GNOME) മലയാളം കീബോർഡ് - മലയാളം ഇൻസ്ക്രിപ്റ്റ് കീബോര്ഡ്.
  2. സ്വനലേഖ മലയാളം നിവേശകരീതി - മലയാളം ഫൊണറ്റിക് നിവേശകരീതി
  3. മൊഴി ട്രാൻസ്‌ലിറ്ററേഷൻ കീബോർഡ് - SCIM - KMFL
  4. വരമൊഴി എഡിറ്റർ
  • ആപ്പിൾ - ഓ.എസ്. ഏക്സ്
  1. ഇൻസ്ക്രിപ്റ്റ് കീബോർഡ്
  2. വരമൊഴി എഡിറ്റർ ബൈനറി

മലയാളം യൂണികോഡ് ഫോണ്ടുകൾ

തിരുത്തുക

മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സൗജന്യമായി ലഭ്യമാണു്.

ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വിധം

തിരുത്തുക
  • മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുകളിൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് താരതമ്യേനെ എളുപ്പമാണു്. ഡൌൺലോഡ് ചെയ്തെടുത്ത ഫോണ്ടുകൾ വിൻഡോസിന്റെ Font folder ലേക്ക് നീക്കിയാൽ മാത്രം മതിയാകും. കൂടുതൽ വിവരങ്ങൾക്ക് - സഹായം എന്ന ലേഖനം കാണുക.
  • ഗ്നു/ലിനക്സ് - സോഫ്റ്റ്‌വെയർ ദാതാക്കൾക്കനുസൃതമായി ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമുകളിൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വിധം വ്യത്യാസപ്പെട്ടിരിക്കുന്നു. Debian ലിനക്സിൽ സഹായത്തിനു് ഈ ലിങ്ക് ശ്രദ്ധിക്കുക - l
"https://ml.wikiquote.org/w/index.php?title=സഹായം:ടൈപ്പിംഗ്‌&oldid=21227" എന്ന താളിൽനിന്ന് ശേഖരിച്ചത്