കൊന്നകൾ പൂത്തു പൂവിട്ടൂ, വിഷു
വന്നെത്തി വീണ്ടുമിവിടെ

പൊന്നും പണവും ഫലങ്ങൾ, പിന്നെ

ധാന്യങ്ങളൊക്കെയൊരുക്കി

നല്ലതളികയിൽ വച്ചൂ, ശുഭ-

മെല്ലാർക്കും വന്നീടാനായി

നെയ്ത്തിരിയിട്ട വിളക്കിൻ മുന്നിൽ

മായാത്ത പുഞ്ചിരിയോലും

പൊന്നുഗുരുവായൂരപ്പൻ തന്റെ

പൊന്നണിഞ്ഞിട്ടുള്ള രൂപം

പാണികൾ കൂപ്പിയിരുന്നു, കണി

കാണുവാനാകണേ കണ്ണാ

ലോകത്തിലുള്ളവർക്കെല്ലാം നന്മ-

യേകണേ നീ കനിഞ്ഞെന്നും

"https://ml.wikiquote.org/w/index.php?title=വിഷുപ്പാട്ട്&oldid=20862" എന്ന താളിൽനിന്ന് ശേഖരിച്ചത്