വിവാഹം
വിവാഹത്തെപറ്റിയുള്ള ചൊല്ലുകൾ
- വിവാഹം ഒരു ഭാഗ്യക്കുറിയാണ്. എന്നാൽ അടിച്ചിലെങ്കിൽ കുറി കീറികളയാൻ പറ്റില്ലെന്നുമാത്രം. F.M .Knowles.
- എന്തും വരട്ടെ, വിവാഹം കഴിക്കുകതന്നെ ചെയ്യുക. കിട്ടുന്നത് ഒരു നല്ല ഭാര്യയെയാണെങ്കിൽ നിങ്ങൾ സന്തുഷ്ടനായിരിക്കും. അല്ലാ എങ്കിൽ നിങ്ങൾ ഒരു തത്ത്വജ്ഞാനിയായികൊള്ളും.----സൊക്രട്ടീസ്
- അന്ധയായ ഭാര്യയയും ബധിരനായ ഭർത്താവുമാണ് ഉത്തമ ദാമ്പത്ത്യം മൈക്കിൾ .ഡി.മൊണ്ടയിൻ
- വിവാഹം കഴിക്കാത്ത പുരുഷൻ അപൂർണ്ണനാണ്. വിവാഹം കഴിയുന്നതോടെ അവൻ പൂർണ്ണമായും തീരുന്നു. zsa zsa Gabor.
- സ്നേഹം ഇല്ലാത്ത ജീവിതം ഫലപുഷ്പ്ങ്ങൾ ഇല്ലാത്ത വൃകഷം പോലെയാണ് ഖലീൽ ജിബ്രാൻ
- വിവാഹം ഒരു പദമല്ല , അതൊരു വിധിപ്രഖ്യാപനമാണ് .
- ആദ്യത്തെ നോട്ടത്തിൽ തന്നെ ഞാൻ വീണുപോയി. നന്നായി നോക്കേണ്ടതായിരുന്നു.
- പ്രേമത്തിനു കണ്ണില്ലായിരിക്കാം , എന്നാൽ വിവാഹം കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും .
- എന്റെ വീട്ടിൽ ഗൃഹനാഥൻ ഞാനാണ്. ഭാര്യ തീരുമാനങ്ങൾ എടുക്കുക മാത്രമേ ചെയ്യാറുള്ളൂ
- ഒരു ഭാര്യയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭർത്താവ് പുരാവസ്തു ഗവേഷകനായിരിക്കും. അവൾക്ക് പ്രായമേറുന്തോറും, അവളിലുള്ള താല്പര്യം അയാൾക്കുമേറികൊണ്ടിരിക്കും - അഗാത ക്രിസ്തി.
- പ്രേമം ചിത്തഭ്രമമാണ്. വിവാഹം അതിനുള്ള ചികിൽസയും. അമ്പ്രോസ് ബിയേഴ്സ്
- പുരുഷന്മാർ ഭാഗ്യവാന്മാരാണ്. അവർ വൈകി വിവാഹിതരാവുകയും , നേരത്തേ മരണപ്പെടുകയും ചെയ്യുന്നു.
- എന്റെ രണ്ട് വിവാഹങ്ങളും ദുരന്തങ്ങളായിരുന്നു. ആദ്യ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി. രണ്ടാമത്തവൾ എന്നെ ഉപേക്ഷിച്ചുപോയില്ല.
- സൗന്ദര്യം കണ്ടിട്ട് ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത്, പെയ്ന്റിഷ്ടപ്പെട്ടതുകൊണ്ട് ഒരു വീടു വാങ്ങുന്നത് പോലെയാണ്.
- സന്തുഷ്ട ദാമ്പത്ത്യതിന്റെ രഹസ്യം ഇപ്പോഴും രഹസ്യമായി തുടരുന്നു. ഹെൻട്രി യംഗ്മാൻ
- രണ്ടു കളത്രത്തെവെച്ചു പുലർത്തുന്ന
തണ്ടുതപ്പിക്ക് സുഖവില്ലൊരിക്കലും
- പെണുകെട്ടുന്നതിനുമുമ്പ് നല്ലവണ്ണം ആലോചിക്കുക. അഴിക്കാൻ പറ്റാത്ത കെട്ടാണത് (പോർച്ചുഗീസ്)
- വിവാഹിതൻ ഭാഗ്യവാൻ, അവിവാഹിതൻ അതിലും ഭാഗ്യവാൻ ( ജർമൻ)
- വിവാഹം കഴിച്ചവൻ ദുഃഖിച്ചേക്കാം, എന്നാം വിവാഹം കഴിക്കാത്തവൻ എന്തായാലും ദുഃഖിച്ചിരിക്കും (ചെക്ക്)
- വിവാഹിതനാകൂ. മെരുക്കപ്പെടൂ (സ്പാനിഷ്)
- ഭർത്താവ് ബുദ്ധിയും ഭാര്യ ആത്മാവുമായിരിക്കന്നതാണ് സന്തൂഷ്ട ദാമ്പത്യം (ഇസ്റ്റോണിയൻ)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ The Prentice Hall Encyclopedia of World Proverbs