വിക്കിചൊല്ലുകളിൽ 2011-ൽ നടന്ന പ്രവർത്തനങ്ങളുടെ റീപ്പോർട്ട്.


വിക്കിപീഡിയയെയും വിക്കിഗ്രന്ഥശാലയെയും അപേക്ഷിച്ച് പങ്കാളിത്തം കുറഞ്ഞ മലയാളം വിക്കി പദ്ധതിയാണു് വിക്കി ചൊല്ലുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഉള്ളടക്കത്തിൽ വൈവിധ്യവും പുതുമയും ഉണ്ടായിട്ടുണ്ട്. മലാളികൾ കേൾക്കാനിടയില്ലാത്ത നിരവധി സാഹിത്യക്കാരനമാരുടെ മൊഴികൾ ഒരബ്ലോഗർ കൂടിയായ നവവിക്കിയൻ സംഭാവന ചെയ്തത് ചൊല്ലുകൾക്ക് മുതൽക്കൂട്ടാണ്.

ആഗോളതലത്തിലെ വിക്കി പദ്ധതികൾ നോക്കിയാൽ വിക്കിചൊല്ലുകളിലാണ് പ്രവർത്തനം കുറവെന്ന് മനസ്സിലാവും. പക്ഷെ ഭാരതീയ ഭാഷകൾക്ക് എല്ലാം തന്നെ വിക്കി ചൊല്ലുകളിൽ വൻ സാദ്ധ്യതകൾ ഉണ്ട്. ആഗോളതലത്തിലുള്ള വിക്കിചൊല്ലുകളുടെ പട്ടികയിൽ താളുകളുടെ എണ്ണം അടിസ്ഥാനമാക്കിയാൽ മലയാളം താഴെ നിന്നും 20 ആം സ്ഥാനത്താണ്. എന്നാൽ ഇന്ത്യയിലെ പ്രധാന ഭാഷകളായ ഹിന്ദി, ഗുജറാത്തി ഉർദു എന്നിവ പട്ടികയിൽ ഇടം കാണുകപൊലും ചെയ്യുന്ന്നില്ല എന്ന് ഓർക്കുക. താളുകളുടെ എണ്ണത്തിൽ കാര്യമില്ല എന്നതിനും മലയാളം ഉദാഹരണമാണ്. മറ്റ് പലഭാഷകളിലും താളുകൾ പലതും തലക്കെട്ടിൽ മാത്രമൊതുങ്ങുന്നു. എന്നാൽ മലയാളം ചൊല്ലുകളിൽ ഉള്ളടക്കം ഏറെയുള്ളവയാണ്.

മലയാളികളായ കവികളുടേയും സാഹിത്യക്കാരന്മാരുടേയും മൊഴികൾ ഓൺലൈനിൽ വ്യവസ്ഥാപിതമായ രീതിയിൽ കാണാൻ സാധിക്കുന്നത് വിക്കി ചൊല്ലുകളിൽ മാത്രമായിരിക്കും. 2011-ൽ ചങ്ങമ്പുഴ,ഉള്ളൂർ , വൈലോപ്പിൾളി , കുഞ്ഞുണ്ണിമാഷ് , മുല്ലൂർ എന്നിവരുടെ ചൊല്ലുകൾ വിപുലീകരിക്കുകയുണ്ടായി. കൂടാതെ നിരവധി വിദേശികളുടേയും. ഏറ്റവും ഒടുവിലായി അന്യഭാഷ ചൊല്ലുകൾക്കായി താളുകൾ തുടങ്ങിയിട്ടുണ്ട്. 2012 കൂടുതൽ ഭാഷാ ചൊല്ലുകൾ മലയാളം വിക്കിചൊല്ലുകളിൽ എത്താൻ സാദ്ധ്യത കാണുന്നു.

ഉപയോക്താക്കൾ

തിരുത്തുക

അത്ര സജീവമല്ലാത്ത ഒരു ഉപയോക്തൃസമൂഹം ആണു് വിക്കിചൊല്ലുകൾക്ക് ഉള്ളത്. അപൂർവ്വമായി വിക്കിചൊല്ലുകൾ സന്ദർശിക്കുന്ന മലയാളം വിക്കിപീഡിയ ഉപയോക്താക്കളും പിന്നെ വിക്കി ചൊല്ലുകളിലെ കാര്യനിർവാകഹരും ആണു് ഈ സംരംഭത്തിൽ പ്രധാനമായും സംഭാവന ചെയ്യുന്നത്.

കാര്യനിർവ്വാഹകർ

തിരുത്തുക

മലയാളം വിക്കിചൊല്ലുകളിൽ 2 കാര്യനിർവാഹകർ ആണുള്ളത്. ഫുആദ്, കിരൺ ഗോപി എന്നിവർ ആണത്.