വിക്കിചൊല്ലുകൾ:അപൂർണ്ണമായ ലിസ്റ്റ് രണ്ട്
- ആടറിയുമോ അങ്ങാടി വാണിഭം.
- ആടാചാക്യാർക്ക് അണയൽ പ്രധാനം.
- ആടു കിടന്നിടത്ത് പൂട കാണാതിരിക്കില്ല.
- ആടുന്നോനെപ്പിടിച്ചു നെയ്യാനാക്കുക.
- ആട്ടം കഴിഞ്ഞാൽ അരങ്ങത്ത് നിക്കരുത്.
- ആണായാൽ കണക്കില്ലവണം;പെണ്ണായാൽ പാട്ടിലാവണം.
- ആണ്ടിമകനെ ശംഖൂതാൻ പഠിപ്പിക്കണോ?
- ആധിയോളം വലിയ വ്യാധിയില്ല.
- ആന കൊടുത്താലും ആശകൊടുക്കരുത്.
- ആനകാര്യത്തിൽ ചേനക്കാര്യം.
- ആനയ്‌ക്ക് ആനയുടെ വണ്ണമറിയില്ല.
- ആനയ്‌ക്കു പന ചക്കര.
- ആനയ്‌ക്കും അടി പിഴയ്‌ക്കും.
- ആനയ്‌ക്കെതിരില്ല;ആശയ്‌ക്ക് അതിരില്ല.
- ആനച്ചോറ് കൊലച്ചോറ്.
- ആനപ്പുറത്തു പോകുകയും വേണം;ആളുകൾ കാണാനും പാടില.
- ആനപ്പുറത്തിരുന്ന് ആരാന്റെ വേലി പൊളിക്കരുത്.
- ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല.
- ആനയുടെ കൈയിൽ വടി കൊടുക്കരുത്.
- ആനവായിൽ അമ്പഴങ്ങ.
- ആനയെപ്പേടിക്കണം;ആനപ്പിണ്ടത്തെയും പേടിക്കണോ?
- ആപത്തു വരുമ്പോൾ കൂട്ടത്തോടെ.
- ആയത്തിന് മുമ്പ് വ്യയം.
- ആയാലൊരാന; പോയാലൊരു വാക്ക്.
- ആയിരം ആർത്തി ഒരു മൂർത്തി.
- ആയിരം കണ്ണൂ പൊട്ടിച്ചേ അരവൈദ്യനാവൂ.
- ആയിരം പഴംചൊല്ല് ആയുസ്സിന് കേടല്ല.
- ആയിരം മാങ്ങയ്‌ക്ക് അരപ്പൂള് തേങ്ങ
- ആയില്യം അയൽ മുടിക്കും.
- ആരാനുംകൊടുക്കുമ്പോൾ അരുതെന്ന് പറയരുത്.
- ആരാന്റെ അമ്മയ്‌ക്കു ഭ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേല്.
- ആരും മുടക്കില്ലെങ്കിൽ വ്യാഴം മുടക്കും.
- ആവശ്യക്കാരന് ഔചിത്യമില്ല.
- ആശക്കതിരില്ല.
- ആശ്യറ്റാൽ അർത്ഥമായി.
- ആശാനു പിഴച്ചാൽ ഏത്തമില്ല.
- ആശാനും അടവു പിഴയ്‌ക്കും.
- ആശാൻ വീണാൽ അതുമൊരടവ്.
- ആശാരി അകത്തായാൽ ആധാരം പുറത്ത്.
- ആസന്നത്തിലെ പുണ്ൺ അങ്ങാടിയിൽ കാട്ടരുത്.
- ആളുപാതി, ആട പാതി
- ആളേറെ ചെല്ലുന്നതിനേക്കാൾ താനേറെ ചെല്ലുക.
- ആളു ചെറുതെങ്കിലും കോളു വലുത്.
- ആളുവില, കല്ലുവില.
- ആഴമുള്ള കുഴിക്ക് നീളമുള്ള വടി.
- ആഴമറിഞ്ഞേ കാലുവെയ്‌ക്കാവൂ.
- ആറുനാട്ടിൽ നൂറു ഭാഷ.
- ആറ്റിൽ കളഞ്ഞാലും അളന്നുകളയണം.
- ഇടിവെട്ടിയവനെ പാമ്പു കടിക്കുക.
- ഇട്ടിയമ്മ ചാടിയാൽ കൊട്ടിലമ്പലംവരെ.
- ഇണങ്ങിയാൽ നക്കികൊല്ലും,പിണങ്ങിയാൽ കുത്തികൊല്ലും.
- ഇട്ട കൈയ്‌ക്കു കടിക്കുക.
- ഇന്നലെ പെയ്‌ത മഴ; ഇന്നു മുളച്ച തകര.
- ഇരിക്കുന്ന വീട്ടിൽ തുരക്കരുത്.
- ഇരയിട്ടു മീൻ പിടിക്കുക.
- ഇരുന്നുണ്ണരുത് കിടന്നുരങ്ങരുത്.
- ഇരിക്കുന്ന കൊമ്പ് മുറിക്കരുത്.
- ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവൂ.
- ഇരുമ്പിന് തുരുമ്പ് കേട്.
- ഇരുമ്പുലക്ക വിഴുങ്ങിയിട്ടു ചുക്കുവെള്ളം കുടിക്കുക.
- ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കരുത്.
- ഇരുവഴികണ്ടാൽ പെരുവഴി പോണം.
- ഇലയിട്ടു ചവിട്ടരുത്.
- ഇല്ലത്തില്ലെങ്കിൽ കോലോത്തുമില്ല.
- ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്‌തു അമ്മാത്ത് ഒട്ടെത്തിയതുമില്ല.
- ഇഷടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം.
- ഇളപ്പത്തിലടിച്ചാൽ എളുപ്പത്തിൽ നീട്ടാം.
- ഇളനായ് കടിയറിയില്ല.
- ഇറയ്‌ക്ക ഇറയ്‌ക്കെ വെള്ളം;കൊടുക്കകൊടുക്കെ വിത്തം.
- ഈച്ചയെപുണ്ണു കാട്ടരുത്.
- ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു.
- ഈരെടുക്കാൻ തള്ളപ്പേൻ കൂലി.
- ഉടഞ്ഞ ശംഖിൽ ഊതരുത്.
- ഉണ്ട ചോറിൽ കല്ലിടറുത്.
- ഉണ്ടവന് പാ കിട്ടാഞ്ഞ്;ഉണ്ണാത്തവന് ഇല കിട്ടാഞ്ഞ്.
- ഉണ്ടു മുഷിഞ്ഞവനോട് ഉരുള വാങ്ങണം;കണ്ടു മുഷിഞ്ഞവനോട് കടം വാങ്ങണം.
- ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം.
- ഉണ്ണുന്ന ചോറിൽ മണ്ണിടുക.
- ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക.
- ഉന്തിക്കയറ്റിയാൽ ഊരിപ്പോരും.
- ഉപ്പിനോറ്റൊക്കുമോ ഉപ്പിലിട്ടത്.
- ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും.
- ഉയർന്ന മരത്തിലേ കാറ്റടിക്കൂ.
- ഉരത്തപാമ്പിനു പരുത്ത വടി.
- ഉരുട്ടും പിരട്ടും ഒടുക്കം ചിരട്ട.
- ഉയർത്തിൽ നിൽക്കുന്നത് ഊക്കിൽ വീഴും.
- ഉള്ള കഞ്ഞിയിൽ പാറ്റയിടുക.\
- ഉള്ള മോരും ചുക്കിട്ടു കാച്ചി.
- ഉള്ളം കൈയിൽനിന്നും രോമം പറിക്കുക.
- ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല.
- ഉറങ്ങാൻ കള്ള് വേറേ കുടിക്കണം.
- ഉറുമ്പരിച്ചാലും അമ്മി തേയും.
- ഊട്ടുള്ളവനേ ഓല വായിക്കൂ.
- ഊന്ന് ഒരിക്കലും കുലയ്‌ക്കില്ല.
- ഊമരിൽ കൊഞ്ഞൻ സർവജ്ഞ്‌ൻ.
- എണ്ണിച്ചുട്ട അപ്പം പോലെ.
- എത്താത്ത മുന്തീരി കയ്‌ക്കും പുളിക്കും.
- എന്നും പകിട പന്ത്രണ്ടാവില്ല.
- എമ്പ്രാന്റെ അത്താഴം വാരിയന്റെ വിളക്കത്ത്.
- എലി നിരങ്ങിയാൽ ഉത്തരം താഴില്ല.
- എലിയെ തോല്‌പിച്ച് ഇല്ലം ചുടുക.
- എല്ലു മുറിയെ പണി ചെയ്‌താൽ പല്ലു മുറിയെ തിന്നാം.
- എല്ലാം അറിഞ്ഞവനില്ല;ഒന്നും അറിയാത്തവനുമില്ല.
- എലിക്കു പ്രാണവായു,പൂച്ചയ്‌ക്കു വീണവായന.
- എളിയേടത്ത് വാതം കോച്ചും.
- ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും.
- ഏട്ടിലപ്പടി,പയറ്റിലിപ്പടി.
- ഏട്ടിലെ പശു പുല്ലു തിന്നുകയില്ല.
- ഏറിപ്പോയാൽ നാറിപ്പോകും.
- ഏറ്റ്മുണ്ടെങ്കിലിറക്കമുണ്ട്.
- ഏറെ വളച്ചാൽ വില്ലൊടിയും.
- ഏറ്റിവിട്ടിട്ട് ഏണി വലിക്ക.
- ഒത്തുപിടിച്ചാൽ മലയും പോരും.
- ഒന്നിൽപ്പിഴച്ചാൽ മൂന്ന്.
- ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു.
- ഒന്നേ ഉള്ളെങ്കിൽ ഉലക്കകൊണ്ടടിക്കണം.
- ഒരരിശത്തിനു കിണറ്റിച്ചാടിയാൽ ഏഴരിശത്തിന് കേറാൻ വയ്യ.
- ഒരു കമ്പേ പിടിച്ചാൽ പുളിംകമ്പേ പിടിക്കണം.
- ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം.
- ഒരു വെടിക്കു രണ്ടു പക്ഷി.
- ഒരു വേനൽക്ക് ഒരു മഴ.
- ഒലിപ്പുകല്ലിന് പൂപ്പലില്ല.
- ഒഴുക്കുവെള്ളത്തിലഴുക്കില്ല.
- ഓടാൻ വയ്യാത്തവൻ ചാടാൻ പോകരുത്.
- ഓണം വരാനൊരു മൂലം വരണം.
- ഓടക്കുഴൽകൊണ്ട് തീയൂതരുത്.
- ഓണത്തിനിടയ്‌ക്കു പൂട്ടുകച്ചവടം.
- ഓമ്പുമ്പിള്ള തേമ്പിത്തേമ്പി.
- ഓലപ്പുരയുള്ളവന് തീഭയമുണ്ടാവും.
- ഗണപതിക്കു വച്ചത് കാക്ക കൊണ്ടുപോയ്.
- ഗതികെട്ടാൽ പുലി പുല്ലും തിന്നും.
- ഗുരുക്കൾ വീണാൽ ഗംഭീരവിദ്യ.
- ഗുരുവായൂരപ്പനെ സേവിക്കയും വേണം;കുറുന്തോട്ടി പറിക്കയും വേണം.
- ഗ്രഹണം തുടങ്ങിയാൽ ഞാഞ്ഞൂലും തലപൊക്കും.
- ചക്കയ്‌ക്ക് ചുക്ക്, മാങ്ങയ്‌ക്കു തേങ്ങ.
- ചക്കരയ്‌ക്ക് അകവും പുറവും ഇല്ല.
- ചക്കെന്നു പറയുമ്പോൾ ചുക്കെന്ന് കേക്കരുത്.
- ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട.
- ചട്ടിയും കലവുമായാൽ തട്ടീന്നും മുട്ടീന്നും വരും.
- ചത്തകുഞ്ഞിന്റെ ജാതകം നോക്കുക.
- ചത്ത മുതല വാലാട്ടും.
- ചത്തശവത്തിൽ കുത്തരുത്.
- ചാത്താലും കണ്ണടയില്ല.
- ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം.
- ചന്തിയില്ലാത്തവൻ ഉന്തിനടക്കും.
- ചരതമില്ലാത്തവൻ പരതി നടക്കും.
- ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.
- ചാഞ്ഞ മരത്തിൽ പാഞ്ഞു കേറാം.
- ചാവുകയുമില്ല കട്ടിലൊഴിയുകയുമില്ല.
- ചിന്തയില്ലാത്തവന് ശീതമില്ല.
- ചിരട്ടയിലെ വെള്ളം ഉറുമ്പിന് സമുദ്രം.
- ചിലമ്പിട്ട പാണൻ നിലത്തു നിൽക്കില്ല.
- ചീങ്കണ്ണനു കോങ്കണ്ണി.
- ചുക്കു ചേരാത്ത ക്ഷായമില്ല.
- ചുണ്ടയ്‌ക്കു കാപ്പണം,ചുമടു കൂലി മുക്കാപ്പണം.
- ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ.
- ചുറ്റവും മിറ്റവുംകുറയ്‌ക്കണം.
- ചെട്ടിമിടുക്കുണ്ടെങ്കിൽ ചരക്കുമിടുക്കുവേണ്ടാ.
- ചെരിപ്പിന്റെ പിന്നിലും എരപ്പന്റെ മുന്നിലും നടക്കരുത്.
- ചെല്ലം പെരുത്താൽ ചിതലരിക്കും.
- ചെവിയിലിരുന്ന് തല തിന്നുക.
- ചേതം വന്നാലും ചിതം വിടരുത്.
- ചേര കടിച്ചാലും ചെട്ടി കുത്തിയാലും മരിക്കില്ല.
- ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടം തിന്നണം.
- ചൊട്ടയിലെ ശീലം ചൊടലവരെ.
- ചൊല്ലാതെ വന്നാൽ ചിരിക്കാതെ പോകാം.
- ചൊല്ലിക്കൊട്, നുള്ളിക്കൊട്, തല്ലിക്കൊട്, തള്ളിക്കള.
- ചോരയും ചോറും മറക്കരുത്.
- ചോറങ്ങും കൂറിങ്ങും.
- ജാത്യാലുള്ളത് തൂത്താൽ മാറുമോ?
- ഞാറുറച്ചാൽ ചോറുറച്ചു.
- ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു.
- തക്കവരോടു തക്കവണ്ണം പറയരുത്.
- തങ്കസൂചി തറച്ചാലും വേദനിക്കും.
- തങ്കച്ചെരുപ്പായാലും തലയിലേറ്റരുത്.
- തട്ടിപ്പറിച്ചത് പൊട്ടിത്തെറിക്കും.
- തൻപിള്ള പൊൻപിള്ള.
- തനിക്കുതാനും പുരയ്‌ക്കു തൂണും.
- തനിക്കുണ്ടെങ്കിലേ തനിക്കുതകൂ.
- തന്നമ്പലം നന്നെങ്കിൽ പൊന്നമ്പലമാടേണ്ട.
- തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റിഷ്ടം വിമ്മിഷ്ടം.
- തന്നത്താനറിയാഞ്ഞാൽ പിന്നെത്താനറിയും.
- തരമറിഞ്ഞ് ചങ്ങാത്തം കാട്ടണം.
- തരമെന്നുവച്ച് വെളുക്കുവോളം കക്കരുത്.
- തലയിരിക്കെ വാലാടുക.
- തലമറന്ന് എണ്ണ തേയ്‌ക്കരുത്.
- തലയണ മാറിയാൽ തലക്കേടു മാറുമോ?
- തലേലെഴുത്ത് തടവിയാൽ മാറില്ല.
- തലയറ്റ തെങ്ങിന് കുരലുണ്ടോ?.
- തല്ലുകൊള്ളാൻ ചെണ്ട,പണം നേടാൻ മാരാർ.
- തല്ലുന്ന രാജാവിനു കൊല്ലുന്ന മന്ത്രി.
- തളപ്പിടേണ്ടാ കാലിൽ ചെരിപ്പിടുന്നപോലെ.
- തളിയിലധികാരം തളിയാതിരിക്ക്.
- തള്ള ചവിട്ടിയാൽ പിള്ളയ്‌ക്ക് കേടില്ല.
- തള്ളയെപ്പോലെ പിള്ള നൂലുപോലെ ചേല.
- താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുമുള്ളു.
- താടിയുള്ള അപ്പൂപ്പനേ പേടിയുള്ളൂ.
- താണ നിലത്തേ നീരോടൂ;അവിടെ ദൈവം തുണയുള്ളു.
- താൻ ചത്തു മീൻ പിടിച്ചാൽ കൂട്ടാനാര്?
- താൻ പാതി ദൈവം പാതി.
- താൻ പിടിച്ച മുയലിന് മൂന്നു കൊമ്പ്.
- താൻ പെറ്റ മക്കളും തന്നോളമായാൽ താനെന്ന് വിളിക്കണം.
- താനുണ്ണാത്തേവർ വരം കൊടുക്കുമോ?
- താനൊട്ടു കിടക്കയുമില്ല;പായൊട്ടു കൊടുക്കയുമില്ല.
- താരമറിയാതെ പൂരം കൊള്ളാമോ?
- തിന്ന ചോറിനു നന്ദി വേണം.
- തിരുവാതിര തീക്കട്ടപോളെ.
- തിരുവായ്‌ക്കെതിർവായില്ല.
- തീക്കട്ടയിൽ ഉറുമ്പരിക്കുക.
- തീക്കൊള്ളികൊണ്ട് തല ചൊറിയരുത്.
- തീയില്ലാതെ പുകയില്ല.
- തീയിൽ മുളച്ചത് വെയിലത്തു വാടുമോ?
- തെങ്ങിനും കമുകിനും തളപ്പൊന്നല്ല.
- തെറിക്കുത്തരം മുറിപ്പത്തൽ.
- തേടിയ വള്ളി കാലിൽ ചുറ്റി.
- തേറിയോനെ മാറോല; മാറിയോനേ തേറൊല്ല.
- തൊമ്മനു പോയാൽ തൊപ്പിപ്പാള.
- തോണീ മറിഞ്ഞാൽ പുറം നല്ലൂ.
- തോളിലിരുന്നു ചെവി തിന്നുക.
- തോറ്റപുറത്ത് പടയില്ല.
- ദന്തം പോയാലന്തം പോയി.
- ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കുക.
- ദുരമൂത്തവനുണ്ടോ ദാനം ചെയ്യുന്നു.
- നഞ്ചെന്തിനാ നാനാഴി?
- നടന്നുകെട്ട വൈദ്യനും ഇരുന്നകെട്ട വേശ്യയുമില്ല.
- നനച്ചിറങ്ങിയാൽ കുളിച്ചു കേറണം.
- നനഞ്ഞേടത്ത് കുഴിക്കരുത്.
- നയിച്ചവനേ നഷ്ടമറിയൂ.
- നരകത്തിൽ കരുണയില്ല, നാകത്തിൽ മരണമില്ല.
- നവര നട്ടാൽ തുവര കായ്‌ക്കുമോ?
- നാക്കു പിഴച്ചാൽ പല്ലിനു ദോഷം.
- നാക്കു നന്നെങ്കിൽ നാടു ഭരിക്കാം.
- നാടു മറന്നാലും മൂടു മറക്കാരുത്.
- നാടോടുമ്പോൾ നടുവേ ഓടണം.
- നായ് നടന്നാൽ കാര്യമില്ല;നായ്‌ക്കിരിപ്പാൻ നേറവുമില്ല.
- നായർക്കു കൃഷിയുണ്ട്; അച്ചിക്കു കടവുമുണ്ട്.
- നായ്‌ക്കോലം കെട്ടിയാൽ കുരയ്‌കണം.
- നാരി നടിച്ചേടവും നാരകം നട്ടേടവും മുടിയും.
- നാലാമത്തെ പെണ്ൺ നടക്കല്ലു പൊളിക്കും.
- നാലു പറഞ്ഞാൽ നാടും വഴങ്ങണം.
- നാലു തല ചേരും;നാലു മുല ചേരില്ല.
- നാവിന്മേൽ ഗുളികനുള്ളോനെ നാട്ടിലിരുത്തരുത്.
- നാറ്റാൻ കിട്ടിയത് നക്കരുത്.
- നിത്യത്തൊഴിഭ്യാസം.
- നിന്നുതിന്നാൽ കുന്നും കുഴിയും.
- നിലയ്‌ക്കു നിന്നാൽ മലയ്‌ക്കു സമം.
- നിഴലു നോക്കി വെടിവയ്‌ക്കരുത്.
- നിറകുടം തുളുമ്പില്ല.
- നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും.
- നെടിയവന്റെ തലയിൽ വടി.
- നെടുമ്പന പോകുമ്പോൾ കുറുമ്പന.
- നെയ്യേറിയെന്നുവച്ചു നെയ്യപ്പം ചീത്തയാവില്ല.
- നെല്ലിട തെറ്റിയാൽ വില്ലിട.
- നേരില്ലാത്തിടത്ത് നിലയില്ല.
- നേരേ വാ, നേരേ പോ.
- നൊന്തം കണ്ണിൽ കുന്തം കയറുക.
- നോക്കാത്ത രാജാവിനെ ആരും തൊഴാറില്ല.
- പകരാതെ നിറഞ്ഞാൽ കോരാതെ ഒഴിയും.
- പട കണ്ട കുതിര പന്തിയിൽ അടങ്ങുകയില്ല.
- പടുമുളയ്‌ക്കു വളം വേണ്ട.
- പട്ടി കുരച്ചാൽ പടി തുറക്കുമോ?
- പട്ടും വളയും പണിക്കർക്ക്, വെട്ടും കുത്തും പരിചയ്‌ക്കും.
- പഠിക്കും മുമ്പേ പണിക്കരാകരുത്.
- പണമുള്ള അച്ഛന് നിറമുള്ള പെണ്ൺ.
- പണംകൊണ്ടെറിഞ്ഞാലേ പണത്തിൽ കൊള്ളൂ.
- പണ്ടുണ്ടതും പാളേൽ തൂറിയതും.
- പതമുള്ളേടത്ത് പാതാളം.
- പതിനെട്ടു വാദ്യവും ചെണ്ടയ്‌ക്കു താഴെ.
- പതുക്കെ പറഞ്ഞാലും പന്തളത്തു കേൾക്കാം.
- പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല.
- പത്തായം പെറും,ചക്കി കുത്തും,അമ്മ വെക്കും, ഞാനുണ്ണും.
- പന്തിക്കു മുമ്പും പടയ്‌ക്കു പിമ്പും.
- പന്തം കണ്ട പെരുച്ചാഴിയെപ്പോലെ.
- പയ്യെത്തിന്നാൽ പനയും തിന്നാം.
- പലതുള്ളി പെരുവെള്ളം.
- പല നാൾ കട്ടാൽ ഒരു നാൾ അകപ്പെടും.
- പല മരം കണ്ട തച്ചൻ ഒരു മരവും മുറിക്കില്ല.
- പലരുടെ ഇടയിൽ പാമ്പു ചാവില്ല.
- പരുവു കരിഞ്ഞാലും പാടു കാണും.
- പശുവും ചത്തു മോരിലെ പുളിയും പോയി.
- പഴഞ്ചൊല്ലിൽ പതിരില്ല.
- പഴമുറത്തിനു മണ്ണും ചാണകവും.
- പഴുത്ത പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കും.
- പഴുക്കാൻ മൂത്താൽ പറിക്കണം.
- പഴം പഴുത്താൽ പുഴു.
- പറനിറയെ പതിരാണെങ്കിലും പാറ്റി നോക്കിയാൽ മണി കാണും.
- പാണി പിഴച്ചാൽ കാണിക്കു ദോഷം.
- പാപി ചെല്ലുന്നിടം പാതാളം.
- പാമ്പു ചെറുതെങ്കിലും പേടിക്കണം.
- പിള്ളമനസ്സിൽ കള്ളമില്ല.
- പിച്ചയ്‌ക്കു വന്നവൻ അച്ചിക്ക് നായർ.
- പുത്തനച്ചി പുരപ്പുറം തൂക്കും.
- പൂച്ചയ്‌ക്കാരു മണികെട്ടും?
- പെൺകാര്യം വൻ കാര്യം.
- പെൺചൊല്ലു കേൾക്കുന്നവന് പെരുവഴി.
- പെണ്ണിനെയും മണ്ണീനെയും ദണ്ഡിച്ചാൽ ഗുണമുണ്ട്.
- പെണ്ണുകെട്ടിയാൽ കാലുകെട്ടി.
- പെണ്ണു കെട്ടി,കണ്ണുകെട്ടി.
- പെണ്ണിലും മണ്ണിലും ചീമ്പയില്ല.
- പെൺബുദ്ധി പിൻബുദ്ധി.
- പെണ്ണൊരുമ്പെട്ടാൽ ബ്രഹ്‌മനും തടുക്ക.
- പരുമ്പടപ്പിറ്റേന്ന് പടയില്ല.
- പെറ്റവൾക്കറിയാം പിള്ളവരത്തം.
- പൊട്ടൻ പറഞ്ഞത് പട്ടേരിയും വിധിക്കും.
- പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും.
- പൊന്നുകുടത്തിനു പൊട്ടു വേണ്ട.
- പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യം.
- പൊരിയുന്ന ചട്ടിയിൽനിന്ന് എരിയുന്ന തീയിലേക്ക്.
- പൊരുത്തത്തിൽപ്പെരുത് മനപൊരുത്തം.
- പോക്കറ്റാൽ പുലി പുല്ലും തിന്നും.
- പോയ ബുദ്ധി ആനവലിച്ചാൽ വരുമോ?
- പോഴനായാലും പൊണ്ണനാകണം.
- ഭജനം മൂത്ത് ഊരാണ്മ.
- ഭദ്രകാളിയെ പിശാചു പിടിക്കുക.
- ഭാഗ്യമുള്ളവന് തേടിവയ്‌ക്കേണ്ട.
- മക്കളെ കണ്ടും മാമ്പൂ കണ്ടും ഭ്രമിക്കരുത്.
- മച്ചിക്കറിയുമോ പ്രസവവേദന.
- മഞ്ഞപ്പിത്തം പിടിച്ചവനു കാണുന്നതെല്ലാം മഞ്ഞ.
- മഞ്ഞു പെയ്താൽ മല കുതിരുമോ?
- മടിയൻ മല ചുമക്കും.
- മടിയിൽ കനമുണ്ടെങ്കിലേ വഴിയിൽ പേടിക്കേണ്ടൂ.
- മണ്ടയിലെഴുതിയത് മാന്തിയാൽ പോവില്ല.
- മണ്ണും പെണ്ണൂം കണ്ടേ കൊള്ളാവൂ.
- മണ്ണച്ചിക്ക് മരനായര്.
- മണ്ണുണ്ടെങ്കിൽ പെണ്ണുണ്ട്.
- മദ്യം അകത്തായാൽ വിദ്യ പുറത്ത്.
- മനസ്സുണ്ടെങ്കിൽ വഴിയുണ്ട്.
- മനോരാജ്യത്തിലർദ്ധരാജ്യം വേണ്ട.
- മരത്തിനു വേരുബലം,മനുഷ്യന് ബന്ധുബലം.
- മരണത്തിന് ചിക്തയില്ല.
- മരംകൊണ്ടു കാടു കാണാൻ വയ്യ.
- മലർന്നു കിടന്നു തുപ്പിയാൽ മാറത്തു വീഴും.
- മലപോലെ വന്നത് മഞ്ഞുപോലെ പോയി.
- മഴ നിന്നാലും മരം വീഴും.
- മറന്നു തുള്ളിയാൽ മറിഞ്ഞു വീഴും.
- മാടോടിയ തൊടിയും നാടോടിയ പെണ്ണുമാകാ.
- മാനം വീഴുമെന്നു കരുതി മുട്ടു കൊടുക്കാറുണ്ടോ?
- മാമ്പൂ കണ്ടും മക്കളെക്കണ്ടും മദിക്കരുത്.
- മാനം വേണമെങ്കിൽ മൌനം വേണം.
- മിണ്ടാപ്പൂച്ച കലമുടയ്‌ക്കും.
- മിന്നുന്നതെല്ലാം പൊന്നല്ല.
- മീൻ കണ്ടാൽ വേണ്ടാത്ത പൂച്ചയുണ്ടോ?
- മുടിക്കാതിരുന്നാൽ മുട്ടാതിരിക്കാം.
- മുട്ടുണ്ടെങ്കിൽ ഇഷ്ടം കുറയും.
- മുന്നോട്ടു വച്ച കാൽ പിന്നോട്ടു വയ്‌കരുത്.
- മുളയിലറിയാം വിളവ്.
- മുള്ളെടുക്കുന്നത് മുള്ളുകൊണ്ടുതന്നെ.
- മുറിവൈദ്യൻ ആളെകൊല്ലും.
- മുറ്റത്തെ മുല്ലയ്‌ക്കു മണമില്ല.
- മൂക്കിനേക്കാൾ വലിയ മൂക്കുകുത്തി.
- മൂക്കില്ലാത്തരാജ്യത്ത് മുറിമൂക്കൻ രാജാവ്.
- മൂക്കു മുറിച്ചു ശകുനം മുടക്കുക.
- മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും.