വാൾട് വിറ്റ്മാൻ - (1819 മേയ് 31-1892 മാർച്ച് 26) അമേരിക്കൻ കവിയും പത്രപ്രവർത്തകനും; പുൽക്കൊടികൾ (Leaves of Grass) ഏറ്റവും പ്രസിദ്ധമായ കൃതി.

Whitman at about fifty



1.പുസ്തകങ്ങളിലെ വേദാന്തങ്ങളെക്കാൾ എന്നെ തൃപ്തനാക്കുന്നു, എന്റെ ജനാലയ്ക്കൽ വിരിഞ്ഞ ഒരു കോളാമ്പിപ്പൂ.


2.പൂർണ്ണമായ ആർജ്ജവം ഉള്ള ഒരാളുടെ മറ്റു ദൗർബല്യങ്ങൾ പൊറുക്കാവുന്നതേയുള്ളു.


3. മരണത്തെക്കാൾ മനോഹരമായതൊന്ന് ജീവിതത്തിൽ സംഭവിക്കാനില്ലെന്ന് ഞാൻ കാട്ടിത്തരാം.


4. മനസ്സലിവില്ലാതെ ഒരു വാര നടക്കുന്നവൻ ശവക്കോടിയുമിട്ട് സ്വന്തം പട്ടടയിലേക്കു തന്നെയാണു നടക്കുന്നത്.



5. നിങ്ങളുടെ ഉടലു തന്നെ മഹത്തായൊരു കവിതയത്രെ.


6. വാസനിയ്ക്കുന്നൊരുദ്യാനം

സൂര്യോദയത്തിലെനിക്കു തരൂ,

പൂക്കളുടെ സൗന്ദര്യത്തിനിടയിൽ

കൈളെറിഞ്ഞു ഞാൻ നടക്കട്ടെ.


7. ഞാനെന്നെക്കൊണ്ടാടുന്നു, എന്നെപ്പറ്റിപ്പാടുന്നു.


8. മഹാന്മാരെ ജനിപ്പിക്കൂ, ശേഷമൊക്കെ പിന്നാലെ വന്നോളും.


9. നിങ്ങളുടെ വഴി നിങ്ങളല്ലാതാരു നടക്കാൻ?


10. ശത്രുക്കളെ ഞാനർഹിച്ചിരുന്നുവെന്നതിൽ സംശയമില്ല; എന്റെ സുഹൃത്തുക്കളെ ഞാനർഹിക്കുന്നു എന്നെനിയ്ക്കു വിശ്വാസവുമില്ല.

"https://ml.wikiquote.org/w/index.php?title=വാൾട്ട്_വിറ്റ്‌മാൻ&oldid=14393" എന്ന താളിൽനിന്ന് ശേഖരിച്ചത്